കേരളം

kerala

സുഹൃത്തുക്കൾക്കൊപ്പം കനാലിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു - Man dies after drowned in canal

By ETV Bharat Kerala Team

Published : Apr 16, 2024, 10:25 PM IST

സുഹൃത്തുക്കൾക്കൊപ്പം കനാലിൽ കുളിക്കാനിറങ്ങിയതായിരുന്നു അഖിൽ. ഒഴുക്കിൽപ്പെട്ട അഖിലിനെ കരയ്‌ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

യുവാവ് കനാലിൽ മുങ്ങി മരിച്ചു  തൊടുപുഴ വാർത്തകൾ  MAN DROWNS INTO DEATH IN THODUPUZHA  MAN FELL INTO THODUPUZHA CANAL
Young Man Drowned Into Death While Bathing In Thodupuzha Canal

ഇടുക്കി: തൊടുപുഴയിൽ സുഹൃത്തുക്കൾക്കൊപ്പം കനാലിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. തട്ടക്കുഴ ഓലിക്കാമറ്റം മഠത്തിൽ അഖിൽ ചന്ദ്രനാണ് (30) മരിച്ചത്. ഇന്ന് (ഏപ്രിൽ 16) വൈകിട്ട് 5.30നായിരുന്നു സംഭവം. അമരംകാവിന് താഴെ പുളിഞ്ചോട് കടവിൽ മറ്റ് രണ്ട് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു അഖിൽ.

ഇതിനിടെ അഖിൽ ഒഴുക്കിൽപ്പെടുകയായിരുന്നു. മറ്റൊരു കടവിൽ കുളിച്ചിരുന്നവര്‍ ചേർന്നാണ് അഖിലിനെ കരയ്‌ക്കെത്തിച്ചത്. തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പാലായിൽ ഈവന്‍റ് മാനേജ്‌മെന്‍റ് സ്ഥാപനം നടത്തുകയാണ് അഖിൽ. തൊടുപുഴ ജില്ലാ ആശുപത്രിയിൽ നിന്ന് പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Also Read: മുങ്ങിമരണം; തമിഴ്‌നാട്ടില്‍ കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു

ABOUT THE AUTHOR

...view details