ETV Bharat / bharat

കർഷക സമരം; കേന്ദ്ര സർക്കാരിൻ്റെ ഉപാധികൾ തള്ളി കർഷകർ

author img

By

Published : Nov 29, 2020, 4:46 PM IST

എവിടെ സമരം നടത്തണമെന്ന് കർഷകർ തീരുമാനിക്കുമെന്ന് സംഘടനകൾ വ്യക്തമാക്കി. കർഷക സമരവുമായി ബന്ധപ്പെട്ട ചർച്ചക്ക് അമിത് ഷാ മുന്നോട്ട് വച്ച നിർദേശങ്ങളാണ് കർഷക സംഘടനകൾ തള്ളിയത്

Farmers Delhi protest  Agitating farmers  Delhi borders  കർഷക സമരം  കേന്ദ്ര സർക്കാരിൻ്റെ ഉപാധികൾ  കർഷകർ  അമിത് ഷാ  ചണ്ഡീഗഢ്
കർഷക സമരം; കേന്ദ്ര സർക്കാരിൻ്റെ ഉപാധികൾ നിഷേധിച്ച് കർഷകർ

ചണ്ഡീഗഢ്: സമരവേദി മാറ്റണമെന്ന കേന്ദ്ര സർക്കാരിൻ്റെ ഉപാധികൾ നിഷേധിച്ച് കർഷകർ. ഡൽഹി അതിർത്തിയിൽ കർഷകർ പ്രതിഷേധം തുടരും. കർഷക സമരവുമായി ബന്ധപ്പെട്ട ചർച്ചക്ക് അമിത് ഷാ മുന്നോട്ട് വച്ച നിർദേശങ്ങളാണ് കർഷക സംഘടനകൾ തള്ളിയത്. എവിടെ സമരം നടത്തണമെന്ന് കർഷകർ തീരുമാനിക്കുമെന്ന് സംഘടനകൾ വ്യക്തമാക്കി. ഭാരതീയ കിസാൻ യൂണിയൻ പ്രസിഡൻ്റ് ബൂട്ടാ സിങ് ബുർജിൽ ഫോണിലൂടെ തീരുമാനം അറിയിക്കുകയായിരുന്നു.

പ്രധാനമായും പഞ്ചാബില്‍നിന്നുള്ള കര്‍ഷകരാണ് സിംഘു ദേശീയ പാത ഉപരോധിച്ച് സമരം ചെയ്യുന്നത്. ഡൽഹിയുടെ എല്ലാ അതിർത്തികളും വളയാനും കർഷക സംഘടനകൾ തീരുമാനിച്ചു. തുടർച്ചയായ നാലാം ദിവസവും സിങ്കു, തിക്രി അതിർത്തികളിൽ ആയിരക്കണക്കിന് കർഷകരുടെ പ്രതിഷേധം തുടരുകയാണ്. സമാധാനപരമായ പ്രതിഷേധത്തിനായി നിരങ്കരി മൈതാനത്തേക്ക് മാറണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ നിന്ന് ഒരിഞ്ചു പിന്നോട്ടില്ലെന്നാണ് കര്‍ഷകരുടെ നിലപാട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.