കേരളം

kerala

തൃശ്ശൂരില്‍ കെട്ടിടത്തിന് തീപിടിച്ച് വൻ നാശനഷ്‌ടം

By ETV Bharat Kerala Team

Published : Feb 1, 2024, 7:08 PM IST

തൃശ്ശൂർ: തൃശ്ശൂരില്‍ കെട്ടിടത്തിന് തീപിടിച്ച് വൻ നാശനഷ്‌ടം ( Building Caught Fire In Thrissur). തൃശ്ശൂര്‍ അതിരൂപത മുഖപത്രം 'കത്തോലിക്ക സഭ' യുടെ ഓഫീസിലാണ് തീപിടുത്തം ഉണ്ടായത്. ഷോട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപിടുത്തമെന്നാണ് പ്രാഥമിക നിഗമനം. മുറിക്കുള്ളിൽ നിന്ന് വലിയ രീതിയിൽ പുക ഉയരുന്നത് കണ്ട് ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു (Fire and Rescue service). കനത്ത പുകയെ തുടർന്ന് മുറിക്കുള്ളിലേക്ക് കയറാൻ കഴിയാതെ വന്നതോടെ ശ്വസന സഹായിയുമായാണ് ഫയർഫോഴ്‌സ് തീ അണച്ചത്. മുറിക്കുള്ളിലെ കമ്പ്യൂട്ടറുകളും പുസ്‌തകങ്ങളും അടക്കം കത്തി നശിച്ചു. രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്‌ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ മാസം 13 ന് തൃശൂർ ചാലക്കുടിയിൽ സൂപ്പർമാർക്കറ്റിലും തീപിടിത്തം ഉണ്ടായിരുന്നു. (Supermarket Fire Accident in Trissur chalakudy) മൂന്ന് ലക്ഷത്തോളം രൂപയാണ് ഈ തീപിടുത്തത്തിൽ നഷ്‌ടമായത്. കാടുകുറ്റിയിലെ ഹയ സൂപ്പര്‍ മാര്‍ക്കറ്റില്‍ ആണ് തീപിടിത്തം ഉണ്ടായത്. ജനുവരി 13 ശനിഴ്‌ച വെളുപ്പിന് അഞ്ചരയോടെയാണ് സൂപ്പർമാർക്കറ്റിൽ തീപിടിത്തം ഉണ്ടായത്. സൂപ്പർമാർക്കറ്റിൽ നിന്നും വലിയ രീതിയിൽ പുക ഉയരുന്നത് സമീപത്തെ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടുകാരെയും സൂപ്പർമാർക്കറ്റ് അധികൃതരെയും ഫയർഫോഴ്‌സിനെയും വിവരമറിയിച്ചു. വിവരമറിഞ്ഞ് ഉടൻ തന്നെ ഫയർഫോഴ്‌സ് സ്ഥലത്തെത്തി. നാട്ടുകാരും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. മൂന്ന് ലക്ഷത്തോളം രൂപയുടെ നാശനഷ്‌ടമാണ് തീപിടിത്തത്തിൽ ഉണ്ടായതെന്ന് സൂപ്പര്‍മാര്‍ക്കറ്റ് അധികൃതർ പറഞ്ഞു. റാക്ക്, സീലിംഗ്, പച്ചക്കറി എന്നീ വിഭാഗങ്ങളാണ് തീ പിടിത്തത്തിൽ കത്തിനശിച്ചത്. പെഡസ്റ്റൽ ഫാനിൽ നിന്നും തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.  

ABOUT THE AUTHOR

...view details