കേരളം

kerala

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ 19 കാരിക്ക് നേരെ പീഡന ശ്രമമെന്ന് പരാതി; പ്ലംബര്‍ക്കെതിരെ കേസെടുത്തു - ATTEMPTED SEXUAL ASSAULT

By ETV Bharat Kerala Team

Published : May 5, 2024, 5:00 PM IST

പ്ലംബിങ്ങ് ജോലിക്കെത്തിയ ആളാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചതെന്നാണ് പരാതി. സംഭവം പുറത്തറിഞ്ഞത് പെണ്‍കുട്ടി ഒച്ചവച്ചതോടെ.

KUTHIRAVATTAM MENTAL HEALTH CENTRE  GIRL MOLESTED  19 YEAR OLD GIRL MOLESTED  കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം
KUTHIRAVATTAM (Source: ETV Bharat Reporter)

കോഴിക്കോട്:കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിൽ കഴിയുന്ന യുവതിക്ക് നേരെ പീഡനത്തിന് ശ്രമം നടന്നതായി പരാതി. 19 കാരിയാണ് താന്‍ പീഡനത്തിന് ഇരയായെന്ന് കാട്ടി പൊലീസിൽ പരാതി നൽകിയത്. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്ലംബിങ്ങ് ജോലിക്കെത്തിയ ആളാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. ഭയന്ന പെണ്‍കുട്ടി ഒച്ചവച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. നിലവില്‍ ഇയാളെ കസ്‌റ്റഡിയിലെടുത്തിട്ടില്ല.

പെണ്‍കുട്ടിയുടെ വിശദമായ മൊഴി വീണ്ടും രേഖപ്പെടുത്തണമെന്നും കൂടുതല്‍ പരിശോധനകള്‍ പൂര്‍ത്തിയാവാനുണ്ടെന്നും മെഡിക്കല്‍ കോളജ് പൊലീസ് അറിയിച്ചു. ഇതിനുശേഷമാകും പൊലീസ് തുടര്‍ നടപടികളിലേക്ക് കടക്കുക.

Also Read:ആറ് വയസുകാരിയായ മകളെ പീഡിപ്പിച്ച കേസ്; പ്രതിയായ അച്‌ഛന് മൂന്ന് ജീവപര്യന്തം തടവും 21 വർഷം കഠിനതടവും

ABOUT THE AUTHOR

...view details