ETV Bharat / bharat

മുങ്ങിമരണം; തമിഴ്‌നാട്ടില്‍ കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു

author img

By ETV Bharat Kerala Team

Published : Mar 10, 2024, 9:18 PM IST

മാതാപിതാക്കൾക്ക് മൂന്ന് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നല്‍കാന്‍ എംകെ സ്റ്റാലിന്‍ ഉത്തരവിട്ടു.

drowning  pond  മുങ്ങി മരിച്ചു  കുളം
Three children of the same family died while bathing in pond

തൂത്തുക്കുടി : ബന്ധുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു. തൂത്തുക്കുടിക്കടുത്തുള്ള പേരൂരാണി ഗ്രാമത്തിലാണ് സംഭവം. ദമ്പതികളായ ലക്ഷ്മണന്‍റെയും മീനയുടെയും മക്കളായ സന്ധ്യ (13), കൃഷ്ണവേണി (10), ഇസക്കി രാജ ( 7) എന്നിവരാണ് മരിച്ചത്. സ്‌കൂൾ അവധിയായതിനാല്‍ വൈകുന്നേരം ബന്ധുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാൻ പോയതാണ് മൂവരും. കുളിക്കുന്നതിനിടെ ബന്ധുക്കൾ അറിയാതെ കുട്ടികള്‍ കുളത്തിന്‍റെ ആഴമേറിയ ഭാഗത്തേക്ക് പോവുകയായിരുന്നു.

വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി മൂന്ന് കുട്ടികളുടെയും മൃതദേഹങ്ങൾ പുറത്തെടുത്തു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി തൂത്തുക്കുടി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മരിച്ച കുട്ടികളുടെ മാതാപിതാക്കളെ അനുശോചനം അറിയിച്ചു. മാതാപിതാക്കൾക്ക് മൂന്ന് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകാനും മുഖ്യമന്ത്രി ഉത്തരവിട്ടു.

Also Read : രാസലഹരി കടത്തില്‍ മുൻ ഡിഎംകെ നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്‌ത് ഇഡി; പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് ഡിഎംകെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.