കേരളം

kerala

മുസോളിനിയുടെ വധശിക്ഷയുടെ ഓര്‍മ്മപുതുക്കൽ; ഫാസിസ്‌റ്റ് സല്യൂട്ടും, ഫാസിസ്‌റ്റ് മാര്‍ച്ചും മുദ്രാവാക്യങ്ങളുമായി ഇറ്റലിക്കാര്‍ - ANNIVERSARY MUSSOLINIS EXECUTION

By ETV Bharat Kerala Team

Published : Apr 28, 2024, 8:09 PM IST

Updated : Apr 28, 2024, 8:50 PM IST

മുസോളിനിയുടെ വധശിക്ഷ നടപ്പാക്കിയതിന്‍റെ ഓര്‍മ്മ ദിനത്തില്‍ ഫാസിസ്‌റ്റ് അഭിവാദ്യവുമായി നവനാസികള്‍.

FASCIST SALUTE  ITALY  BENITO MUSSOLINI  നവനാസികള്‍
Dozens in Italy give a fascist salute on the anniversary of Mussolini's execution

റോം: ഇറ്റലിയുടെ ഏകാധിപതിയായിരുന്ന ബെനിറ്റോ മുസോളിനിയുടെ വധശിക്ഷ നടപ്പാക്കിയതിന്‍റെ 79-ാം വാര്‍ഷിക ദിനത്തില്‍ ഫാസിസ്‌റ്റ് അഭിവാദ്യമര്‍പ്പിച്ച് ജനങ്ങള്‍. മുഷ്‌ടി ചുരുട്ടി ഫാസിസ്‌റ്റ് മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു അഭിവാദനം. രണ്ടാം ലോക മഹായുദ്ധത്തിന്‍റെ അവസാനം മുസോളിനിടെ അറസ്‌റ്റ് ചെയ്യുകയും വധശിക്ഷ നടപ്പാക്കുകയും ചെയ്‌ത ഇറ്റാലിയന്‍ പട്ടണങ്ങളിലൂടെയും ജന്മനാടും അന്ത്യവിശ്രസ്ഥലവും ആയ പ്രെദപ്പിയോയിലൂടെയും കറുത്ത വസ്‌ത്രം ധരിച്ച് നവ ഫാസിസ്‌റ്റുകള്‍ മാര്‍ച്ചും നടത്തി.

1945 ഏപ്രില്‍ 27ന് കാമുകി ക്ലാര പെട്ടാക്കിയ്ക്കൊപ്പം രക്ഷപ്പെടാന്‍ ശ്രമിക്കവെ കോമോ നദീതീരത്ത് വച്ച് ദോങ്കോയിലെ ഫാസിസ്‌റ്റ് വിരുദ്ധര്‍ മുസ്സോളിനിയെ തടഞ്ഞു. തൊട്ടടുത്ത ദിവസം മുസോളിനിയെയും പെട്ടാക്കിയെയും മെസാഗ്ര ഗ്വിലിനോ നഗര്തിലെ നദീതീരത്ത് വച്ച് കൊല്ലുകയും ചെയ്‌തു. ഞായറാഴ്‌ച ഇവിടെയാണ് അനുസ്‌മരണ ചടങ്ങുകള്‍ നടന്നത്. ഒരു സംഘം നവ ഫാസിസ്‌റ്റുകള്‍ ദോങ്കോയിലൂടെ മാര്‍ച്ച് നടത്തുകയും മുസോളിനി സര്‍ക്കാരിലെ കൊല്ലപ്പെട്ട മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ഓര്‍മ്മയ്ക്കായി പതിനഞ്ച് പനിനീര്‍പൂക്കള്‍ നദിയില്‍ ഒഴുക്കുകയും ചെയ്‌തു.

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയോ മെലോണിയുടെതീവ്ര വലതുപക്ഷ പാര്‍ട്ടിയായ ബ്രദേഴ്‌സ് ഓഫ് ഇറ്റലിയുടെ പെസ്‌കാര പട്ടണത്തിലെ തെരഞ്ഞെടുപ്പ് റാലിയും ഇതേ ദിവസമാണ് നടന്നത് എന്നത് ശ്രദ്ധേയമാണ്. ബ്രദേഴ്‌സ് ഓഫ് ഇറ്റലിയുടെ ചരിത്രം ഇറ്റാലിയന്‍ സാമൂഹ്യ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. 1946ല്‍ മുസോളിനിയുടെ അവസാന സര്‍ക്കാരിലെ ചീഫ് ഓഫ് സ്‌റ്റാഫ് ആണ് ബ്രദേഴ്‌സ് ഓഫ് ഇറ്റലി സ്ഥാപിച്ചത്.

മുസോളിനിയുടെ പതനത്തിന് ശേഷം ഫാസിസ്‌റ്റ് അനുകൂലികളെയും ഉദ്യോഗസ്ഥരെയും പാര്‍ട്ടി പദവികളില്‍ അവരോധിച്ചു. എംഎസ്ഐയുടെ യുവജനവിഭാഗത്തില്‍ കൗമാരക്കാരി ആയിരിക്കുമ്പോഴാണ് മെലോനി ചേര്‍ന്നത്. നവ ഫാസിസ്‌റ്റ് വേരുകളില്‍ നിന്ന് തന്‍റെ പാര്‍ട്ടിയെ അകറ്റിനിര്‍ത്താന്‍ ഇവര്‍ ശ്രമിക്കുന്നു. ജനാധിപത്യത്തെ അടിച്ചമര്‍ത്തുന്ന ഫാസിസത്തെ അവര്‍ എതിര്‍ക്കുന്നു. രാജ്യത്തെ വലതുപക്ഷ ഫാസിസ്‌റ്റുകള്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ചരിത്രമായെന്നും അവര്‍ പറയുന്നു.

Also Read:ഫാസിസ്റ്റ് വേരുകളുള്ള പാര്‍ട്ടി അധികാരത്തിലേക്ക് ; തീവ്ര ദേശീയവാദി ജോര്‍ജിയോ മെലോനി ഇറ്റലിയിലെ ആദ്യ വനിത പ്രധാനമന്ത്രിയാകും

ഇടതു പക്ഷമാണ് ഇപ്പോള്‍ ഇറ്റലിയുടെ ഏകാധിപത്യ ഭീഷണിയെന്ന് മെലോണി ആരോപിക്കുന്നു. പെസ്‌കാര കടല്‍ത്തീരത്ത് ബ്രദേഴ്‌സ് ഓഫ് ഇറ്റലിയുടെ പരിപാടിക്കായി കെട്ടിയ വേദിക്കെതിരെ ഇടത് പക്ഷം പരാതി നല്‍കിയെന്നും ഇവര്‍ ആരോപിച്ചു. ജൂണില്‍ നടക്കുന്ന യൂറോപ്യന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് മുന്‍പ് തന്‍റെ പാര്‍ട്ടിയുടെ പ്രചാരണം നടത്തുമെന്നും മെലോണി പ്രഖ്യാപിച്ചു. കമ്യൂണിസ്‌റ്റുകാര്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ഇറ്റലിയുടെ സമഗ്രാധിപത്യ ഗൃഹാതുരത എവിടെയാണെന്നും അവര്‍ ചോദിച്ചു.

Last Updated :Apr 28, 2024, 8:50 PM IST

ABOUT THE AUTHOR

...view details