ETV Bharat / state

കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം : മേയറുടെ പരാതി വിജിലന്‍സ് വിഭാഗം പരിശോധിക്കും - Arya Rajendran KSRTC Driver Issue

author img

By ETV Bharat Kerala Team

Published : Apr 29, 2024, 12:44 PM IST

KSRTC  THIRUVANANTHAPURAM MAYOR  Mayor And KSRTC Driver Issue  മേയര്‍ ആര്യ രാജേന്ദ്രന്‍
KSRTC Vigilance To Enquire About Thiruvananthapuram Mayor And KSRTC Driver Issue

ട്രിപ്പ് മുടക്കി തന്നോട് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ആർ.ടി.സി ഡ്രൈവർ കന്‍റോണ്‍മെന്‍റ് പൊലീസ് സ്‌റ്റേഷനിൽ മേയർക്കെതിരെ പരാതി നൽകിയിട്ടുണ്ട്

തിരുവനന്തപുരം : കെ എസ് ആർ ടി സി ബസ് തടഞ്ഞ സംഭവത്തിൽ തിരുവനന്തപുരം മേയറുടെ പരാതി വിജിലന്‍സ് വിഭാഗം പരിശോധിക്കും. റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെന്നും ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കെ എസ് ആര്‍ ടി സി ഡ്രൈവര്‍ യദുവിനെതിരെ മേയര്‍ ആര്യ രാജേന്ദ്രന്‍ നൽകിയ പരാതി കെ എസ് ആര്‍ ടി സി വിജിലന്‍സ് വിഭാഗം അന്വേഷിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ ഓഫീസ് അറിയിച്ചു.

മേയറുടെ പരാതി ലഭിച്ചതിന് പിന്നാലെ ഇത് അന്വേഷിക്കാന്‍ കെ എസ് ആര്‍ ടി സി വിജിലന്‍സ് വിഭാഗത്തിന് നിര്‍ദേശം നൽകിയിട്ടുണ്ട്. വിജിലന്‍സ് വിഷയത്തില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമാകും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത്. ശനിയാഴ്‌ച രാത്രി 10.30 ഓടെ പാളയം പട്ടം ജംഗ്ഷനില്‍വച്ചായിരുന്നു മേയര്‍ ആര്യ രാജേന്ദ്രനും കെ എസ് ആര്‍ ടി സി തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവര്‍ യദുവും നടുറോഡില്‍ തര്‍ക്കത്തിലേര്‍പ്പെട്ടത്. വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയായിരുന്നു തർക്കം.

പിന്നാലെ യദു മോശമായി ആംഗ്യം കാണിച്ചുവെന്ന് ചൂണ്ടിക്കാട്ടി മേയര്‍ നൽകിയ പരാതിയില്‍ യദുവിനെ കന്‍റോണ്‍മെന്‍റ് പോലീസ് കസ്‌റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു. പട്ടം മുതല്‍ പാളയം വരെ കാറിന് സൈഡ് നല്‍കിയില്ലെന്നാണ് മേയര്‍ നല്‍കിയ പരാതിയിലെ ആരോപണം.

സംഭവത്തില്‍ ട്രിപ്പ് മുടക്കി തന്നോട് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി യദുവും കന്‍റോണ്‍മെന്‍റ് പോലീസില്‍ പരാതി നൽകിയിട്ടുണ്ട്. പരാതികള്‍ പരിശോധിച്ച് വരികയാണെന്നും ഇന്നും നാളെയുമായി മേയര്‍ ആര്യ രജേന്ദ്രന്‍റെയും മറ്റ് ബസ് യാത്രക്കാരുടെയും മൊഴി രേഖപ്പെടുത്തുമെന്നും കന്‍റോണ്‍മെന്‍റ് എസ് എച്ച് ഒ അറിയിച്ചു.

Also Read : കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം; മേയർ ആര്യ രാജേന്ദ്രനെതിരെ കേസെടുക്കണമെന്ന് ടിഡിഎഫ് - Arya Rajendran KSRTC Driver Issue

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.