ETV Bharat / bharat

ഡല്‍ഹിയില്‍ കവര്‍ച്ച നടത്തിയ നാല് പേര്‍ അറസ്റ്റില്‍

author img

By

Published : May 4, 2020, 8:00 AM IST

പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയും ഉള്‍പ്പെടുന്നു. രണ്ട് ദിവസങ്ങളിലായി നടന്ന അഞ്ച് കവര്‍ച്ച കേസുകളിലാണ് അറസ്റ്റ്.

Delhi robbery news  South Delhi news  robbers held in Delhi  ഡല്‍ഹിയില്‍ കവര്‍ച്ച നടത്തിയ നാല് പേര്‍ അറസ്റ്റില്‍  ഡല്‍ഹി
ഡല്‍ഹിയില്‍ കവര്‍ച്ച നടത്തിയ നാല് പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കവര്‍ച്ച നടത്തിയ നാല് പേര്‍ അറസ്റ്റില്‍. പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയും ഉള്‍പ്പെടുന്നു. രണ്ട് ദിവസങ്ങളിലായി നടന്ന അഞ്ച് കവര്‍ച്ച കേസുകളിലാണ് അറസ്റ്റ്. വിഹാര്‍ സ്വദേശികളായ വിവേക്(22),നാഗേന്ദര്‍(23),രാജു (22) എന്നിവരാണ് അറസ്റ്റിലായത്.

ശനിയാഴ്‌ച അര്‍ധ രാത്രി മാല്‍വിയ നഗറിലും നെബ് സറായ് പ്രദേശത്തും കവര്‍ച്ച നടത്തിയതിനെത്തുടര്‍ന്നാണ് ഇവര്‍ പിടിയിലായത്. പ്രതികളില്‍ നിന്നും തൊണ്ടി മുതലായി 2 മൊബൈല്‍ ഫോണും, സ്‌കൂട്ടറും,ബൈക്കും പൊലീസ് കണ്ടെടുത്തു. പ്രതികള്‍ ഫുഡ് ഡെലിവറി ഏജന്‍റുമാരായി ജോലി ചെയ്യുകയായിരുന്നു. സൈനിക് ഫാം പ്രദേശത്ത് പൊലീസ് പട്രോളിങ് നടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലാകുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.