കേരളം

kerala

ബെംഗളൂരു സ്ഫോടനം; കർണാടക എൻഐഎ സംഘം കാസർകോട്

By ETV Bharat Kerala Team

Published : Mar 5, 2024, 1:15 PM IST

Updated : Mar 5, 2024, 4:25 PM IST

കാസർകോട് എൻഐഎ സംഘത്തിന്‍റെ റെയ്‌ഡ്. ബെംഗളൂരു സ്ഫോടനത്തിന്‍റെ ഭാഗമായാണ് റെയ്‌ഡെന്ന് സൂചന. നിരവധി കേസുകളിൽ പ്രതിയായ മഞ്ചേശ്വരം സ്വദേശി അലിയുടെ വീട്ടിലാണ് എൻഐഎ സംഘം പരിശോധനയ്‌ക്കായി എത്തിയത്.

NIA raid kasarkod  Bomb Blast In Bengaluru  രാമേശ്വരം കഫേ സ്ഫോടനം  കാസർകോട്  കർണാടക എൻഐഎ സംഘം കാസർകോട്
ബെംഗളൂരു സ്ഫോടനം, കർണാടക എൻഐഎ സംഘം കാസർകോട്

കാസർകോട് :മഞ്ചേശ്വരം, ബദിയടുക്ക തുടങ്ങിയ സ്ഥലങ്ങളിൽ കർണാടകയിൽ നിന്നുള്ള എൻഐഎ സംഘത്തിന്‍റെ റെയ്‌ഡ് (Karnataka NIA Team At Kasaragod). ബെംഗളൂരു നഗരത്തിലെ ഹോട്ടലിലുണ്ടായ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്‍റെ ഭാഗമായാണ് റെയ്‌ഡ് നടത്തിയതെന്നാണ് സൂചന. നിരവധി കേസുകളിൽ പ്രതിയായ മഞ്ചേശ്വരം സ്വദേശി അലിയുടെ വീട്ടിലാണ് എൻഐഎ സംഘം എത്തിയത്.

ഇയാൾ കേരളത്തിലും കർണാടകയിലും നിരവധി കേസുകളിൽ പ്രതിയാണ്. ബദിയടുക്കയിലെ ട്രാവൽ ഏജൻസി ഉടമയെ അന്വേഷിച്ചാണ് എൻഐഎ സംഘം എത്തിയത്. ഇയാൾ ആളുകളെ റിക്രൂട്ട് ചെയ്‌തതയാണ് വിവരം.

ബെംഗളൂരുവിലെ കഫേയിലുണ്ടായ സ്‌ഫോടനം സംബന്ധിച്ച കേസ് ഇന്നലെ (04-03-2024) ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎക്ക് കൈമാറിയിരുന്നു. മാർച്ച് ഒന്നിന് ഈസ്‌റ്റ്‌ ബെംഗളൂരുവിലെ ബ്രൂക്ക്ഫീൽഡിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിൽ 10 പേർക്ക് പരിക്കേറ്റിരുന്നു. അതേസമയം സ്ഫോടനത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിക്കേറ്റവർ അപകടനില തരണം ചെയ്‌തതായി അധികൃതർ അറിയിച്ചു.

ബെംഗളൂരു കഫേ സ്‌ഫോടനം, അന്വേഷണം എൻഐഎക്ക് കൈമാറി:കഴിഞ്ഞ ദിവസമാണ് ബെംഗളൂരു കഫേ സ്ഫോടനത്തിന്‍റെ അന്വേഷണം എൻഐഎ ഏറ്റെടുത്തത്. മാര്‍ച്ച് ഒന്നിന് നടന്ന സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തൊപ്പിയും മുഖംമൂടിയും കണ്ണടയും ധരിച്ച ഒരാളാണ് പ്രതിയും ഇയാളെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. അതേസമയം, സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നവര്‍ അപകടനില തരണം ചെയ്‌തതായി അധികൃതർ അറിയിച്ചിട്ടുണ്ട്.

സ്‌ഫോടനത്തിന് തൊട്ടുപിന്നാലെ സർക്കാരിനെ ലക്ഷ്യമിട്ട് ബിജെപി എൻഐഎ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. എൻഐഎ അന്വേഷണത്തിന്‍റെ ആവശ്യകത അനുസരിച്ച് സർക്കാർ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിക്കുകയും ചെയ്‌തിരുന്നു.

ബ്രാൻഡ് ബെംഗളൂരുവിന് പകരം നഗരം ബോംബ് ബെംഗളൂരു ആയി മാറിയെന്നായിരുന്നു ബിജെപിയുടെ ആരോപണം. പിന്നാലെ, ബിജെപിയുടെ ഭരണകാലത്ത് നാല് ബോംബ് സ്‌ഫോടനങ്ങൾ നടന്നിരുന്നെന്ന്‌ സിദ്ധരാമയ്യ തിരിച്ചടിച്ചു. മംഗളൂരു കുക്കർ സ്‌ഫോടനം നടക്കുമ്പോൾ ആരാണ് ഭരിച്ചിരുന്നത്.

മല്ലേശ്വരത്ത് ബിജെപി ഓഫിസിന് മുന്നിൽ സ്‌ഫോടനമുണ്ടായി. ആരാണ് എൻഐഎയുടെയും ഐബിയുടെയും ചുമതല വഹിച്ചിരുന്നതെന്നും ഈ സംഭവങ്ങൾ അവരുടെ പരാജയത്തിന്‍റെ തെളിവായിരുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.

ALSO READ : ബെംഗളുരു സ്ഫോടനം; പ്രതിയെ ഉടൻ പിടികൂടുമെന്ന് ഡി കെ ശിവകുമാർ

Last Updated :Mar 5, 2024, 4:25 PM IST

ABOUT THE AUTHOR

...view details