കേരളം

kerala

'ഡബിൾ ഫൺ'; സൂര്യക്കൊപ്പമുള്ള വര്‍ക്കൗട്ട് വീഡിയോയുമായി ജ്യോതിക - Jyothika and Suriyas workout video

By ETV Bharat Kerala Team

Published : Apr 3, 2024, 7:36 PM IST

വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

JYOTHIKA SHARES WORKOUT VIDEO  JYOTHIKA WORKOUT WITH SURIYA  JYOTHIKA SURIYA VIRAL VIDEO  JYOTHIKA ABOUT SURIYA
JYOTHIKA AND SURIYAS WORKOUT VIDEO

തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരദമ്പതികളാണ് സൂര്യയും ജ്യോതികയും. തങ്ങളുടെ വിശേഷങ്ങൾ ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്‌ക്കാറുമുണ്ട്. വിശേഷങ്ങൾ മാത്രമല്ല വർക്കൗട്ട് വീഡിയോകളും പങ്കുവയ്‌ക്കാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തിൽ ജ്യോതിക പങ്കുവച്ച ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

സൂര്യക്കൊപ്പമുള്ള ഒരു വര്‍ക്കൗട്ട് വീഡിയോയാണ് ജ്യോതിക സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. 'ഡബിൾ സ്വെറ്റ്, ഡബിൾ ഫൺ' (Double sweat, double fun!) എന്ന് കുറിച്ചുകൊണ്ടാണ് താരം വീഡിയോ പങ്കിട്ടത്. ഏതായാലും വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇരുവരും ഫിറ്റ്‍നസിലും ആരോഗ്യകാര്യങ്ങളിലും ചെലുത്തുന്ന ശ്രദ്ധ ജനങ്ങള്‍ക്കാകെ മാതൃകയാണ് എന്നാണ് വീഡിയോയ്‌ക്ക് താഴെ പലരും കമന്‍റുകളായി രേഖപ്പെടുത്തുന്നത്.

അതേസമയം 'കങ്കുവ' ആണ് സൂര്യ നായകനായി റിലീസ് കാത്തിരിക്കുന്ന പ്രധാന ചിത്രം. ഏതാണ്ട് 350 കോടി രൂപ ബജറ്റിൽ ഒരുക്കിയിരിക്കുന്ന 'കങ്കുവ' സംവിധാനം ചെയ്‌തിരിക്കുന്നത് സിരുത്തൈ ശിവയാണ്. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രമാണിത്. യുവി ക്രിയേഷൻസിന്‍റെ ബാനറിൽ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെഇ ജ്ഞാനവേൽ രാജയും ചേർന്നാണ് ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്‍റെ നിർമാണം.

38 ഭാഷകളിൽ ആഗോള റിലീസുമായി ചരിത്രം സൃഷ്‌ടിക്കാൻ ഒരുങ്ങുന്ന ഈ സിരുത്തൈ ശിവ ചിത്രം 3ഡി, ഐമാക്‌സ് ഫോർമാറ്റുകളിലാണ് തിയേറ്റർ കീഴടക്കാൻ എത്തുക. വിഎഫ്‌ക്‌സ്, സിജിഐ (VFX, CGI) എന്നിവയ്‌ക്കും ഏറെ പ്രാധാന്യം നൽകിക്കൊണ്ടാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്‍റേതായി ഇതുവരെ പുറത്തുവന്ന ട്രെയിലറും ടീസറും ഗ്ലിംപ്‌സും പോസ്റ്ററുകളുമെല്ലാം സാങ്കേതിക മികവ് ഉയർത്തിക്കാട്ടുന്നതാണ്.

ബോളിവുഡ് താരം ബോബി ഡിയോളാണ് 'കങ്കുവ' സിനിമയിൽ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബോബി ഡിയോളിന്‍റെ തമിഴ് ചലച്ചിത്ര മേഖലയിലേക്കുള്ള അരങ്ങേറ്റം കൂടിയാണിത്. ബോളിവുഡ് താരം ദിഷ പടാനിയാണ് 'കങ്കുവ'യിലെ നായിക.

ALSO READ:യൂട്യൂബിൽ ട്രെന്‍ഡിങ്ങായി ഉസ്‌താദ് ഭഗത് സിങ്ങും കങ്കുവയും; ആവേശത്തിമിര്‍പ്പില്‍ ആരാധകര്‍

ABOUT THE AUTHOR

...view details