കേരളം

kerala

ബാങ്കിനുള്ളില്‍ കയറി പെട്രോളൊഴിച്ചു, കയ്യില്‍ പടക്കം; ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച്‌ യുവാവ്

By ETV Bharat Kerala Team

Published : Feb 13, 2024, 4:22 PM IST

ചിട്ടി അടച്ച പണം തിരികെ ആവശ്യപ്പെട്ടാണ് യുവാവ് ബാങ്കിലെത്തിയത്. എന്നാല്‍ പണം ലഭിക്കാന്‍ ഭരണസമിതിയുടെ അനുമതി വേണമെന്ന് മാനേജർ അറിയിച്ചു. ഇന്ന് ബാങ്കിലെത്തിയ യുവാവ് ബാങ്കിനുള്ളിലും ദേഹത്തും പെട്രോളൊഴിച്ച് കയ്യില്‍ കരുതിയ പടക്കം കാട്ടി ഭീഷണി മുഴക്കുകയായിരുന്നു.

Chaos in bank  Thodupuzha  legal metrology  തൊടുപുഴ  ബാങ്ക്
Chaos in Bank

തൊടുപുഴ: തൊടുപുഴ ലീഗൽ മെട്രോളജി സഹകരണ സംഘത്തിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച്‌ യുവാവ്. ചിട്ടിപ്പണം ആവശ്യപ്പെട്ട് യുവാവ് ബാങ്കിനുള്ളിൽ പെട്രോളൊഴിച്ചു. മുട്ടം സ്വദേശി പ്രസാദാണ് അതിക്രമം നടത്തിയത്. പെട്രോളും പടക്കവുമായി എത്തി ഒരുമണിക്കൂറോളമാണ് യുവാവ് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത്‌.

ഇയാൾക്ക് ബാങ്കിൽ അഞ്ച് ലക്ഷം രൂപയുടെ ചിട്ടിയുണ്ട്. ചിട്ടിയുടെ അടച്ച പണം തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് ഇയാൾ ഇന്നലെ ബാങ്കിൽ എത്തിയിരുന്നു. പണം തിരികെ നല്‍കാന്‍ ഭരണസമിതിയുടെ അനുമതി വേണമെന്ന് മാനേജർ മറുപടി നൽകി. ക്ഷുഭിതനായി മടങ്ങിപ്പോയ പ്രസാദ് ഇന്ന് രാവിലെ ബാങ്കിലെത്തി കയ്യിൽ കരുതിയിരുന്ന പെട്രോൾ ബാങ്കിലും ദേഹത്തുമായായി ഒഴിച്ചു. ഒരു പടക്കവും കൈയിൽ ഉണ്ടായിരുന്നു. ഇത് കത്തിക്കുമെന്നും ഭീഷണിപ്പെടുത്തി.ഒടുവിൽ പൊലീസും ഫയർ ഫോഴ്‌സും എത്തിയാണ് യുവാവിനെ കീഴ്‌പ്പെടുത്തിയത്.

ABOUT THE AUTHOR

...view details