കേരളം

kerala

'ഇന്ത്യയുടെ മകളാണ്'; ഏകാധിപത്യത്തിനെതിരെ വോട്ടഭ്യര്‍ത്ഥിച്ച് സുനിത കെജ്‌രിവാള്‍ - Vote Against Dictatorship Sunita

By ETV Bharat Kerala Team

Published : Apr 28, 2024, 9:32 PM IST

ഏകാധിപത്യത്തിനെതിരെ വോട്ട് ചെയ്‌ത് ജനാധിപത്യത്തെ സംരക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഭാര്യ സുനിത കെജ്‌രിവാള്‍. തന്‍റെ ഭര്‍ത്താവിനെ സിംഹമെന്ന് വിശേഷിപ്പിച്ച അവര്‍ ഓരോരുത്തരും അവരവരുടെ വോട്ടിന്‍റെ കരുത്ത് തിരിച്ചറിയണമെന്നും ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

DELHI CHIEF MINISTER  SUNITA KEJRIWAL  ARVIND KEJRIWAL  LOK SABHA ELECTION 2024
As Daughter Of Mother India, I Appeal To You To Vote Against Dictatorship: Kejriwal's Wife Sunita

ന്യൂഡല്‍ഹി: ഇന്ത്യയുടെ മകളെന്ന നിലയില്‍ ജനങ്ങളോട് വോട്ടഭ്യര്‍ത്ഥിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഭാര്യ സുനിത കെജ്‌രിവാള്‍. ഏകാധിപത്യത്തിനെതിരെ വോട്ട് ചെയ്യാനും ജനാധിപത്യത്തെ രക്ഷിക്കാനും അവര്‍ അഭ്യര്‍ത്ഥിച്ചു.

പശ്ചിമ ഡല്‍ഹി മണ്ഡലത്തില്‍ എഎപി സ്ഥാനാര്‍ത്ഥി മഹാബല്‍ മിശ്രയ്ക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കുകയായിരുന്നു. സുനിത. നിങ്ങളുടെ മുഖ്യമന്ത്രി സിംഹമാണെന്നും ആര്‍ക്കും അദ്ദേഹത്തെ തകര്‍ക്കാനാകില്ലെന്നും സുനിത പറഞ്ഞു. അദ്ദേഹം ഭാരതാംബയുടെ മകനാണ്. നിങ്ങളുടെ വോട്ടുകളുടെ കരുത്ത് തിരിച്ചറിയണമെന്നും അവര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

കെജ്‌രിവാള്‍ ജയിലിലായത് സ്‌കൂളുകള്‍ നിര്‍മ്മിച്ചത് കൊണ്ടും സൗജന്യ വൈദ്യുതി നല്‍കിയത് കൊണ്ടും മൊഹല്ല ക്ലിനിക്കുകള്‍ തുറന്നത് കൊണ്ടുമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഒരു വാഹനത്തിന്‍റെ സണ്‍റൂഫിലൂടെയാണ് അവര്‍ വോട്ടര്‍മാരെ അഭിവാദ്യം ചെയ്‌തത്. പുഷ്‌പ വൃഷ്‌ടി നടത്തി ജനങ്ങള്‍ അവരെ വരവേറ്റു.

Also Read:'ആം ആദ്‌മി പാർട്ടിയുടെ തെരഞ്ഞെടുപ്പ് ഗാനം നിരോധിച്ചു'; ആരോപണവുമായി ഡൽഹി മന്ത്രി അതിഷി

കെജ്‌രിവാള്‍ ജയിലിലാണെങ്കിലും സുനിത എഎപിക്ക് വേണ്ടി പ്രചാരണത്തിന് നേതൃത്വം നല്‍കുന്നു. റോഡ് ഷോകളിലും അവര്‍ പങ്കെടുക്കുന്നുണ്ട്. ദക്ഷിണ ഡല്‍ഹി, ന്യൂഡല്‍ഹി, മണ്ഡലങ്ങളിലും ഗുജറാത്ത്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലും പാര്‍ട്ടിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് നേതാക്കള്‍ അറിയിച്ചു.

ABOUT THE AUTHOR

...view details