കേരളം

kerala

അമ്മയെ മർദിച്ച് അവശയാക്കി അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 30 വർഷം കഠിന തടവ് - pocso case in thiruvananthapauram

By ETV Bharat Kerala Team

Published : Apr 28, 2024, 7:58 AM IST

ഒൻപതുകാരിയെ ബലാത്സംഗം ചെയ്‌ത കേസിൽ പ്രതിക്ക് 30 വർഷം കഠിന തടവും 30,000 രൂപ പിഴയും വിധിച്ച് കോടതി. 2020 ജൂണിലാണ് കേസിനാസ്‌പദമായ സംഭവം.

POCSO CASE  ACCUSSED GET 30 YEARS IMPRISONMENT  ബലാത്സംഗം കേസ്  THIRUVANANTHAPAURAM CRIME
pocso case in thiruvananthapauram; accussed get 30 years imprisonment

തിരുവനന്തപുരം: അമ്മയെ മർദിച്ച് അവശയാക്കി ശേഷം അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന ഒൻപത് വയസുള്ള കുട്ടിയെ ബലാത്സംഗം ചെയ്‌ത പ്രതിക്ക് 30 വർഷം കഠിന തടവും 30,000 രൂപ പിഴയും. ആറ്റിങ്ങൾ കരവാരം സ്വദേശിയായ രാജുവിനെ (56) ആണ് തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്‌ജ് ആർ രേഖ ശിക്ഷിച്ചത്. പിഴ തുക അടയ്ക്കാത്ത പക്ഷം പ്രതി 8 മാസം കൂടുതൽ തടവ് അനുഭവിക്കണം.

2020 ജൂണിൽ അഞ്ചാം ക്ലാസ്സ് കാരിയായ കുട്ടി അവധിക്ക് വീട്ടിൽ വന്നപ്പോഴാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. സംഭവ ദിവസം രാവിലെ 10 മണിക്ക് കുട്ടിയുടെ വീട്ടിൽ എത്തിയപ്പോൾ മനോരോഗിയായ അമ്മ വിടിന് മുന്നിൽ നിൽക്കുക്കയായിരുന്നു. കുട്ടി വീട്ടിൽ ഉണ്ടായിരുന്നു എന്ന് അറിഞ്ഞ പ്രതി അമ്മയെ മർദിച്ച് അവശയാക്കി.

അമ്മയുടെ നിലവിളി കേട്ട് കുട്ടിയും അനുജനും വീടിന് പുറത്തേക്ക് വന്നു. കുട്ടിയുടെ അനുജനയെ വിരട്ടിയോടിച്ച് ശേഷം പ്രതി കുട്ടിയെ വീടിനുള്ളിലേക്ക് വലിച്ചിഴച്ച് കൊണ്ട പോയി പീഡിപ്പിക്കുകയായിരുന്നു.

പീഡനത്തിൽ അവശയായ കുട്ടിയോട് സംഭവം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപെടുത്തി. കുട്ടി പുറത്ത് ഇറങ്ങിയപ്പോൾ അമ്മ അവശയായി കിടക്കുകയായിരുന്നു. അന്നേ ദിവസം വൈകിട്ട് പ്രതി വീണ്ടും വരുകയും കുട്ടിയെ വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചു. ആ സമയം അമ്മയും കുട്ടിയും ബഹളം വെച്ച് കല്ല് വാരി എറിഞ്ഞ് പ്രതിയെ ഓടിച്ചു.

വീട്ടിൽ ആരും നോക്കാൻ ഇല്ലാത്തതിനാൽ കുട്ടി സർക്കാർ ഹോമിൽ നിന്നാണ് പഠിച്ചിരുന്നത്. സംഭവത്തിൽ ഭയന്ന് കുട്ടി പുറത്ത് പറിഞ്ഞില്ല. സമനമായ സംഭവം ഹോമിലെ മറ്റൊരു കുട്ടിക്ക് നടന്നപ്പോൾ ആണ് പീഡന വിവരം കുട്ടി പുറത്ത് പറഞ്ഞത്. തുടർന്ന് ഹോം അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു. പിഴതുക കുട്ടിക്ക് നൽകണമെന്ന് കോടതി വിധിന്യായത്തിൽ പറയുന്നുണ്ട്.

പ്രോസിക്യൂഷനു വേണ്ടി സെപ്ഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ, അഡ്വ. അഖിലേഷ് ആർ വൈ ഹാജരായി. നഗരൂർ പോലീസ് സ്റ്റേഷൻ എസ് ഐ മാരായ എം സഹിൽ, എം സലീം, എസ്. എസ് ഷിജു തുടങ്ങിയവരാണ് കേസ് അന്വേഷണം നടത്തിയത്.

Also Read: പൂർവ വിദ്യാർഥിനിക്ക് പീഡനം; ചെന്നൈ കലാക്ഷേത്ര നൃത്തവിദ്യാലയത്തിലെ മുൻ പ്രൊഫസർ അറസ്‌റ്റിൽ

ABOUT THE AUTHOR

...view details