ETV Bharat / bharat

ബിജെപിയിൽ ചേർന്നില്ലെങ്കിൽ തന്നെ ജയിലിലടക്കുമെന്ന് പറഞ്ഞ് ഏക്‌നാഥ് ഷിൻഡെ കരഞ്ഞു; വെളിപ്പെടുത്തലുമായി ആദിത്യ താക്കറെ

author img

By

Published : Apr 13, 2023, 7:41 PM IST

aditya thackeray about eknath shinde  aditya thackeray eknath shinde  aditya thackeray  eknath shinde  eknath shinde bjp  ഏക്‌നാഥ് ഷിൻഡെ  ഏക്‌നാഥ് ഷിൻഡെ ബിജെപി  ആദിത്യ താക്കറെ  ആദിത്യ താക്കറെ ഏക്‌നാഥ് ഷിൻഡെ  മഹാരാഷ്‌ട്ര മുഖ്യമന്ത്രി  ഏക്‌നാഥ് ഷിൻഡെക്കെതിരെ ആരോപണം  ആദിത്യ താക്കറെ വെളിപ്പെടുത്തൽ  ഉദ്ധവ് താക്കറെ  ശിവസേന
ആദിത്യ താക്കറെ

ബിജെപിയുമായി സഖ്യമുണ്ടാക്കിയില്ലെങ്കിൽ തന്നെ ജയിലിൽ അടക്കുമെന്ന് പറഞ്ഞ് ഏക്‌നാഥ് ഷിൻഡെ കരഞ്ഞു എന്ന് ആദിത്യ താക്കറെ. ആദിത്യ താക്കറെയുടെ ആരോപണങ്ങൾക്കെതിരെ ബിജെപി നേതാവ് നാരായൺ റാണെ രംഗത്തെത്തി.

മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെക്കെതിരെ ആരോപണവുമായി ഉദ്ധവ് താക്കറെയുടെ മകനും എംഎൽഎയും മുൻ മന്ത്രിയുമായ ആദിത്യ താക്കറെ. ബിജെപിയിൽ ചേർന്നില്ലെങ്കിൽ തന്നെ ജയിലിലടക്കുമെന്ന് പറഞ്ഞ് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ കരഞ്ഞു എന്നാണ് ആദിത്യയുടെ ആരോപണം. കഴിഞ്ഞ വർഷം ഭാരതീയ ജനത പാർട്ടിയുമായി കൈകോർക്കുന്നതിന് മുമ്പാണ് സംഭവമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിയുമായി സഖ്യമുണ്ടാക്കിയില്ലെങ്കിൽ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ബിജെപി തന്നെ ജയിലിൽ അടക്കുമെന്ന് പറഞ്ഞാണ് അദ്ദേഹം കരഞ്ഞത്. ആദിത്യ താക്കറെയുടെ അവകാശവാദങ്ങളെ ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്തും അനുകൂലിച്ചു. ആദിത്യ താക്കറെ പറഞ്ഞത് ശരിയാണെന്നും ഷിൻഡെ തന്നോടും ഇതേ കാര്യം പറഞ്ഞിട്ടുണ്ടെന്നും സഞ്ജയ് പറഞ്ഞു.

തനിക്ക് ജയിലിൽ പോകാൻ ആഗ്രഹമില്ലെന്നും ഷിൻഡെ പറഞ്ഞിരുന്നു. അദ്ദേഹത്തിന് ഈ വിഷയത്തിൽ നല്ല ഭയമുണ്ടായിരുന്നു. ആദിത്യ പറഞ്ഞത് 100 ശതമാനം ശരിയാണെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി. എന്നാൽ, ആദിത്യ താക്കറെയുടെ ആരോപണങ്ങളെ മഹാരാഷ്ട്ര മന്ത്രി ദീപക് കേസർകർ പൂർണമായും നിഷേധിച്ചു. ആദിത്യ താക്കറെയ്‌ക്കൊപ്പം എങ്ങനെ നുണ പറയണമെന്ന് പഠിപ്പിക്കുന്ന ഒരു പ്രൊഫഷണൽ ടീം ഉണ്ടെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

