കേരളം

kerala

ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ക്ക് 38 വര്‍ഷം കഠിനതടവ്

By ETV Bharat Kerala Team

Published : Mar 7, 2024, 10:58 PM IST

ഒന്നാം ക്ലാസുകാരിയെ ഓട്ടോയില്‍ കയറ്റി ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

pocso  Rape  പീഡനം  കഠിന തടവ്
Court Sentenced accussed in pocso to 38 years of rigorous imprisonment

പത്തനംതിട്ട : ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 38 വർഷം കഠിനതടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച്‌ കോടതി. പത്തനംതിട്ട ഫാസ്റ്റ് ട്രാക് പോക്സോ ജഡ്‌ജി ഡോണി തോമസ് വർഗീസ് ശിക്ഷിച്ചത്. പിഴ ഒടുക്കാത്ത പക്ഷം നാലര വർഷം അധിക കഠിനതടവ് അനുഭവിക്കണം.

2017 ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഒന്നാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ സ്‌കൂളില്‍ നിന്നു മടങ്ങി വരുംവഴി വീട്ടിലെത്തിക്കാം എന്നു പറഞ്ഞ് പ്രതി ഒട്ടോറിക്ഷയില്‍ കയറ്റി.തുടര്‍ന്ന് ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

കോയിപ്രം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസില്‍ വിചാരണ തുടങ്ങിയ ശേഷം പലവിധ കാരണങ്ങളാല്‍ നീണ്ടുപോയ ഏറ്റവും പഴക്കം ചെന്ന കേസിലാണ് പോക്സോ അതിവേഗ കോടതി ഇന്ന് വിധി പ്രസ്‌താവിച്ചത്.
പ്രോസിക്യൂഷന് വേണ്ടി അഡ്വ: ജയ്‌സണ്‍ മാത്യൂസ് ഹാജരായി. പൊലീസ് ഇൻസ്പെക്‌ടര്‍ ആയിരുന്ന ബി അനിലാണ് കേസില്‍ അന്വേഷണം നടത്തിയത്.

Also Read :പ്രായപൂർത്തിയാകാത്ത പെണികുട്ടിക്ക് അശ്ലീല വിഡിയോ സന്ദേശങ്ങൾ അയച്ച യുവാവ് പിടിയിൽ

ABOUT THE AUTHOR

...view details