കേരളം

kerala

കൊല്ലത്ത് പത്രിക സമർപ്പിച്ച് എൻ കെ പ്രേമചന്ദ്രൻ; എസ്‌ഡിപിഐ പിന്തുണ വേണ്ടെന്ന യുഡിഎഫ് തീരുമാനം അറിഞ്ഞിട്ടില്ലെന്ന് സ്ഥാനാര്‍ഥി - NK Premachandran Nomination

By ETV Bharat Kerala Team

Published : Apr 4, 2024, 6:17 PM IST

ആർഎസ് പി ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ നിന്നും നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം എത്തിയാണ് എന്‍.കെ പ്രേമചന്ദ്രൻ നാമ നിര്‍ദേശ പത്രിക സമർപ്പിച്ചത്

NK PREMACHANDRAN  LOKSABHA ELECTION 2024  എന്‍കെ പ്രേമചന്ദ്രന്‍  കൊല്ലം ലോക്‌സഭാ മണ്ഡലം
NK Premachandran submitted Nomination

എൻ.കെ പ്രേമചന്ദ്രൻ നാമനിർദേശ പത്രിക സമർപ്പിച്ചു

കൊല്ലം: കൊല്ലം പാർലമെന്‍റ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി എൻ കെ പ്രേമചന്ദ്രൻ നാമനിർദേശ പത്രിക സമർപ്പിച്ചു. ആർഎസ്‌പി ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ നിന്ന് നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പമാണ് പ്രേമചന്ദ്രൻ പത്രിക സമർപ്പിക്കാൻ എത്തിയത്. ജില്ല കളക്‌ടർ എൻ ദേവി ദാസ് മുമ്പാകെയാണ് പ്രേമചന്ദ്രൻ പത്രിക സമർപ്പിച്ചത്.

നാല് സെറ്റ് പത്രികയാണ് സമർപ്പിച്ചത്. തുടർന്ന് പ്രേമചന്ദ്രൻ മാധ്യമപ്രവർത്തകരുമായി സംസാരിച്ചു. എസ്‌ഡിപിഐ വോട്ട് തള്ളാതെയാണ് എൻ കെ പ്രേമചന്ദ്രൻ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകിയത്. മതേതര കക്ഷി അധികാരത്തിൽ വരാൻ പല പ്രസ്ഥാനങ്ങളും പിന്തുണ പ്രഖ്യാപിക്കും. യുഡിഎഫ് തീരുമാനത്തിന് ഒപ്പം ഉണ്ടോ എന്ന ചോദ്യത്തിന് ആലോചിച്ചു പറയാം എന്നായിരുന്നു പ്രേമചന്ദ്രന്‍റെ മറുപടി.

പിന്തുണ വേണ്ടെന്ന് യുഡിഫ് തീരുമാനം എടുത്തതായി തനിക്ക് അറിയില്ല. ഏത് സ്ഥാനാർഥിക്ക് വോട്ട് ചെയ്യണം എന്നത് ഓരോരുത്തരുടെയും തീരുമാനമാണ്. എസ്‌ഡിപിഐ പിന്തുണ വേണ്ടെന്ന് യുഡിഎഫ് തീരുമാനിച്ചതായി അറിയില്ലയെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

സിപിഎമ്മിൻ്റെ വോട്ട് ബാങ്കിൽ ചോർച്ചയുണ്ടാകും. പതാക ഒളിപ്പിച്ചെന്ന മുഖ്യമന്ത്രിയുടെ പരാമർശം നിലവാരമില്ലാത്തതാണ്. ഇന്നത്തെ പ്രകടനത്തിൽ കൊടി ഉപയോഗിക്കാതിരുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദേശ പ്രകാരമാണെന്നും എൻ കെ പ്രേമചന്ദ്രൻ വ്യക്തമാക്കി.

Also Read:'എസ്‌ഡിപിഐ പിന്തുണ വേണ്ട': ആർക്കുവേണമെങ്കിലും വോട്ട് ചെയ്യാമെന്ന് വി ഡി സതീശൻ; മുഖ്യമന്ത്രിക്കെതിരെയും വിമര്‍ശനം

ABOUT THE AUTHOR

...view details