കേരളം

kerala

കക്കൂസ് മാലിന്യം തള്ളുന്നത് ക്രിമിനലുകൾ? വധ ശ്രമത്തിന്‍റെ വീഡിയോ തെളിവ് പുറത്ത് - Aappuzha murder attempt Accused

By ETV Bharat Kerala Team

Published : May 4, 2024, 5:09 PM IST

കൈനകരിയിൽ കക്കൂസ് മാലിന്യം തള്ളിയത് ചോദ്യം ചെയ്‌ത മലപ്പുറം സ്വദേശി ഹനീഫയെയും പ്രതികൾ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. പരാതിയിൻമേൽ വധശ്രമത്തിന് രണ്ടാമത്തെ കേസും രജിസ്‌റ്റര്‍ ചെയ്‌തു

MURDER ATTEMPT ALAPPUZHA  TOILET WASTE DUMPING ALAPPUZHA  കക്കൂസ് മാലിന്യം ആലപ്പുഴ  കൊലപാതക ശ്രമം ആലപ്പുഴ പാതിരപ്പള്ളി
ALAPPUZHA MURDER ATTEMPT ACCUSED (Source: Etv Bharat Reporter)

കക്കുസ് മാലിന്യം തള്ളുന്നത് ചിത്രീകരിച്ചതിന് യുവാക്കളെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചവര്‍ സ്ഥിരം അക്രമകാരികള്‍ (Source : Etv Bharat Reporter)

ആലപ്പുഴ:പാതിരപ്പള്ളിക്ക് സമീപം കക്കുസ് മാലിന്യം തള്ളുന്നത് ചിത്രീകരിച്ചതിന് യുവാക്കളെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചവര്‍ സ്ഥിരം അക്രമകാരികളെന്ന് വെളിപ്പെടുത്തല്‍. സമാനമായ രീതിയില്‍ തന്നെയും കൊലപ്പെടുത്താന്‍ ശ്രമം നടന്നതായി മലപ്പുറം സ്വദേശി ഹനീഫ പറഞ്ഞു. ഭാഗ്യത്തിനാണ് ജീവനോടെ രക്ഷപെട്ടതെന്നും ഹനീഫ പറഞ്ഞു.

പ്രതികളായ തണ്ണീർമുക്കം പഞ്ചായത്ത് 7-ാം വാർഡിൽ കരുണാലയം വീട്ടിൽ പ്രതാപൻ മകൻ ശരത്ത് (29) വിവേക് നിവാസ് വീട്ടിൽ വിനോദ് മകൻ വിവേക് (30) എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.

മാർച്ച് 30-ന് പുലർച്ചെ തന്നെ ശരത്തും വിവേകും ചേർന്ന് വാഹനമിടിപ്പിക്കാൻ ശ്രമിച്ചിരുന്നു എന്ന ഹനീഫ പറഞ്ഞു. കൈനകരിയിൽ കക്കൂസ് മാലിന്യം തള്ളിയത് ഹനീഫ ചോദ്യം ചെയ്‌തതാണ് പ്രകോപനത്തിന് കാരണം. ചോദ്യം ചെയ്യുന്നതിനിടയിൽ ലോറി പിന്നോട്ടെടുത്ത് തന്നെയും ഇടിച്ചു വീഴ്ത്താൻ ശ്രമിച്ചെന്ന് ഹനീഫ പറഞ്ഞു. ആക്രമിക്കുന്ന ദൃശ്യങ്ങളും ഫനീഫ പൊലീസിന് കൈമാറി.

അതേസമയം, ഹനീഫയുടെ പരാതിയിൻമേൽ സൗത്ത് പൊലീസ്‌ വധശ്രമത്തിന് രണ്ടാമത്തെ കേസും രജിസ്‌റ്റര്‍ ചെയ്‌തു. മാലിന്യ ലോറിയുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതൽ വിവരങ്ങൾ തേടിക്കൊണ്ടിരിക്കുകയാണ്. സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ദേശീയ പാതയിൽ കർശന പരിശോധന ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Also Read :കക്കൂസ്‌ മാലിന്യം തള്ളിയത്‌ പകര്‍ത്തിയ യുവാക്കളെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ

ABOUT THE AUTHOR

...view details