ETV Bharat / bharat

ഗര്‍ഭച്ഛിദ്രം; ഡൽഹിയിൽ 15 വയസുകാരി മരിച്ചു

author img

By

Published : Oct 14, 2019, 1:20 AM IST

വെള്ളിയാഴ്‌ച വൈകുന്നേരമാണ് ഗുരുതരമായ നിലയിൽ പെൺകുട്ടിയെ ദീൻ ദയാൽ ഉപാധ്യായ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ഡൽഹി പൊലീസ് പറഞ്ഞു.

സുരക്ഷിതമല്ലാത്ത ഗര്‍ഭച്ഛിദ്രം; ഡൽഹിയിൽ 15 വയസുകാരി മരിച്ചു

ന്യൂഡൽഹി: സുരക്ഷിതമല്ലാത്ത ഗർഭച്ഛിദ്രം നടത്തിയത് മൂലം ഡൽഹിയിൽ 15 വയസുകാരി മരിച്ചു. സംഭവത്തിൽ ഡൽഹി പൊലീസ് ഒരാളെ അറസ്റ്റ് ചെയ്‌തു. വെള്ളിയാഴ്‌ച വൈകുന്നേരമാണ് ഗുരുതരമായ നിലയിൽ പെൺകുട്ടിയെ ദീൻ ദയാൽ ഉപാധ്യായ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ പെൺകുട്ടിക്ക് ജീവൻ ഉണ്ടായിരുന്നു. വെള്ളിയാഴ്‌ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ആശുപത്രിക്ക് പുറത്ത് വീട്ടിലോ മറ്റെവിടെയെങ്കിലും വച്ച് ഗർഭച്ഛിദ്രം നടത്താനുള്ള ശ്രമം നടന്നതായും സ്ഥലം കണ്ടെത്താൻ പൊലീസ് ശ്രമിക്കുകയാണെന്നും ഡിസിപി ദീപക് പുരോഹിത് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഇന്ത്യൻ പീനൽ കോഡും പോസ്‌കോ നിയമത്തിന്‍റെയും അടിസ്ഥാനത്തിൽ 376, 201, 304 വകുപ്പുകൾ പ്രകാരം പൊലീസ് ഒരാളെ അറസ്റ്റ് ചെയ്‌തു. മരിച്ച പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ പൊലീസ് ചോദ്യം ചെയ്‌തു. മരണകാരണം കണ്ടെത്താൻ പോസ്റ്റ്‌മോർട്ടം നടത്തുമെന്നും അന്വേഷണം തുടരുകയാണെന്നും ഡിസിപി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.