കേരളം

kerala

അല്ലു അർജുന്‍റെ 'പുഷ്‌പ 2: ദി റൂൾ' ടീസർ വരുന്നു; വമ്പൻ അപ്‌ഡേറ്റ് പുറത്ത് - Pushpa The Rule update

By ETV Bharat Kerala Team

Published : Apr 2, 2024, 4:55 PM IST

ചിത്രത്തിന്‍റെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സാണ് ടീസർ റിലീസ് വിവരം പുറത്ത് വിട്ടിരിക്കുന്നത്.

PUSHPA THE RULE RELEASE  ALLU ARJUN NEW MOVIE  FAHADH FAASIL RASHMIKA MANDANNA  PUSHPA 2 TEASER RELEASE
pushpa 2-the rule

ഹൈദരാബാദ്:അല്ലു അർജുൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് 'പുഷ്‌പ 2: ദി റൂൾ'. ഈ സിനിമയുടെ ഓരോ അപ്‌ഡേറ്റിനായും ആരാധകർ ആകാംക്ഷയോടെയാണ് ചെവിയോർക്കുന്നത്. ഇപ്പോഴിതാ ഈ സിനിമയുടെ വമ്പൻ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കൾ. ചിത്രത്തിന്‍റെ ടീസർ റിലീസ് തീയതിയാണ് നിർമാതാക്കൾ പുറത്തുവിട്ടിരിക്കുന്നത്.

ഏപ്രിൽ എട്ടിന് 'പുഷ്‌പ 2: ദി റൂൾ' ടീസർ പ്രേക്ഷകരിലേക്കെത്തും. 'ഇരട്ടി തീയുമായി അവൻ വരുന്നു' എന്ന് കുറിച്ചുകൊണ്ടാണ് നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് ടീസർ റിലീസ് വിവരം പങ്കുവച്ചത്. ഏതായാലും പ്രഖ്യാപനം വന്നതോടെ അല്ലു ആരാധകർ ആവേശത്തിലാണ്.

അതേസമയം അല്ലു അർജുന്‍റെ പിറന്നാളിനോടനുബന്ധിച്ച് ഗംഭീരമായ ആഘോഷത്തിന് തുടക്കം കറിക്കുകയാണ് അണിയറ പ്രവർത്തകർ. ഏപ്രിൽ 8 ന് അല്ലു അർജുൻ്റെ ജന്മദിനത്തിന് മുന്നോടിയായി 'പുഷ്‌പ മാസ് പ്രദർശന'ത്തിനും തുടക്കം കുറിക്കുകയാണ് ഇവർ.

തെലുഗുവിൽ ഈ വർഷം പുറത്തിറങ്ങുന്ന, ഏവരും ആകാംക്ഷപൂർവം ഉറ്റുനോക്കുന്ന ചിത്രങ്ങളിലൊന്നാണ് 'പുഷ്‌പ 2: ദി റൂൾ'. കൊവിഡ് മഹാമാരിയ്‌ക്ക് ശേഷമുള്ള ആദ്യത്തെ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായിരുന്ന, 2021ൽ പുറത്തിറങ്ങിയ 'പുഷ്‌പ: ദി റൈസി'ന്‍റെ (Pushpa: The Rise) തുടർച്ചയാണ് 'പുഷ്‌പ 2'. ആഗസ്റ്റ് 15-ന് 'പുഷ്‌പ 2: ദി റൂൾ' തിയേറ്ററുകളിലൂടെ പ്രേക്ഷകർക്കരികിലെത്തും. നിലവിൽ ഈ സിനിമയുടെ പോസ്റ്റ്-പ്രൊഡക്ഷൻ പുരോഗമിക്കുകയാണ്.

ഫസ്റ്റ് ലുക്ക് പുറത്തുവന്നത് മുതൽ, 'പുഷ്‌പ രാജി'ൻ്റെ തകർപ്പൻ പ്രകടനം ബിഗ് സ്‌ക്രീനിൽ കാണാനായി കാത്തിരിക്കുകയാണ് ആരാധകർ. സുകുമാർ സംവിധാനം ചെയ്യുന്ന 'പുഷ്‌പ 2'ൽ മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിലും പ്രധാന വേഷത്തിലുണ്ട്. പ്രതിനായക കഥാപാത്രത്തെയാണ് താരം പുഷ്‌പയിൽ അവതരിപ്പച്ചത്. രണ്ടാം ഭാഗത്തിലും തകർപ്പൻ പ്രകടനങ്ങളുമായി ഫഹദ് എത്തുന്നുണ്ട്.

അണിയറക്കാർ നേരത്തെ പുറത്തുവിട്ട താരത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ ഉൾപ്പടെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഭൻവർ സിങ് ഷെഖാവത്ത് എന്ന പൊലീസ് ഉദ്യോഗസ്ഥനായുള്ള ഫഹദിന്‍റെ പകർന്നാട്ടം കാണാൻ ആവേശത്തോടെയാണ് മലയാളികൾ ഉൾപ്പടെയുള്ള സിനിമാപ്രേമികൾ കാത്തിരിക്കുന്നത്.

രശ്‌മിക മന്ദാനയാണ് പുഷ്‌പ രണ്ടാം ഭാഗത്തിൽ നായികയായി എത്തുന്നത്. സുനിൽ, അജയ്, റാവു രമേഷ്, അനസൂയ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. മൈത്രി മുവി മേക്കേഴ്‌സാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്‍റെ നിർമാണം. ബോക്‌സ് ഓഫിസില്‍ 'പുഷ്‌പ: ദി റൈസ്' സ്വന്തമാക്കിയ തകർപ്പൻ വിജയം 'പുഷ്‌പ 2: ദി റൂളും' ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.

ALSO READ:'പുഷ്‌പ 2'; യാഗന്തി ക്ഷേത്രത്തിലെ ഷൂട്ടിങ് പൂർത്തിയായതായി രശ്‌മിക മന്ദാന

ABOUT THE AUTHOR

...view details