കേരളം

kerala

തുടർച്ചയായി വൈദ്യുതി മുടക്കം; അർധരാത്രി ചൂട്ടു കത്തിച്ച് സമരം ചെയ്‌ത്‌ നാട്ടുകാര്‍ - MIDNIGHT PROTEST TO KSEB OFFICE

By ETV Bharat Kerala Team

Published : Apr 30, 2024, 5:19 PM IST

വൈദ്യുതി മുടങ്ങുന്നതിൽ പ്രതിഷേധിച്ച് അർധരാത്രി കെഎസ്ഇബി ഓഫിസിന് മുന്നിൽ ചൂട്ടു കത്തിച്ച് സമരം ചെയ്‌ത്‌ വികെ പടി നിവാസികള്‍

BURNING FIRE PROTEST  CONTINUOUS POWER CUTS  KSEB OFFICE PROTEST  ചൂട്ടു കത്തിച്ച് സമരം
PROTESTED IN FRONT OF KSEB OFFICE

കെഎസ്ഇബിക്ക്‌ മുന്നിൽ ചൂട്ടു കത്തിച്ച് സമരം

കോഴിക്കോട്: തുടർച്ചയായി വൈദ്യുതി മുടങ്ങുന്നതിൽ അർധരാത്രി കെഎസ്ഇബി ഓഫിസിന് മുന്നിൽ പ്രതിഷേധവുമായി നാട്ടുകാര്‍. മലപ്പുറം തിരൂരങ്ങാടി എആർനഗർ, വികെ പടി നിവാസികളാണ് തലപ്പാറ കെഎസ്ഇബി ഓഫിസിന് മുന്നില്‍ ചൂട്ടു കത്തിച്ച് സമരം ചെയ്‌തത്.

ലോഡ് ഷെഡിങ് ഇല്ല എന്ന് സർക്കാർ പറയുമ്പോൾ ആരാണ് ഈ 'കള്ളക്കട്ട്' നടത്തുന്നതെന്ന് പ്രതിഷേധക്കാർ ചോദിച്ചു. അമിത ഉപഭോഗം കാരണമാണ് വൈദ്യുതി മുടങ്ങുന്നതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. എന്നാൽ ബിൽ അടക്കാൻ ഒരു ദിവസം വൈകിയാൽ ഫ്യൂസ് ഊരുന്നവർ ജനങ്ങളോട് കുറച്ചു കൂടി ഉത്തര വാദിത്തം കാണിക്കണമെന്ന് പ്രതിഷേധക്കാർ പറഞ്ഞു.

Also Read:പവര്‍ കട്ടിലേക്കോ ? ; വൈദ്യുത ഉപഭോഗം ചര്‍ച്ച ചെയ്യാന്‍ കെഎസ്‌ഇബിയുടെ ഉന്നതതല യോഗം

ABOUT THE AUTHOR

...view details