ETV Bharat / bharat

പ്രണയം നിരസിച്ച യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

author img

By ETV Bharat Kerala Team

Published : Jan 6, 2024, 10:02 AM IST

Doiwala Acid Attack: യുവതിക്കെതിരെ ആസിഡ് ആക്രമണം നടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ആക്രമണത്തില്‍ നിന്നും തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടതെന്ന് യുവതി. അറസ്റ്റിലായത് ബെംഗളൂരുവില്‍ കാര്‍ ഡ്രൈവറായ യുവാവ്.

Doiwala Acid Attack  Acid Attack Attempt  ആസിഡ് ആക്രമണത്തിന് ശ്രമം  ഉത്തരാഖണ്ഡ് ആസിഡ് ആക്രമണം
Youth Arrested In Acid Attack Attempt Case In Doiwala Uttarakhand

ഉത്തരാഖണ്ഡ് : പ്രണയം നിരസിച്ച യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്താന്‍ ശ്രമം. യുവാവ് അറസ്റ്റില്‍. ബെംഗളൂരു സ്വദേശിയാണ് അറസ്റ്റിലായത് (Acid Attack In Uttarakhand).

ഡെറാഡൂണിലെ ഡോയ്‌വാലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. പ്രണയം നിരസിച്ചതിന് ആസിഡുമായെത്തിയ യുവാവ് ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ആസിഡ് ഒഴിക്കാന്‍ ശ്രമിച്ചതോടെ കുപ്പി താഴെ വീണു. ഇതോടെ യുവതി ആക്രമണത്തില്‍ നിന്നും തലനാരിക്ക് രക്ഷപ്പെട്ടു.

തുടര്‍ന്ന് ഇയാള്‍ യുവതിയോട് മോശമായി പെരുമാറുകയും കുടുംബത്തെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. സംഭവത്തിന് പിന്നാലെ യുവതി ഡോയ്‌വാല പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്‌തത്.

ബെംഗളൂരുവില്‍ കാര്‍ ഡ്രൈവറാണ് പ്രതിയെന്ന് ഡോയ്‌വാല പൊലീസ് പറഞ്ഞു. ബെംഗളൂരുവില്‍ പഠിക്കുന്ന ഒരു സുഹൃത്ത് വഴിയാണ് യുവതി ഇയാളെ പരിചയപ്പെട്ടത്. അതിന് ശേഷം ഇന്‍സ്റ്റഗ്രാമിലൂടെയും ഫേസ്ബുക്കിലൂടെയും സംസാരിച്ച ഇരുവരും സൗഹൃദത്തിലാകുകയും ചെയ്‌തു (Acid Attack Attempt In Uttarakhand).

ഇതിന് പിന്നാലെയാണ് യുവാവ് പ്രണയം അറിയിച്ചത്. എന്നാല്‍ യുവാവിന്‍റെ ആവശ്യം യുവതി നിരസിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ബെംഗളൂരുവില്‍ നിന്നും യുവാവ് ഡോയ്‌വാലയിലെത്തി ആസിഡ് ആക്രമണം നടത്താന്‍ ശ്രമിച്ചത്.

സംഭവത്തില്‍ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും ഇയാള്‍ക്കെതിരെ കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും എസ്‌ഐ രാകേഷ്‌ സാഹ് പറഞ്ഞു.

ആസിഡ് ആക്രമണങ്ങള്‍ പെരുകുന്നു: രാജ്യത്ത് ആസിഡ് ആക്രമണങ്ങള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ ഏറ്റവും അധികം ആസിഡ് ആക്രമണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ബെംഗളൂരുവിലാണ്. 2022ല്‍ എട്ട് കേസുകളാണ് ബെംഗളൂരുവില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്‌തത് (Acid Attack Cases In India).

ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയാണ് (National Crime Records Bureau (NCRB) ഇതുസംബന്ധിച്ചുള്ള കണക്കുകള്‍ പുറത്ത് വിട്ടത്. ആസിഡ് ആക്രമണ കേസുകളില്‍ രണ്ടാം സ്ഥാനത്തുള്ളത് ഡല്‍ഹിയാണ്. ഏഴ്‌ പേരാണ് ഡല്‍ഹിയില്‍ ആക്രമണം നേരിട്ടിട്ടുള്ളത്.

അഹമ്മദാബാദിലും ആസിഡ് ആക്രമണം നിരവധി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അഞ്ച് പേരാണ് അഹമ്മദാബാദില്‍ ആസിഡ് ആക്രമണത്തിന് ഇരയായതെന്നാണ് എന്‍സിആര്‍ബി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹൈദരാബാദിലും ഇത്തരം ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷം നാല് പേരാണ് ആക്രമണത്തിന് ഇരയായത്.

ആസിഡ് ആക്രമണങ്ങള്‍ക്ക് ഇരയാകുന്നതില്‍ ഭൂരിഭാഗം പേരും സ്‌ത്രീകളാണ്. പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് നിരവധി യുവതികള്‍ക്ക് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായിട്ടുള്ളത്.

Also Read: പീഡന പരാതി പിന്‍വലിച്ചില്ല, പെണ്‍കുട്ടിക്ക് നേരെ ആസിഡ് എറിഞ്ഞ ശേഷം 54കാരന്‍റെ ആത്മഹത്യ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.