കേരളം

kerala

മദ്യപിച്ച് ജോലിക്കെത്തുന്നവരെ കണ്ടെത്താൻ സ്‌ക്വാഡ് പരിശോധന; കെഎസ്ആർടിസി ഡിപ്പോയിൽ കൂട്ട അവധി; സർവീസുകൾ മുടങ്ങി - Inspection KSRTC At Depot

By ETV Bharat Kerala Team

Published : Apr 29, 2024, 10:49 PM IST

Updated : Apr 29, 2024, 11:08 PM IST

പത്തനാപുരം കെഎസ്ആർടിസി ഡിപ്പോയിൽ വിജിലൻസ് സ്‌ക്വാഡ് പരിശോധന. വിവരം മുൻക്കൂട്ടി അറിഞ്ഞ് 25 ഓളം ജീവനക്കാർ അവധിയെടുത്തു.

KSRTC  VIGILANCE CODE INSPECTION  PATHANAPURAM KSRTC DEPOT  INSPECTION KSRTC AT DEPOT
Vigilance Code Inspection Was Conducted At Pathanapuram KSRTC Depot

കെഎസ്ആർടിസി ഡിപ്പോയിൽ വിജിലൻസ് സ്കോഡ് പരിശോധന

കൊല്ലം: പത്തനാപുരം കെഎസ്ആർടിസി ഡിപ്പോയിൽ വിജിലൻസ് സ്‌ക്വാഡ് പരിശോധന നടത്തി. പരിശോധനയിൽ രണ്ട് ഡ്രൈവർമാർ മദ്യപിച്ചിരുന്നതായി കണ്ടെത്തി. പരിശോധന വിവരം മുൻകൂട്ടി അറിഞ്ഞ് 25 ഓളം ജീവനക്കാർ ഇന്ന് അവധിയെടുത്തു. രാവിലെ മുതൽ പരിശോധന നടത്തിയത് കൊണ്ട് പതിനൊന്ന് മണിക്ക് ഡ്യൂട്ടിൽ കയറേണ്ട ജീവനക്കാരാണ് വിവരമറിഞ്ഞ് അവധിയെടുത്തത്. ഇത് കാരണം കൊല്ലം, കൊട്ടാരക്കര, പുന്നല, ഏനാത്ത് തുടങ്ങിയ ഗ്രാമീണ മേഖലകളിലടക്കം 15 സർവീസുകൾ മുടങ്ങി.

സർവീസ് മുടക്കിയത് കാരണം കൊടുംചൂടിൽ യാത്രക്കാർ വലഞ്ഞു. മദ്യപിച്ചതായി കണ്ടെത്തിയ ഡ്രൈവർമാർക്കെതിരെയും അകാരണമായി അവധിയെടുത്തവർക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. പത്തനംതിട്ട വിജിലൻസ് ഇൻസ്‌പക്‌ടർ ഇൻ ചാർജ് ജയചന്ദ്രൻ പിള്ള, ഉദ്യോഗസ്ഥരായ പ്രകാശ് ചന്ദ്രൻ, അനൂപ് എന്നിവരാണ് പരിശോധന നടത്തിയത്.

അതേ സമയം തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ കെ എസ് ആര്‍ ടി സി ഡ്രൈവര്‍ യദുവിനെതിരെ മേയർ ആര്യാ രാജേന്ദ്രന്‍റെ പരാതി വിജിലന്‍സ് വിഭാഗം പരിശോധിക്കുമെന്നും പരിശോധന റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെന്നും ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.

Also Read : കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം : മേയറുടെ പരാതി വിജിലന്‍സ് വിഭാഗം പരിശോധിക്കും

Last Updated :Apr 29, 2024, 11:08 PM IST

ABOUT THE AUTHOR

...view details