ETV Bharat / bharat

പാക് അനുകൂല മുദ്രവാക്യം: കശ്മീരി വിദ്യാർഥികൾ വീണ്ടും അറസ്റ്റിൽ

author img

By

Published : Feb 17, 2020, 4:42 PM IST

പാക് അനുകൂല മുദ്രാവാക്യങ്ങൾ വിളിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. സംഭവം വിവാദമായതോടെ ശനിയാഴ്ച പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് ഇന്നലെ ഇവർ ജാമ്യത്തിൽ വിട്ടു.

Karnataka news  Hubli high court news  KLE Institute of Technology students news  Kashmiri students arrested  'pro-Pakistan' slogans  Right wing attacks kashmiri students  Section 169 of CrPC  Hubballi-Dharwad police Commissioner R Dileep  പാക് അനുകൂല മുദ്രവാക്യം  കർണാടക  കശ്മീരി വിദ്യാർഥികൾ അറസ്റ്റിൽ
പാക് അനുകൂല മുദ്രവാക്യം: കശ്മീരി വിദ്യാർഥികൾ വീണ്ടും അറസ്റ്റിൽ

ബെംഗളൂരു: പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കിയ മൂന്ന് കശ്മീരി വിദ്യാര്‍ഥികള്‍ കര്‍ണാടകയില്‍ വീണ്ടും അറസ്റ്റില്‍. ഹുബ്ലി ജില്ലയിലെ സ്വകാര്യ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളാണ് അറസ്റ്റിലായത്.

പുൽവാമ ദിനത്തിൽ മൂന്നാം വർഷ എഞ്ചിനിയറിങ് വിദ്യാർഥികളായ ഇവർ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ വിളിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. സംഭവം വിവാദമായതോടെ ശനിയാഴ്ച പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് ഇന്നലെ ജാമ്യത്തിൽ വിട്ടു. എന്നാൽ ജാമ്യത്തിൽ വിട്ട പൊലീസ് നടപടി വിവാദമായി. തുടർന്നാണ് ഇന്ന് വീണ്ടും ഇവരെ അറസ്റ്റ് ചെയ്തത്. പാകിസ്ഥാൻ സിന്ദാബാദ്, ഫ്രീ കശ്‌മീർ മുദ്രാവാക്യങ്ങളാണ് ഇവർ വിളിച്ചത്. വിദ്യാർഥികളെ വിട്ടയച്ചതിനെ തുടർന്ന് വലതുപക്ഷ സംഘടനകൾ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു.

ഹുബ്ലിയിലെ കോടതിയില്‍ ഹാജരാക്കിയ ഇവരെ മാര്‍ച്ച് രണ്ടുവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. രാജ്യദ്രോഹക്കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.