കേരളം

kerala

വാട്‌സ്‌ആപ്പില്‍ പുതിയ എഐ ചാറ്റ്ബോട്ട് സംവിധാനം; ഇന്ത്യയിലടക്കം ലഭ്യമാകും - WhatsApp Testing Meta AI Chatbot

By ETV Bharat Kerala Team

Published : Apr 12, 2024, 4:50 PM IST

CHAT BOT IN WHATSAPP  WHATSAPP  വാട്‌സപ്പില്‍ എഐ ചാറ്റ്ബോട്ട്
WhatsApp Testing Meta AI Chatbot In India and Other Markets

ഇന്ത്യയിലെ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍, എഐ ഉപയോഗിച്ച് സൃഷ്‌ടിക്കുന്ന വ്യാജ ഉള്ളടക്കങ്ങള്‍ കണ്ടുപിടിച്ച് തടയാനുള്ള സംവിധാനവും ഒരുക്കുമെന്ന് മെറ്റ.

ന്യൂഡൽഹി: മെറ്റയുടെ സഹായത്തോടെ എഐ ചാറ്റ് ബോട്ടുകളെ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. ഇന്ത്യയിലും മറ്റ് ചില വിപണികളിലും ചാറ്റ്ബോട്ട് മെറ്റ എഐ പരീക്ഷിക്കുകയാണെന്ന് വാട്ട്‌സ്ആപ്പ് അറിയിച്ചു. ആപ്പിന്‍റെ ഏറ്റവും പുതിയ ബീറ്റ പതിപ്പ് ഇൻസ്‌റ്റാള്‍ ചെയ്‌ത iOS, Android ബീറ്റ ടെസ്‌റ്റർമാർക്ക് ഈ ഫീച്ചർ ലഭ്യമാണ്.

യുഎസ് ഉൾപ്പെടെ തെരഞ്ഞെടുത്ത വിപണികളിൽ എഐ ചാറ്റ്ബോട്ട് പരീക്ഷിക്കാൻ വാട്‌സ്ആപ്പ് ആരംഭിച്ചിരുന്നു. 500 ദശലക്ഷത്തിലധികം വാട്‌സ്ആപ്പ് ഉപയോക്താക്കളുള്ള ഇന്ത്യ, വാട്‌സ്ആപ്പ് ഇന്‍സ്‌റ്റന്‍റ് മെസേജിങ് സേവനത്തിന്‍റെ ഏറ്റവും വലിയ വിപണിയാണ്. ടെക്‌സ്‌റ്റ് പ്രോംപ്റ്റുകള്‍ക്കനുസരിച്ച് ഫോട്ടോ റിയലിസ്‌റ്റിക് ഇമേജുകൾ സൃഷ്‌ടിക്കാനും ചാറ്റുകൾക്കുള്ളിലെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും കഴിയുന്ന ഒരു ചാറ്റ്ബോട്ട് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ടെക് ഭീമന്‍ മെറ്റ എഐ പുറത്തിറക്കിയിരുന്നു

കമ്പനിയുടെ അടുത്ത ഓപ്പൺ സോഴ്‌സ് ലാങ്‌വേജ് മോഡലായ ലാമ 3 വരുന്ന മാസം അവതരിപ്പിക്കുമെന്ന് ഈ ആഴ്‌ച ആദ്യം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം, ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ എഐ ഉപയോഗിച്ച് സൃഷ്‌ടിക്കുന്ന വ്യാജമോ കൃത്രിമമോ ആയ ഉള്ളടക്കം തടയാനായി, വിദഗ്‌ദരെ ഉള്‍പ്പെടുത്തി തങ്ങളുടെ ആപ്പുകളിൽ (ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ഇൻസ്‌റ്റഗ്രാം) ഇന്ത്യ സ്‌പെസിഫിക് ഇലക്ഷന്‍സ് ഓപ്പറേഷന്‍സ് സെന്‍റര്‍ ആരംഭിക്കുമെന്ന് മെറ്റ അറിയിച്ചു.

Also Read :വമ്പന്‍ മാറ്റവുമായി സ്‌മാര്‍ട്ടായി വാട്ട്സ്‌ആപ്പ് ; ഇനി വിദേശത്തുനിന്നും പണം അയക്കാം - WhatsApp New Payment Feature

ABOUT THE AUTHOR

...view details