ETV Bharat / state

'കേരള സ്റ്റോറി' അസത്യങ്ങളുടെ കെട്ടുകാഴ്‌ച, ചിത്രം പ്രദര്‍ശിപ്പിക്കരുത്; വി ഡി സതീശന്‍ - V D Satheesan against Kerala Story

author img

By ETV Bharat Kerala Team

Published : Apr 5, 2024, 8:46 AM IST

Updated : Apr 5, 2024, 9:22 AM IST

കേരള സ്‌റ്റോറി ദൂരദർശനിൽ പ്രദർശിപ്പിക്കരുതെന്ന് വി ഡി സതീശൻ. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്നും വി ഡി സതീശൻ ആരോപിച്ചു.

KERALA STORY  V D SATHEESAN  KERALA STORY IN DOORADARSHAN  കേരള സ്‌റ്റോറി
'Kerala Story' should not be screened Said V D Satheesan

തിരുവനന്തപുരം : അസത്യങ്ങളുടെ കെട്ടുകാഴ്‌ചയായ 'കേരള സ്‌റ്റോറി' പ്രദര്‍ശിപ്പിക്കുന്നതിലൂടെ മതേതര സമൂഹത്തിനുള്ളില്‍ ഭിന്നിപ്പുണ്ടാക്കുകയെന്ന തന്ത്രമാണ് മോദിയുടെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ ഭരണകൂടം നടപ്പാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

മോദി ഭരണകൂടത്തിന്‍റെ നിയമവിരുദ്ധ നടപടിക്കെതിരെ കോണ്‍ഗ്രസും യുഡിഎഫും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. കേരളത്തെ കുറിച്ചുള്ള അസത്യങ്ങള്‍ കുത്തി നിറച്ച 'കേരള സ്‌റ്റോറി' എന്ന സിനിമ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും സതീശൻ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.

ഭിന്നിപ്പിന്‍റെ രാഷ്ട്രീയം കേരളത്തില്‍ ചിലവാകില്ലെന്ന് ബോധ്യമായ സംഘപരിവാര്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ദൂരദര്‍ശനെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍റെ നഗ്നമായ ലംഘനമാണെന്നും സതീശൻ ആരോപിച്ചു.

‘കേരള സ്‌റ്റോറി’ ദൂരദർശനിൽ പ്രദർശിപ്പിക്കരുതെന്ന് മുഖ്യമന്ത്രി : 'കേരള സ്‌റ്റോറി' എന്ന സിനിമ ദൂരദർശനിൽ പ്രദർശിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കേരളത്തിനെതിരെ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി നിർമ്മിച്ച സിനിമയാണ് ‘കേരള സ്‌റ്റോറി’. സിനിമ പ്രദർശിപ്പിക്കുമെന്ന തീരുമാനത്തിൽ നിന്ന് ദൂരദർശൻ അടിയന്തരമായി പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തെ ഔദ്യോഗിക വാർത്ത സംപ്രേഷണ സ്ഥാപനത്തെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് വേളയിൽ കേന്ദ്രസർക്കാർ കേരളത്തെ ഇകഴ്ത്താനുള്ള നീക്കത്തിൽ നിന്ന് പിന്തിരിയണം. വിവിധ മതവിഭാഗത്തിൽപ്പെട്ടവർ ജീവിക്കുന്ന പ്രദേശമാണ് കേരളം. സംഘപരിവാർ തലച്ചോറിൽ ഉടലെടുത്ത കേരളത്തെ അപഹസിക്കാനും മതസ്‌പർദ്ധ വളർത്താനും ലക്ഷ്യമിട്ട കുടിലതയുടെ ഉൽപ്പന്നമാണ് ഈ സിനിമയെന്നും മുഖ്യമന്ത്രി ആരോപിച്ചു.

കേരളത്തെ സോമാലിയ എന്ന് വിളിച്ച് ആക്ഷേപിച്ചവർ സംസ്ഥാനത്തെ മതം മാറ്റത്തിന്‍റെ കേന്ദ്രം എന്ന് പ്രചരിപ്പിക്കാനുള്ള ഗൂഢശ്രമമാണ് നടത്തുന്നത്. സംഘപരിവാർ സ്ഥിരമായി പ്രചരിപ്പിക്കുന്ന നുണകളും അപര വിദ്വേഷവും അടിസ്ഥാനമാക്കിയുള്ള സിനിമയ്‌ക്കെതിരെ വ്യാപകമായ പ്രതിഷേധം നേരത്തെ തന്നെ ഉയർന്നുവന്നതാണ്. ദൂരദർശനെ പോലെയുള്ള പൊതുമേഖലാ സ്ഥാപനം സംഘപരിവാറിന്‍റെ വർഗീയ അജണ്ടയ്‌ക്കനുസരിച്ചു പ്രവർത്തിക്കുന്ന കളിപ്പാവയായി മാറരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ : രാഹുല്‍ ഗാന്ധിക്ക് 20 കോടിയുടെ സ്വത്ത്; എംപി ശമ്പളത്തിന് പുറമെ ബോണ്ടുകളില്‍ നിന്നും മ്യൂച്വല്‍ ഫണ്ടില്‍ നിന്നും വരുമാനം

Last Updated :Apr 5, 2024, 9:22 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.