കേരളം

kerala

കരമന അഖില്‍ വധക്കേസ്; പ്രതികളെ റിമാൻഡ് ചെയ്‌തു - Karamana Akhil Murder case

By ETV Bharat Kerala Team

Published : May 13, 2024, 10:53 PM IST

കരമന അഖിൽ വധക്കേസിലെ ഒന്നാം പ്രതി വിനീഷ് രാജ്, രണ്ടാം പ്രതി അപ്പു എന്ന അഖിൽ, മൂന്നാം പ്രതി സുമേഷ് എന്നിവർക്കൊപ്പം സഹായികളായ അനീഷ്, കിരൺ കൃഷ്‌ണ, അരുൺ ബാബു, ഹരിലാൽ, അഭിലാഷ് എന്നിവരെ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്‌തു.

KARAMANA AKHIL MURDER CASE REMANDED  കരമന വധക്കേസ്  കരമന അഖില്‍ വധം  ACCUSED REMANDED KARAMANA MURDER
Karamana Akhil Murder case accused remanded (Source : Etv Bharat Network)

കരമന അഖിൽ വധക്കേസിലെ പ്രതികളെ റിമാൻഡ് ചെയ്‌തു (Source : Etv Bharat Network)

തിരുവനന്തപുരം : നാടിനെ നടുക്കിയ കരമന അഖിൽ വധക്കേസിലെ പ്രതികളെ റിമാൻഡ് ചെയ്‌തു. ഒന്നാം പ്രതി വിനീഷ് രാജ്, രണ്ടാം പ്രതി അപ്പു എന്ന അഖിൽ, മൂന്നാം പ്രതി സുമേഷ് എന്നിവർക്കൊപ്പം സഹായികളായ അനീഷ്, കിരൺ കൃഷ്‌ണ, അരുൺ ബാബു, ഹരിലാൽ, അഭിലാഷ് എന്നിവരെയാണ് മജിസ്ട്രേറ്റിന് മുന്നിൽ ഹജരാക്കി റിമാൻഡ് ചെയ്‌തത്.

അരുണ്‍ ബാബുവിന്‍റെ വീട്ടിൽ വച്ച് കൊലപാതകത്തിന് ഗൂഢാലോചന നടത്തിയെന്നാണ് വിവരം. അടുത്ത ദിവസം പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും. തുടർന്ന് തെളിവെടുപ്പ് അടക്കമുള്ള നടപടികളിലേക്കും കടക്കാനാണ് പൊലീസ് തീരുമാനം.

ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഏപ്രിൽ 26-ന് പാപ്പനംകോട് ബാറിൽ വച്ച് കൊല്ലപ്പെട്ട അഖിലും സംഘവും പ്രതികളുമായി വാക്കുതർക്കം ഉണ്ടായിരുന്നു. ഇതേ തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Also Read :കമ്പിവടി കൊണ്ട് നിര്‍ത്താതെ അടിച്ചു, അഖിലിന്‍റെ തലയിലേക്ക് കല്ലെടുത്തിട്ടു; കരമനയിലെ അരുംകൊലയുടെ ദൃശ്യങ്ങള്‍ പുറത്ത് - Karamana Murder Case

ABOUT THE AUTHOR

...view details