കേരളം

kerala

വിശാഖപട്ടണത്ത് ജയ്‌സ്വാള്‍ 'അശ്വമേധം', ബഷീറിനെ സിക്‌സും ഫോറും തൂക്കി കരിയറിലെ ആദ്യ ഡബിള്‍ സെഞ്ച്വറി

By ETV Bharat Kerala Team

Published : Feb 3, 2024, 10:49 AM IST

വിശാഖപട്ടണം ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറിയടിച്ച് ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍.

Yashasvi Jaiswal Double Hundred  India vs England 2nd Test  Yashasvi Jaiswal Record  യശസ്വി ജയ്‌സ്വാള്‍ ഡബിള്‍ സെഞ്ച്വറി
Yashasvi Jaiswal200

വിശാഖപട്ടണം:അന്താരാഷ്‌ട്ര ടെസ്റ്റ് കരിയറില്‍ ആദ്യ ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കി യശസ്വി ജയ്‌സ്വാള്‍ (Yashasvi Jaiswal Maiden Double Century In Test Cricket). വിശാഖപട്ടണത്ത് പുരോഗമിക്കുന്ന ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന്‍റെ രണ്ടാം ദിനത്തിലാണ് ജയ്‌സ്വാളിന്‍റെ നേട്ടം (India vs England 2nd Test). 277 പന്തില്‍ നിന്നായിരുന്നു ജയ്‌സ്വാള്‍ ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

179 റണ്‍സുമായി രണ്ടാം ദിവസം ബാറ്റിങ് പുനരാരംഭിച്ച ജയ്‌സ്വാള്‍ കരുതലോടെയാണ് ഇന്ന് ബാറ്റ് വീശി തുടങ്ങിയത്. ജെയിംസ് ആന്‍ഡേഴ്‌സണെയും ഷൊയ്‌ബ് ബഷീറിനെയും ശ്രദ്ധയോടെ താരം നേരിട്ടു. ഷൊയ്ബ് ബഷീര്‍ എറിഞ്ഞ 100-ാം ഓവറിലെ നാലാം പന്ത് സിക്‌സര്‍ പറത്തിയാണ് താരം ഇന്ന് ആദ്യ ബൗണ്ടറി നേടിയത്.

ജെയിംസ് ആന്‍ഡേഴ്‌സണിന്‍റെ അടുത്ത ഓവറില്‍ ഇന്ത്യയ്‌ക്ക് രവിചന്ദ്രന്‍ അശ്വിനെ (37 പന്തില്‍ 20) നഷ്‌ടപ്പെട്ടു. പിന്നാലെ, ക്രീസിലെത്തിയ കുല്‍ദീപ് യാദവ് ആ ഓവറില്‍ ശേഷിക്കുന്ന പന്തുകളില്‍ റണ്‍സൊന്നും കണ്ടെത്തിയില്ല. അടുത്ത ഓവര്‍ എറിയാനെത്തിയ ഷൊയ്‌ബ് ബഷീറിനെ ജയ്‌സ്വാള്‍ കടന്നാക്രമിച്ചു.

102-ാം ഓവറിലെ ആദ്യ പന്ത് സിക്‌സര്‍ പറത്തിയ ജയ്‌സ്വാള്‍ രണ്ടാം പന്തില്‍ ബൗണ്ടറി നേടിയാണ് ഡബിള്‍ സെഞ്ച്വറിയിലേക്ക് എത്തിയത്. ടെസ്‌റ്റ് ക്രിക്കറ്റില്‍ ഏറ്റവും കുറഞ്ഞ ഇന്നിങ്‌സുകളില്‍ നിന്നും ആദ്യ ഇരട്ട സെഞ്ച്വറി സ്വന്തമാക്കുന്ന അഞ്ചാമത്തെ താരമാണ് ജയ്‌സ്വാള്‍. ടെസ്റ്റ് കരിയരിലെ 10-ാം ഇന്നിങ്‌സിലാണ് ജയ്‌സ്വാള്‍ ആദ്യ ഡബിള്‍ സെഞ്ച്വറിയടിച്ചത്.

മൂന്നാം ഇന്നിങ്‌സില്‍ ഇരട്ട സെഞ്ച്വറി നേടിയ കരുണ്‍ നായരാണ് പട്ടികയിലെ ഒന്നാമന്‍. വിനോദ് കാംബ്ലി (4), സുനില്‍ ഗവാസ്‌കര്‍, മായങ്ക് അഗര്‍വാള്‍ (8), ചേതേശ്വര്‍ പുജാര (9) എന്നിവരാണ് പട്ടികയില്‍ ജയ്‌സ്വാളിന് മുന്നിലുള്ള മറ്റ് താരങ്ങള്‍ (Fewest Innings To Maiden 200 For India In Test Cricket).

Also Read :'യശസ്വി ജയ്‌സ്വാള്‍ ബ്രാഡ്‌മാനേക്കാള്‍ മുകളില്‍'; ആകാശ് ചോപ്ര അങ്ങനെ പറയാൻ കാരണമുണ്ട്...

ABOUT THE AUTHOR

...view details