ഷിൻഡെ എപ്പോഴാണ് മുഖ്യമന്ത്രിയുടെ വസതിയായ മതോശ്രീ സന്ദർശിച്ചതെന്ന് വെളിപ്പെടുത്താൻ ബിജെപി നേതാവ് നാരായൺ റാണെ ആദിത്യ താക്കറെയെ ചോദ്യം ചെയ്‌തു. ആദിത്യയുടെ ആരോപണങ്ങൾ ബാലിശമാണെന്ന് കേന്ദ്ര മന്ത്രി നാരായൺ റാണെ പറഞ്ഞു. താൻ ഇതിനെ കുറിച്ച് സംസാരിക്കുന്നില്ല. അദ്ദേഹത്തിന് എന്തും പറയാം. അദ്ദേഹം ബാലിശമായാണ് സംസാരിക്കുന്നത്. ഷിൻഡെ എപ്പോഴാണ് പോയത്. എപ്പോഴാണ് കരഞ്ഞത് ഏത് വർഷമാണ് കരഞ്ഞത്. ഇതെല്ലാം അസംബന്ധമാണെന്നും നാരായൺ റാണെ പറഞ്ഞു.

കഴിഞ്ഞ വർഷം ജൂണിൽ 40-ലധികം എം എൽ എമാരുമായി ഏക്‌നാഥ് ഷിൻഡെ നടത്തിയ വിമത നീക്കത്തിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സർക്കാരിനെ താഴെയിറക്കിയിരുന്നു. ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്‌ട്ര സർക്കാർ ഉടൻ തകരുമെന്ന് ആദിത്യ താക്കറെ കഴിഞ്ഞ വർഷം നവംബറിൽ പറഞ്ഞിരുന്നു. ചതിയന്മാരുടെ ഈ സർക്കാർ തകരുമെന്നും ഉടൻ തന്നെ ഇടക്കാല തെരഞ്ഞെടുപ്പിന് തയ്യാറെടുക്കണമെന്നും ആദിത്യ താക്കറെ പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്‌തു.

വ്യവസായ നിക്ഷേപങ്ങൾക്ക് സർക്കാർ മഹാരാഷ്‌ട്രയെ തഴഞ്ഞ് മറ്റ് സംസ്ഥാനങ്ങളെ തെരഞ്ഞടുക്കുകയാണെന്നും ആദിത്യ താക്കറെ വിമർശനം ഉന്നയിച്ചിരുന്നു. സംസ്ഥാനത്തെ 2.5 ലക്ഷം ആളുകൾക്ക് തൊഴിൽ നഷ്‌ടപ്പെട്ടു എന്നും അദ്ദേഹം ആരോപിച്ചു.

Also read: 'ഷിൻഡെ സർക്കാർ വീഴും, ഇടക്കാല തെരഞ്ഞെടുപ്പുണ്ടാകും' ; അണികളോട് സജ്ജരാകാൻ ആഹ്വാനം ചെയ്‌ത് ആദിത്യ താക്കറെ

വെളിപ്പെടുത്തൽ ഇതിന് മുൻപും: വിമത നീക്കം നേരത്തെ മനസിലാക്കിയ ഉദ്ധവ് താക്കറെ ഷിൻഡെയെ വിളിച്ചിരുന്നു എന്നും മുഖ്യമന്ത്രിയാകാൻ താത്‌പര്യമുണ്ടെങ്കിൽ തടസ്സമില്ലെന്ന് അറിയിക്കുകയും ചെയ്‌തിരുന്നു എന്ന് ആദിത്യ ഇതിന് മുൻപ് ട്വീറ്റ് ചെയ്‌തിരുന്നു. എന്നാൽ അത് കേട്ട ഷിൻഡെ കരഞ്ഞു എന്നും കൃത്യം ഒരു മാസത്തെ വ്യത്യാസത്തിൽ അദ്ദേഹം പാർട്ടിയിൽ കലഹം തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ഉദ്ധവ് താക്കറെയുടെ രോഗത്തെയും നിസ്സഹായതയേയും ഷിൻഡെ മുതലെടുത്തു എന്നും അദ്ദേഹം ആരോപിച്ചു.

Also read: 'ഷിന്‍ഡേയ്ക്ക് ഉദ്ധവ് നേരത്തേ മുഖ്യമന്ത്രി പദം വാഗ്‌ദാനം ചെയ്‌തിരുന്നു' ; വെളിപ്പെടുത്തി ആദിത്യ താക്കറെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.