ETV Bharat / bharat

റേഷൻ വിതരണ അഴിമതി കേസ് : പശ്ചിമ ബംഗാൾ മന്ത്രി ജ്യോതിപ്രിയ മല്ലിക്കിനെ 4 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു

author img

By ETV Bharat Kerala Team

Published : Nov 12, 2023, 10:45 PM IST

ration supply scam case  JyotiPriya Mallick  JyotiPriya Mallick remanded  West Bengal Minister Remanded  JyotiPriya Mallick ration supply scam case  മന്ത്രി ജ്യോതിപ്രിയ മല്ലിക്ക്  റേഷൻ വിതരണ അഴിമതി കേസ്  പശ്ചിമ ബംഗാൾ മന്ത്രി  ജ്യോതിപ്രിയ മല്ലിക്ക് റിമാൻഡിൽ  ജ്യോതി പ്രിയ മല്ലിക്കിനെതിരായ കേസ്
JyotiPriya Mallick remanded

West Bengal Minister Remanded : തന്‍റെ ആരോഗ്യ സ്ഥിതി മോശമാണെന്നും ഇങ്ങനെ തുടർന്നാൽ താൻ മരണപ്പെടുമെന്നും മന്ത്രി ജ്യോതിപ്രിയ മല്ലിക്ക്

കൊൽക്കത്ത : റേഷൻ വിതരണ അഴിമതിയുമായി (ration supply scam case) ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത പശ്ചിമ ബംഗാൾ മന്ത്രി ജ്യോതിപ്രിയ മല്ലിക്കിനെ കൊൽക്കത്ത കോടതി നാല് ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു (JyotiPriya Mallick remanded). നിലവിൽ വനം മന്ത്രിയും 2011 മുതൽ 2021 വരെയുള്ള കാലഘട്ടത്തിൽ ഭക്ഷ്യ വിതരണ വകുപ്പും കൈകാര്യ ചെയ്‌തിരുന്ന മല്ലിക്കിനെ ഒക്‌ടോബർ 27 നാണ് ഇഡി അറസ്‌റ്റ് ചെയ്‌തത്. നവംബർ 20 വരെയാണ് മല്ലിക്കിനെ റിമാൻഡിൽ വിട്ടിട്ടുള്ളത്.

അതേസമയം, വൈദ്യപരിശോധനയ്‌ക്കായി കമാൻഡ് ഹോസ്‌പിറ്റലിൽ എത്തിച്ച മല്ലിക്ക് തന്‍റെ ഇടതുഭാഗം തളർന്നിരിക്കുകയാണെന്നും തന്നെ ഇഡിയുടെ കസ്റ്റഡിയിൽ നിന്ന് പ്രസിഡൻസി ജയിലിലേക്ക് റിമാൻഡ് ചെയ്യാൻ കൊണ്ടുപോകുകയാണെന്നും മാധ്യമങ്ങളോട് പറഞ്ഞു. നവംബർ ആറ് മുതൽ 12 വരെ ഇഡി കസ്‌റ്റഡിയിൽ വിട്ടു. നിലവിൽ കടുത്ത ശാരീരിക വിഷമത നേരിടുന്നുണ്ട്. എനിക്ക് ശരിയായി നടക്കാൻ കഴിയുന്നില്ല. ശരിയായ ചികിത്സ ലഭിക്കാതെ ഇതേ സാഹചര്യത്തിൽ മുന്നോട്ട് പോയാൽ ഉടനെ തന്നെ താൻ മരണപ്പെടുമെന്നും മല്ലിക്ക് പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട വാദത്തിനിടെ മല്ലിക്കിന്‍റെ അഭിഭാഷകൻ മന്ത്രിയുടെ ആരോഗ്യ നിലയിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതേസമയം, മല്ലിക്കിന്‍റെ ആരോഗ്യനില തൃപ്‌തികരമല്ലെന്ന പരാതി ജയിലിൽ കഴിയാതിരിക്കാനുള്ള തന്ത്രമാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. എന്നാൽ, ഇഡിയുടെ ദിവസങ്ങൾ നീണ്ടുനിന്ന ചോദ്യം ചെയ്യലാണ് മന്ത്രിയുടെ ആരോഗ്യനില മോശമാകാൻ കാരണമെന്ന് തൃണമൂൽ കോൺഗ്രസ് അവകാശപ്പെട്ടു.

ഒക്‌ടോബർ ആദ്യം അറസ്‌റ്റിലായ കേസിലെ മുഖ്യപ്രതി ബക്കിബുർ റഹ്മാനുമായി മല്ലിക്കിന് ബന്ധമുണ്ടെന്ന് ഇഡി അവകാശപ്പെട്ടിരുന്നു. അതേസമയം, മന്ത്രിയുടെ കുടുംബത്തിന് ഒമ്പത് കോടി രൂപ നൽകിയെന്ന റഹ്മാന്‍റെ ആരോപണം മല്ലിക് തള്ളിയിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വിശ്വസ്‌തന്‍ കൂടിയാണ് മന്ത്രി ജ്യോതിപ്രിയ മല്ലിക്ക്.

'താൻ രാഷ്‌ട്രീയ പകപോക്കലിന്‍റെ ഇര' : അന്വേഷണ സംബന്ധമായ അറസ്‌റ്റിന് പിന്നാലെ, ഗുരുതര ഗൂഢാലോചനയുടെ ഇരയാണ് താനെന്നും ബിജെപി തന്നെ വേട്ടയാടുകയാണെന്നും ഇത് രാഷ്‌ട്രീയ പകപോക്കലാണെന്നും മല്ലിക്ക് ആരോപിച്ചിരുന്നു. അധ്യാപക നിയമന അഴിമതി കേസുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ പാര്‍ഥ ചാറ്റര്‍ജിയെ ഇതിന് മുൻപ് ഇഡി അറസ്റ്റ് ചെയ്‌തിരുന്നു. നിലവിൽ പാർട്ടിയിലെ വിവിധ നേതാക്കള്‍ അഴിമതി കേസുകളിൽ അന്വേഷണം നേരിടുകയാണ്.

Also Read : Bengal Minister Jyotipriya Mallick Arrested: റേഷന്‍ അഴിമതി കേസ്; ബംഗാള്‍ വനം മന്ത്രി ജ്യോതിപ്രിയ മല്ലിക്ക് അറസ്റ്റില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.