കേരളം

kerala

ബിരുദ വിദ്യാർഥികൾക്ക് ഇനി നേരിട്ട് നെറ്റ് പരീക്ഷയും പിഎച്ച്ഡിയും; യുജിസിയുടെ പുതിയ നിര്‍ദേശം ഇങ്ങനെ - 4 year degree students NET PHD

By ETV Bharat Kerala Team

Published : Apr 21, 2024, 9:47 PM IST

നാല് വർഷ ബിരുദ കോഴ്‌സിൽ കുറഞ്ഞത് 75 ശതമാനം മാർക്കോ തത്തുല്യ ഗ്രേഡുകളോ ഉള്ള വിദ്യാർഥികൾക്ക് നേരിട്ട് നെറ്റ് പരീക്ഷ എഴുതാനും പിഎച്ച്ഡി നേടാനും കഴിയുമെന്ന് യുജിസി.

4 YEAR DEGREE STUDENTS  NET PHD  4 വര്‍ഷ ബിരുദം  യുജിസി
Students With 4-Year Bachelor's Degrees, 75% Marks Can Directly Pursue PhD

ന്യൂഡൽഹി :നാലുവർഷ ബിരുദ വിദ്യാർഥികൾക്ക് ഇനി നേരിട്ട് നെറ്റ് പരീക്ഷ എഴുതാനും പിഎച്ച്ഡി നേടാനും കഴിയുമെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്‍റ്സ് കമ്മീഷൻ (യുജിസി) ചെയർമാൻ ജഗദേഷ് കുമാർ. ജൂനിയർ റിസർച്ച് ഫെലോഷിപ്പോടെയോ (ജെആർഎഫ്) അല്ലാതെയോ പിഎച്ച്ഡി നേടാന്‍ ഉദ്യോഗാർത്ഥികൾക്ക് നാല് വർഷ ബിരുദ കോഴ്‌സിൽ കുറഞ്ഞത് 75 ശതമാനം മാർക്കോ തത്തുല്യ ഗ്രേഡുകളോ ആണ് വേണ്ടത്.

എസ്‌സി, എസ്‌ടി, ഒബിസി (നോൺ-ക്രീമി ലെയർ), ഭിന്നശേഷിക്കാർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ, മറ്റ് വിഭാഗക്കാർ എന്നിവർക്ക് അഞ്ച് ശതമാനം മാർക്കിന്‍റെയോ തത്തുല്യ ഗ്രേഡിന്‍റെയോ ഇളവ് ഉണ്ട്.

ബിരുദാനന്തര ബിരുദത്തില്‍ കുറഞ്ഞത് 55 ശതമാനം മാർക്ക് എന്നതായിരുന്നു ഇതുവരെ നാഷണൽ എലിജിബിലിറ്റി ടെസ്‌റ്റിന് (നെറ്റ്) ഒരു ഉദ്യോഗാർത്ഥിക്ക് വേണ്ട യോഗ്യത. ഇതിനാണ് ഇപ്പോള്‍ മാറ്റമുണ്ടായിരിക്കുന്നത്.

Also Read :കേരള ഫിഷറീസ് സര്‍വ്വകലാശാലയില്‍ യുജി,പിജി,പിഎച്ച്ഡി പ്രവേശനം; അവസാന തീയതി ഏപ്രില്‍ 18 - KUFOS Invited Applications

ABOUT THE AUTHOR

...view details