ETV Bharat / bharat

സമാധാനത്തിനുള്ള നൊബേല്‍ : ടൈം മാഗസിന്‍റെ പട്ടികയില്‍ ആള്‍ട്ട് ന്യൂസ് സ്ഥാപകരും

author img

By

Published : Oct 5, 2022, 11:06 PM IST

ഈ മാസം എഴാം തീയതിയാണ് സമാധാനത്തിനുള്ള 2022ലെ നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിക്കുക

AltNews cofounders in Nobel Peace Prize  സമാധാനത്തിനായുള്ള നൊബേല്‍ പുരസ്‌കാരം  സമാധാനത്തിനായുള്ള 2022ലെ നൊബേല്‍ പുരസ്‌കാരം  ആള്‍ട്ട് ന്യൂസ്  Time magazine Nobel Peace Prize prediction list  ടൈംമാഗസിന്‍ നൊബേല്‍ സാധ്യത ലിസ്റ്റ്
Etv Bharatസമാധാനത്തിനായുള്ള നൊബേല്‍ പുരസ്‌കാരം: ടൈം മാഗസീനിന്‍റെ പട്ടികയില്‍ ആള്‍ട്ട് ന്യൂസ് സ്ഥാപകരും

ന്യൂയോര്‍ക്ക് : ഫാക്‌ട് ചെക്കിങ്(വസ്‌തുതാ പരിശോധന) വെബ്‌സൈറ്റായ ആള്‍ട്ട് ന്യൂസിന്‍റെ സ്ഥാപകരായ മുഹമ്മദ് സുബൈറും പ്രദീക് സിന്‍ഹയും, എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഹര്‍ഷ് മന്ദറും ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാര വിജയികളുടെ പ്രവചന പട്ടികയില്‍. ടൈംമാഗസിന്‍റെ പ്രവചന പട്ടികയിലാണ് ആള്‍ട്ട് ന്യൂസ് സ്ഥാപകര്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഒസ്‌ലോ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പ്രവചന പട്ടികയിലാണ് ഹര്‍ഷ് മന്ദര്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം പ്രഖ്യാപിക്കുക ഒക്ടോബര്‍ ഏഴാം തീയതിയാണ്. നോര്‍വീജിയന്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍ പുറത്തുവിട്ട പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്യപ്പെട്ടവരുടെ പേരുകള്‍, വാതുവെപ്പുകാരുടെ പ്രവചനങ്ങള്‍, ഒസ്‌ലോ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ലിസ്റ്റ് എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് ടൈം മാഗസിന്‍ വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളവരുടെ പട്ടിക തയ്യാറാക്കിയത്.

പുരസ്‌കാരത്തിനായി നോര്‍വീജിയന്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍ ശുപാര്‍ശ ചെയ്‌തവരുടെ പേര് വിവരങ്ങള്‍ നൊബേല്‍ കമ്മിറ്റി മാധ്യമങ്ങളേയോ നാമനിര്‍ദേശം ചെയ്‌തവരേയോ അറിയിക്കാറില്ല. പുരസ്കാരം നല്‍കപ്പെട്ട് അതിന്‍റെ അമ്പതാംവാര്‍ഷികം ആകുന്നത് വരെ ആ പുരസ്കാരത്തിനായി ആരൊക്കെ നാമനിര്‍ദേശം ചെയ്യപ്പെട്ടു എന്ന് വെളിപ്പെടുത്താന്‍ പാടില്ല എന്നാണ് ചട്ടം.

വ്യാജ വാര്‍ത്തകള്‍ക്കെതിരായി നിരന്തരം പോരാടുന്ന വ്യക്തിത്വങ്ങളാണ് സുബൈറും സിന്‍ഹയുമെന്ന് ടൈം മാഗസിന്‍റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മതവികാരം ട്വീറ്റിലൂടെ വ്രണപ്പെടുത്തി എന്ന കേസില്‍ ഡല്‍ഹി പൊലീസ് സുബൈറിനെ ജൂണ്‍ 27ന് അറസ്‌റ്റ് ചെയ്‌തിരുന്നു. സുബൈറിന്‍റെ അറസ്റ്റ് പ്രതികാര നടപടിയാണെന്ന് ലോകത്തിലെ പല മാധ്യമപ്രവര്‍ത്തകരും ചൂണ്ടികാട്ടിയെന്ന കാര്യം ടൈം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

ഒസ്‌ലോ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഹെന്‍ റിക് ഉര്‍ദാല്‍ ഇറക്കിയ ചുരുക്ക പട്ടികയിലാണ് ഹര്‍ഷ് മന്ദര്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഹര്‍ഷ് മന്ദര്‍ 2017ല്‍ ആരംഭിച്ച കര്‍വന്‍ ഇ മൊഹബത്ത് എന്ന ക്യാംപയിനും ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. രാജ്യത്തെ വര്‍ഗീയ ലഹളകളിലെ ഇരകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള ക്യാംപയിനാണ് കര്‍വന്‍ ഇ മൊഹബത്ത്. ഉര്‍ദാള്‍ പുറത്ത് വിട്ട ലിസ്റ്റിലും സിന്‍ഹയും സുബൈറും ഉള്‍പ്പെട്ടിട്ടുണ്ട്. മതപരമായ തീവ്രവാദത്തിനെതിരെയും രാജ്യത്തെ അസഹിഷ്‌ണുതയ്‌ക്കെതിരെയും പോരാടുന്നവരാണ് മൂവരുമെന്ന് ഉര്‍ദാല്‍ പറയുന്നു. യുക്രൈന്‍ പ്രസിഡന്‍റ് വൊളാഡിമിര്‍ സെലന്‍സ്‌കിയും, യുഎന്‍ റെഫ്യൂജി ഏജന്‍സിയും ടൈംമാഗസിന്‍റെ പ്രവചന ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.