കേരളം

kerala

കർണാടകയിൽ ട്രെയിനിടിച്ച് മൂന്ന് ആന്ധ്ര സ്വദേശികൾ മരിച്ചു: സംഭവം റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ - Three killed in train accident

By ETV Bharat Kerala Team

Published : Apr 25, 2024, 10:30 PM IST

ആന്ധ്ര സ്വദേശികളായ മൂന്ന് യുവാക്കളാണ് മരിച്ചത്. ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

TRAIN ACCIDENT IN KARNATAKA  TRAIN RUN OVER THREE YOUTH  ട്രെയിനിടിച്ച് മരിച്ചു  KARNATAKA TRAIN ACCIDENT
Yesvantpur-Kannur Express Train Accident: Three Andhra Youth Died By Run Over Train In Karnataka

ബെംഗളുരു:കർണാടകയിൽ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ച് മൂന്ന് മരണം. യശ്വന്ത്‌പുർ-കണ്ണൂർ എക്‌സ്‌പ്രസ് ട്രെയിൻ ഇടിച്ചാണ് ആന്ധ്ര സ്വദേശികളായ മൂന്ന് യുവാക്കൾ മരിച്ചത്. ഇന്നലെ രാത്രി (ഏപ്രിൽ 24)യാണ് സംഭവം. ബൈയ്യപ്പനഹള്ളി റെയിൽവേ സ്റ്റേഷനിലെ മാറത്തഹള്ളിക്ക് സമീപമുള്ള റെയിൽവേ ട്രാക്കിലാണ് അപകടമുണ്ടായത്.

ആന്ധ്രാപ്രദേശിലെ ചിറ്റൂർ സ്വദേശികളായ ശശികുമാറും ലോകേഷും മറ്റൊരാളുമാണ് മരിച്ചത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടന്ന് റെയിൽവേ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂന്ന് യുവാക്കൾ റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ നൽകുന്ന വിവരം.

മൂന്ന് യുവാക്കളും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവം ആത്മഹത്യയാണോ എന്ന് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.

Also Read: ദാരുണം ; പിതാവ് ഓടിച്ച കാറിടിച്ച് ഒന്നര വയസുകാരി മരിച്ചു

ABOUT THE AUTHOR

...view details