കേരളം

kerala

മദ്യവും മയക്കുമരുന്നും വാങ്ങാന്‍ കവര്‍ച്ച; കോഴിക്കോട് 4 പേര്‍ അറസ്റ്റിൽ

By ETV Bharat Kerala Team

Published : Mar 2, 2024, 11:38 AM IST

കവർച്ച മുതലുകൾ വിറ്റ് മദ്യവും മയക്കുമരുന്നും വാങ്ങുന്നതാണ് പ്രതികളുടെ രീതി.

Theft in city  നഗരമധ്യത്തിൽ പിടിച്ചുപറി  Theft  Theft in Calicut  കോഴിക്കോട് നഗരത്തിൽ പിടിച്ചുപറി
theft-in-calicut-city

കോഴിക്കോട് : കോഴിക്കോട് നഗരത്തിൽ പിടിച്ചുപറി. സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിന് സമീപം ഇട റോഡിൽ വിദ്യാർഥിയെ തടഞ്ഞുനിർത്തി മൊബൈൽഫോണും പണവും കവർന്ന കേസിൽ നാല് പ്രതികൾ അറസ്റ്റിൽ (Theft in Calicut City Accused Were Arrested). പയ്യാനക്കൽ ചാമുണ്ഡി വളപ്പ് സ്വദേശി പുളിക്കൽതൊടി മുഹമ്മദ് ഷംസീർ (21), അരക്കിണർ തായാർനിലം പറമ്പ് മുഹമ്മദ് ഷാമിൽ (22), നടക്കാവ് തോപ്പയിൽ മുഹമ്മദ് ഷാനിദ് (20), പുതിയങ്ങാടി നടുവിലകം വീട്ടിൽ ജംഷാദ് (20) എന്നിവരെയാണ് കസബ പൊലീസും ടൗൺ അസി. കമ്മിഷണറുടെ കീഴിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്‌തത്.

ഞായറാഴ്‌ച കമ്മിഷണർ ഓഫിസിന് എതിർവശത്തെ റോഡിലുടെ പോകുന്നതിനിടെ സിഎ വിദ്യാർഥിയായ വയനാട് മുട്ടിൽ സ്വദേശിയെ പ്രതികൾ സംഘം ചേർന്ന് ആക്രമിച്ച് മൊബൈൽ ഫോണും പണവും കവരുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. മുഹമ്മദ് ഷംസീർ, മുഹമ്മദ് ഷാമിൽ, ജംഷാദ് എന്നിവർ നഗരത്തിലെ വിവിധ സ്റ്റേഷനുകളിൽ മോഷണം, കൊലപാതകം, മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്.

കവർച്ച മുതലുകൾ വിറ്റ് മദ്യവും മയക്കുമരുന്നും വാങ്ങുകയാണ് രീതി. കവർച്ച ചെയ്‌ത മുതലുകൾ പൊലീസ് കണ്ടെടുത്തു. കസബ ഇൻസ്പെക്‌ടർ രാജേഷ് മരങ്കലത്ത്, സബ് ഇൻസ്പെക്‌ടർ ജഗ്‌മോഹൻ ദത്തൻ, എഎസ്ഐ സുരേഷ് ബാബു എന്നിവരാണ് അന്വേഷക സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.

കോഴിക്കോട് നഗരത്തിൽ ദിനം പ്രതി മോഷണം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യമാണ്. ഇന്നലെ (01.03.2024) ബീച്ചിൽ സ്ഥിരമായ മോഷണം നടത്തുന്ന രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. വെള്ളയിൽ ജോസഫ് റോഡിൽ ചേക്രയിൽ വളവിൽ മുജീബ് റഹ്മാൻ, പുതിയ കടവ് നാല് കുടിപ്പറമ്പിൽ ആദിൽ റയ്ഹാൻ എന്നിവരെയാണ് കോഴിക്കോട് ടൗൺ പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ബുധനാഴ്‌ച (28-02-2023) ബീച്ച് റോഡിൽ നിർത്തിയിട്ട ദമ്പതിമാരുടെ സ്‌കൂട്ടർ കള്ള താക്കോലിട്ട് തുറന്ന് പണം അടങ്ങുന്ന പേഴ്‌സ് ഇവർ മോഷ്‌ടിച്ചിരുന്നു. ദമ്പതിമാരുടെ പരാതിയിൽ കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിൽ പട്രോളിങ്ങിനിടയിൽ പ്രതികളെ പിടികൂടി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

Also read : കോഴിക്കോട് ബീച്ചിൽ മോഷണം; രണ്ടുപേർ പിടിയിൽ

ABOUT THE AUTHOR

...view details