കേരളം

kerala

ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ രാജസ്ഥാൻ, എതിരിടാൻ ജീവൻമരണപ്പോരിനിറങ്ങുന്ന ഡല്‍ഹി - DC vs RR Match Preview

By PTI

Published : May 7, 2024, 12:14 PM IST

ഐപിഎല്ലില്‍ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്-രാജസ്ഥാൻ റോയല്‍സ് മത്സരം.

രാജസ്ഥാൻ റോയല്‍സ്  ഡല്‍ഹി ക്യാപിറ്റല്‍സ്  IPL 2024  SANJU SAMSON VS RISHABH PANT
DC vs RR (Etv Bharat Network)

ന്യൂഡല്‍ഹി: ഐപിഎല്‍ പതിനേഴാം പതിപ്പില്‍ ആദ്യ നാലില്‍ ഇടം കണ്ടെത്താനുള്ള പോരാട്ടം കടുപ്പിക്കാൻ ഡല്‍ഹി ക്യാപിറ്റല്‍സ് ഇറങ്ങുന്നു. അരുണ്‍ ജയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ പ്ലേഓഫിന് തൊട്ടരികിലുള്ള രാജസ്ഥാൻ റോയല്‍സാണ് എതിരാളി. രാത്രി ഏഴരയ്‌ക്കാണ് മത്സരം ആരംഭിക്കുന്നത്.

11 മത്സരങ്ങളില്‍ അഞ്ച് ജയം നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് നിലവില്‍ പോയിന്‍റ് പട്ടികയിലെ ആറാം സ്ഥാനക്കാരാണ്. കരുത്തരായ രാജസ്ഥാൻ റോയല്‍സിനെതിരെ സ്വന്തം തട്ടകത്തില്‍ മിന്നും ജയം നേടാനായാല്‍ പോയിന്‍റ് പട്ടികയില്‍ ആദ്യ നാലില്‍ ഇടം നേടാനുള്ള പ്രതീക്ഷ വര്‍ധിപ്പിക്കാന്‍ ഡല്‍ഹിക്ക് കഴിയും. അതുകൊണ്ട് തന്നെ രാജസ്ഥാനെതിരെ ശക്തമായ പോരാട്ടം കാഴ്‌ചവെയ്‌ക്കാനാകും ഡല്‍ഹിയുടെ ശ്രമം.

മറുവശത്ത്, ഇന്ന് ഡല്‍ഹിയെ തോല്‍പ്പിക്കാനായാല്‍ ഐപിഎല്‍ പതിനേഴാം പതിപ്പില്‍ പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമായി രാജസ്ഥാൻ റോയല്‍സിന് മാറാം. കൂടാതെ പോയിന്‍റ് പട്ടികയില്‍ നഷ്‌ടപ്പെട്ട ഒന്നാം സ്ഥാനവും അവര്‍ക്ക് തിരികെ പിടിക്കാൻ സാധിക്കും.

ബാറ്റിങ് പറുദീസയായ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സും രാജസ്ഥാൻ റോയല്‍സും ഇന്ന് ഏറ്റുമുട്ടുമ്പോള്‍ ബാറ്റര്‍മാരുടെ പ്രകടനങ്ങള്‍ ആയിരിക്കും നിര്‍ണായകമാകുക. ജേക്ക് ഫ്രേസര്‍ മക്‌ഗുര്‍ക്, റിഷഭ് പന്ത്, ട്രിസ്റ്റണ്‍ സ്റ്റബ്‌സ് എന്നിവരാണ് ഡല്‍ഹിയുടെ റണ്‍സ് പ്രതീക്ഷ. മറുവശത്ത്, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍, റിയാൻ പരാഗ്, യശസ്വി ജയ്സ്വാള്‍ എന്നിവരാകും റോയല്‍സിന്‍റെ ആശ്രയം. റോവ്‌മാന്‍ പവല്‍, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജുറെല്‍ എന്നിവരടങ്ങിയ മധ്യനിരയുടെ ഫോമാണ് രാജസ്ഥാൻ റോയല്‍സിന് നിലവില്‍ ആശങ്ക.

ഐപിഎല്ലില്‍ ഈ വര്‍ഷത്തെ മികച്ച ബൗളിങ് യൂണിറ്റുകളില്‍ ഒന്നാണ് രാജസ്ഥാന്‍റേത്. ട്രെന്‍റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരിലാകും ടീമിന്‍റെ ബൗളിങ് പ്രതീക്ഷകള്‍. ഡല്‍ഹി നിരയില്‍ ഖലീല്‍ അഹമ്മദ്, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍ എന്നിവരുടെ പ്രകടനങ്ങള്‍ ആയിരിക്കും നിര്‍ണായകമാകുക.

Also Read :'ധോണി ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാവണം'; തുറന്നടിച്ച് ഇര്‍ഫാന്‍ പഠാന്‍ - Irfan Pathan Slams MS Dhoni

ഡല്‍ഹി ക്യാപിറ്റല്‍സ് സാധ്യത ടീം:ജേക്ക് ഫ്രേസര്‍ മക്‌ഗുര്‍ക്, അഭിഷേക് പോറെല്‍, ഷായ് ഹോപ്, റിഷഭ് പന്ത് (ക്യാപ്‌റ്റൻ/വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, അക്‌സര്‍ പട്ടേല്‍, കുമാര്‍ കുശാഗ്ര, കുല്‍ദീപ് യാദവ്, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍, റാസിഖ് സലാം.

രാജസ്ഥാൻ റോയല്‍സ് സാധ്യത ടീം:ജോസ് ബട്‌ലര്‍, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസൺ (ക്യാപ്‌റ്റൻ/വിക്കറ്റ് കീപ്പര്‍), റിയാൻ പരാഗ്, ധ്രുവ് ജുറെല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റോവ്‌മാൻ പവല്‍, രവിചന്ദ്രൻ അശ്വിൻ, ട്രെന്‍റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ, ആവേശ് ഖാൻ, യുസ്‌വേന്ദ്ര ചാഹല്‍.

ABOUT THE AUTHOR

...view details