കേരളം

kerala

ദി കേരള സ്‌റ്റോറി പ്രദർശനം; ദൂരദർശൻ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തി ഡിവൈഎഫ്ഐ - DYFI AGAINST THE KERALA STORY

By ETV Bharat Kerala Team

Published : Apr 5, 2024, 4:34 PM IST

കേരള സ്‌റ്റോറി എന്ന സിനിമ സംപ്രേക്ഷണം ചെയ്യുന്നതിനെതിരെ പ്രതിഷേധം ശക്തം. കട്ടപ്പനക്കുന്ന് ദൂരദർശൻ സെന്‍ററിൽ ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച്‌ നടത്തി.

DYFI STAGED A PROTEST MARCH  PROTEST MARCH TO DOORDARSHAN CENTRE  ദി കേരള സ്‌റ്റോറി  THE KERALA STORY MOVIE TELECASTING
DYFI Staged A Protest March To Doordarshan Centre

DYFI Staged A Protest March To Doordarshan Centre

തിരുവനന്തപുരം:വിവാദ സിനിമ 'ദി കേരള സ്‌റ്റോറി' ദൂരദർശനിൽ സംപ്രേക്ഷണം ചെയ്യുന്നതിനെതിരെ പ്രതിഷേധം ശക്തം. കുടപ്പനക്കുന്ന് ദൂരദർശൻ കേന്ദ്രത്തിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച്‌ നടത്തി. പൊലീസ് പ്രവർത്തകരെ തടയാൻ ശ്രമിച്ചെങ്കിലും പൊലീസിനെ മറികടന്ന് പ്രവർത്തകർ ദൂരദർശൻ ഗേറ്റിന് മുന്നിലേക്ക് എത്തുകയായിരുന്നു.

കേരള സ്‌റ്റോറി മോദിയും സംഘപരിവാറും അപ്പം ചുട്ടെടുക്കുന്നത് പോലെ കേരളത്തിനെതിരെ ഉണ്ടാക്കിയ അഡ്വർടൈസ്മെന്‍റ് ആണെന്ന് മാർച്ച്‌ ഉദ്ഘാടനം ചെയ്‌ത ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗവും തിരുവനന്തപുരം ജില്ലാ കമ്മിറ്റി സെക്രട്ടറിയുമായ ഷിജു ഖാൻ പറഞ്ഞു. കേരളത്തിനെതിരെ കരുതിക്കൂട്ടി നുണകൾ പടച്ചുണ്ടാക്കിയ കഥയാണ് ആ സിനിമ. യാഥാർഥ്യവുമായി പുലബന്ധമില്ലാത്ത തെറ്റായ കാര്യങ്ങളെ സിനിമ എന്ന വ്യാജേന തയ്യാറാക്കിയ വിദ്വേഷപ്രചരണത്തിന്‍റെ അഡ്വർടൈസ്മെന്‍റ് മാത്രമാണ് കേരള സ്‌റ്റോറിയെന്ന് അദ്ദേഹം ആരോപിച്ചു.

ഇത് സംപ്രേഷണം ചെയ്യാൻ മോദിയുടെയും രാജീവ്‌ ചന്ദ്രശേഖറിന്‍റെയും സ്വകാര്യ ഫേസ്ബുക്കോ യൂട്യൂബോ ഉപയോഗിക്കുന്നതു കൊണ്ട് രാജ്യത്തിനു നഷ്‌ടമില്ല എന്നും ഷിജു ഖാൻ കൂട്ടിച്ചേർത്തു. രാജ്യത്തിന്‍റെ പൊതു സ്വത്തായ ദൂരദർശൻ നിങ്ങളുടെ കുടുംബ സ്വത്തല്ല. നിങ്ങളുടെ തറവാട്ട് വകയല്ല. രാജ്യത്തെ ജനകോടികളുടെ പണം കൊണ്ട് ഉണ്ടാക്കിയ സ്ഥാപനമാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയ അഡ്വർടൈസ്മെന്‍റ് പ്രസിദ്ധീകരിക്കാനുള്ള ബിജെപിയുടെ കാര്യാലമായി ദൂരദർശൻ മാറ്റരുതെന്ന് ഷിജു ഖാൻ പറഞ്ഞു.

കേരളത്തിലെ ജനങ്ങൾ മോദിക്കെതിരെ ശബ്‌ദിച്ചാൽ അതാണ് കേരള സ്‌റ്റോറി. തമിഴകം മുഴുവൻ മോദിക്കെതിരെയാണിപ്പോൾ. അപ്പോൾ തമിഴ് സ്‌റ്റോറി ഇറങ്ങുമെന്നും അദ്ദേഹം പരിഹസിച്ചു. ന്യൂനപക്ഷ ജന വിഭാഗത്തെ പതിയെ രാജ്യത്ത് നിന്ന് പുറന്തള്ളാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഷിജു ഖാൻ കൂട്ടിച്ചേര്‍ത്തു.

കേരള സ്‌റ്റോറി സിനിമ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്യുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ഇലക്ഷൻ കമ്മിഷണർക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കത്തയച്ചിരുന്നു. സിനിമ പ്രദർശിപ്പിക്കുന്നതിന് പിന്നിൽ സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കി രാഷ്ട്രീയ ലാഭമുണ്ടാക്കുകയെന്ന സംഘപരിവാർ താൽപര്യമാണ്. സിനിമ സംപ്രേക്ഷണം ചെയ്യുന്നത് പെരുമാറ്റചട്ട ലംഘനമാണെന്നും വി ഡി സതീശൻ കത്തിൽ ചൂണ്ടിക്കാട്ടുന്നു.

അങ്ങേയറ്റം തെറ്റായ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു പ്രചരണ ചിത്രമാണ് കേരള സ്‌റ്റോറി. രാജ്യത്തെ വർഗീയമായി വിഭജിക്കാനുള്ള സംഘപരിവാറിന്‍റെ വിഷലിപ്‌തമായ അജണ്ടയുടെ ഭാഗമാണിതെന്നും വി ഡി സതീശൻ കത്തിൽ പറഞ്ഞു.

Also Read : 'കേരള സ്‌റ്റോറി' അസത്യങ്ങളുടെ കെട്ടുകാഴ്‌ച, ചിത്രം പ്രദര്‍ശിപ്പിക്കരുത്; വി ഡി സതീശന്‍

ABOUT THE AUTHOR

...view details