കേരളം

kerala

ഫാനില്‍ കെട്ടിത്തൂക്കി, പച്ച മുളക് തീറ്റിച്ചു; ഏഴ് വയസുകാരന് രണ്ടാനച്ഛന്‍റെ ക്രൂര മര്‍ദ്ദനം - STEP FATHER CRUELTY

By ETV Bharat Kerala Team

Published : Apr 18, 2024, 7:23 PM IST

അച്ഛന്‍ മര്‍ദ്ദിക്കുമ്പോള്‍ അമ്മ തടയാറില്ലെന്നും കുട്ടി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

STEP FATHER CRUELTY  രണ്ടാനച്ഛന്‍റെ ക്രൂര മര്‍ദ്ദനം  രണ്ടാനച്ഛന്‍ തിരുവനന്തപുരം
Step Father cruelty to seven year old in Thiruvananthapuram

തിരുവനന്തപുരം :തിരുവനന്തപുരം ആറ്റുകാലില്‍ ഏഴ് വയസുകാരന് രണ്ടാനച്‌ഛന്‍റെ ക്രൂര മര്‍ദ്ദനം. സംഭവത്തില്‍ കുഞ്ഞിന്‍റെ രണ്ടാനച്‌ഛന്‍ ആറ്റുകാല്‍ സ്വദേശി അനുവിനെ പൊലീസ് പിടികൂടി. അച്‌ഛന്‍ മര്‍ദ്ദിച്ചിട്ടും അമ്മ തടഞ്ഞില്ലെന്ന് കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

രണ്ടാനച്‌ഛന്‍ ഒരു വര്‍ഷമായി നിരന്തരമായി മര്‍ദ്ദിക്കാറുണ്ടെന്നും കുട്ടി പൊലീസിനോട് പറഞ്ഞു. പച്ച മുളക് തീറ്റിച്ചുവെന്നും ഫാനില്‍ കെട്ടിത്തൂക്കിയെന്നും പരാതിയിലുണ്ട്. നോട്ടെഴുതാന്‍ വൈകിയതിനും ചിരിച്ചതിന് പോലും രണ്ടാനച്‌ഛന്‍ മര്‍ദ്ദിച്ചു. പ്രതിയുടെ വീട്ടുകാരാണ് കുട്ടിയെ പൊലീസിലെത്തിച്ചത്. കുട്ടിയുടെ അമ്മയ്ക്ക് പനിയായിരുന്നതിനാല്‍ പ്രതിയുടെ വീട്ടിലാക്കിയപ്പോഴാണ് വീട്ടുകാരും മര്‍ദ്ദനത്തിന്‍റെ വിവരമറിയുന്നത്.

കുട്ടിയുടെ ദേഹമാസകലം പരിക്കേറ്റതിന്‍റെ പാടുകളുണ്ട്. ക്രൂര മര്‍ദ്ദനത്തിന്‍റെ വിവരങ്ങള്‍ കുട്ടി വിശദീകരിക്കുന്ന വീഡിയോയും വീട്ടുകാര്‍ പകര്‍ത്തിയിരുന്നു. ഇത് പൊലീസിന് കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ ഫോര്‍ട്ട് പൊലീസ് രണ്ടാനച്‌ഛന്‍ അനുവിനെയും ഭാര്യ അഞ്ജനയെയും ചോദ്യം ചെയ്‌ത് വരികയാണ്. അഞ്ജനയുടെ ആദ്യ ഭര്‍ത്താവ് ഉപേക്ഷിച്ചതിന് പിന്നാലെ ഒന്നര വര്‍ഷമായി ഇവര്‍ ബന്ധുകൂടിയായ അനുവിനോടൊപ്പമാണ് താമസം.

Also Read :ഡെപ്യൂട്ടി മേയറിൽ നിന്ന് മർദ്ദനം; പിന്നാലെ സർക്കാർ ഉദ്യോഗസ്ഥന് പഞ്ചായത്തിലേക്ക് സ്ഥലം മാറ്റം

ABOUT THE AUTHOR

...view details