കേരളം

kerala

ഭൂരിപക്ഷം മാറിമറിയുന്ന കാസർകോട് ; എകെജി മുതൽ രാജ്‌മോഹൻ ഉണ്ണിത്താൻ വരെ - Majorities Of Votes In Kasaragod

By ETV Bharat Kerala Team

Published : Apr 24, 2024, 1:05 PM IST

Updated : Apr 24, 2024, 3:38 PM IST

Kasaragod Constituency, Kerala Lok Sabha Election 2024: Date of Poling 26- April-2024, Counting and Result Date - 04- June-2024 - 1957 ൽ ഇടത് സ്ഥാനാർഥിയായ എകെജി മുതൽ 2019ൽ വിജയിച്ച യുഡിഎഫ് സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താൻ വരെയുള്ളവരുടെ ഭൂരിപക്ഷം പരിശോധിക്കാം

ELECTION KASARKOD  MAJORITIES OF VOTES IN KASARAGOD  LOK SABHA ELECTION 2024  AKG TO RAJMOHAN UNNITHAN
Majorities Of Votes In Kasaragod Elections In Pevious Years; From AKG To Rajmohan Unnithan

കാസർകോട് :തെരഞ്ഞെടുപ്പിൽ വിജയത്തിനാണ് പ്രാധാന്യമെങ്കിലും സ്ഥാനാർഥികളുടെ ഭൂരിപക്ഷവും ചർച്ചയാകാറുണ്ട്. 1957ൽ ഇടത് സ്ഥാനാർഥിയായ (സിപിഐ) എകെ ഗോപാലൻ എന്ന എകെജി കാസർകോട് മണ്ഡലത്തിൽ നിന്ന് ജയിച്ചപ്പോൾ 5145 വോട്ടായിരുന്നു ഭൂരിപക്ഷം. എന്നാൽ 1962ൽ ചിത്രം മാറി ഏറെ ജനപ്രീതിയോടെ ജയിച്ച എകെജിക്ക് ലഭിച്ചത് 83,363 വോട്ടിന്‍റെ ഭൂരിപക്ഷമായിരുന്നു.

1967ൽ കേരള രാഷ്ട്രീയത്തെ ഞെട്ടിച്ചുകൊണ്ട് ഭൂരിപക്ഷം ഒരുലക്ഷത്തിലേക്ക് ഉയർത്താൻ എകെജിക്ക് കഴിഞ്ഞു. അന്ന് സിപിഎം സ്ഥാനാർഥിയായി മത്സരിച്ച എകെജിക്ക് 1,18,510 വോട്ടിന്‍റെ ഭൂരിപക്ഷം നേടാനായി. അങ്ങനെ കാസർകോട് ഇടതുകോട്ടയായി അറിയപ്പെട്ടു. എന്നാൽ 1971ൽ അന്നത്തെ യുവ നേതാവ് കോൺഗ്രസിന് വേണ്ടി രംഗത്ത് എത്തിയ കടന്നപ്പള്ളി രാമചന്ദ്രന് മുന്നിൽ സിപിഎമ്മിന് അടി തെറ്റി. അന്ന് കോൺഗ്രസിന് ഭൂരിപക്ഷം 28404.

MV Balakrishna

1977ലും കടന്നപ്പള്ളി രാമചന്ദ്രൻ ജയിച്ചു. ഭൂരിപക്ഷം 5042. അങ്ങനെ മണ്ഡലം തിരിച്ചുപിടിക്കാൻ 1980ൽ എം രാമണ്ണറൈയെ സിപിഎം രംഗത്തിറക്കി. ഇടത് കോട്ട തിരിച്ചുപിടിച്ചപ്പോൾ കിട്ടിയത് 73587ന്‍റെ ഭൂരിപക്ഷം. 1984 ൽ കോൺഗ്രസ്‌ കാസർകോട് തിരിച്ചുപിടിച്ചു. ഐ രാമണ്ണറൈക്ക് കിട്ടിയത് 11369 വോട്ടിന്‍റെ ഭൂരിപക്ഷം. പിന്നീട് സിപിഎം എം രാമണ്ണറൈയെ കാസർകോട് തിരിച്ചുപിടിക്കാൻ ഏല്‌പിച്ചപ്പോൾ ഭൂരിപക്ഷം കുറഞ്ഞെങ്കിലും കാസർകോട് ഇടതിനൊപ്പം തന്നെ നിന്നു. ഭൂരിപക്ഷം 1546 ൽ ഒതുങ്ങി.

Rajmohan Unnithan

എന്നാൽ 1991ല്‍ വീണ്ടും എം രാമണ്ണറൈ എത്തിയപ്പോൾ ഭൂരിപക്ഷം അല്‍പം കൂടി 9423 വോട്ടിലെത്തി. പിന്നീട് 1996ൽ സിപിഎം പരിഗണിച്ചത് ടി ഗോവിന്ദനെയാണ്. അന്ന് ഭൂരിപക്ഷം 74730 ആയി ഉയർന്നു. 1998 ലും ഗോവിന്ദൻ എത്തിയപ്പോൾ ഭൂരിപക്ഷം 48240 ആയി കുറഞ്ഞു. 1999ല്‍ വീണ്ടും ടി ഗോവിന്ദൻ ജയിച്ചപ്പോൾ ഭൂരിപക്ഷം 31578 ആയി. 2004ല്‍ സിപിഎം സ്ഥാനാർഥി പി കരുണാകരൻ കാസർകോട് മണ്ഡലത്തിൽ നിന്നും ജയിച്ചു കയറി.

ML Ashwini

അന്ന് അദ്ദേഹത്തിന്‍റെ ഭൂരിപക്ഷം ഒരു ലക്ഷം കവിഞ്ഞു. 108256 വോട്ടിന്‍റെ ഭൂരിപക്ഷമാണ് അന്ന് കിട്ടിയത്. 2009ൽ പി കരുണാകരൻ വീണ്ടും എത്തിയപ്പോൾ ഭൂരിപക്ഷം 64427 ആയി കുറഞ്ഞു. 2014ല്‍ സിപിഎം വീണ്ടും പി കരുണാകരനെ തന്നെ കാസർകോട് ഏല്‍പ്പിച്ചു. അന്ന് അദ്ദേഹം ജയിച്ചപ്പോൾ കിട്ടിയ ഭൂരിപക്ഷം 6921 ആയിരുന്നു. പിന്നീട് ഇടതുകോട്ട യുഡിഎഫിന്‍റെ കയ്യിൽ എത്തുന്ന കാഴ്‌ചയാണ് കണ്ടത്. 2019ൽ യുഡിഎഫ് സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താൻ ജയിക്കുമ്പോൾ ഭൂരിപക്ഷം 40438 വോട്ടുകളാണ്. 2024ലെ ഫലമറിയാന്‍ ജൂണ്‍ 4 വരെ കാക്കണം.

Also Read : വോട്ട് ചെയ്യുന്നവർക്ക് സൗജന്യ ഭക്ഷണം നൽകാം; ഹോട്ടല്‍ ഉടമകള്‍ക്ക് അനുമതി നല്‍കി കർണാടക ഹൈക്കോടതി - Free Food To Voters In Bengaluru

Last Updated :Apr 24, 2024, 3:38 PM IST

ABOUT THE AUTHOR

...view details