കേരളം

kerala

മണ്ണൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു ; 18 പേർക്ക് പരിക്ക് - tourist bus overturned

By ETV Bharat Kerala Team

Published : Apr 27, 2024, 9:25 AM IST

കോഴിക്കോട് മണ്ണൂർ വളവിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട്‌ മറിഞ്ഞു, അപകടത്തില്‍ ഒരാൾ മരിച്ചു, 18 പേർക്ക് പരിക്ക്

TOURIST BUS ACCIDENT IN KOZHIKODE  ACCIDENT DEATH  TOURIST BUS OVERTURNED  ടൂറിസ്റ്റ് ബസ് മറിഞ്ഞു
TOURIST BUS OVERTURNED

കോഴിക്കോട് : ഫറോക്കില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. 18 പേർക്ക് പരിക്ക്‌. തിരുവനന്തപുരത്തുനിന്ന് ഉഡുപ്പിയിലേക്ക് പോവുകയായിരുന്ന കോഹിനൂർ എന്ന പേരില്‍ സർവീസ് നടത്തുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. ഫറോക്ക് മണ്ണൂർ വളവില്‍ ഇന്ന് പുലർച്ചെ 3.15നാണ് അപകടമുണ്ടായത്.

മരിച്ചയാള്‍ കർണാടക സ്വദേശിയാണെന്നാണ് പ്രാഥമിക വിവരം. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

അപകടം സംഭവിച്ച ഉടനെ ക്രെയിൻ കൊണ്ടുവന്നെങ്കിലും കേടായി. പിന്നീട് മറ്റൊന്ന് എത്തിച്ചാണ് ബസ് ഉയർത്തിയത്.

ALSO READ:വോട്ട് ചെയ്യാൻ പോയ കുടുംബ സഞ്ചരിച്ച കാറിന് തീ പിടിച്ചു; യാത്രികര്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

ABOUT THE AUTHOR

...view details