കേരളം

kerala

സംഘര്‍ഷത്തിന് അയവ്; ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സമാധാന കരാറിന് ധാരണയായി

By ETV Bharat Kerala Team

Published : Feb 21, 2024, 4:29 PM IST

ചുഷുൽ-മോൾഡോ ബോര്‍ഡര്‍ മീറ്റിംഗ് പോയിന്‍റിലാണ് ഇന്ത്യ-ചൈന കോർപ്‌സ് കമാൻഡർ ലെവൽ 21-ാം വട്ട സമാധാന ചര്‍ച്ച നടന്നത്.

India China border  India China military talk  peace at India China border  ഇന്ത്യ ചൈന അതിര്‍ത്തി  ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സമാധാനം
India China

ന്യൂഡല്‍ഹി:ഇന്ത്യ -ചൈന അതിര്‍ത്തിയില്‍ സമാധാന കാരാറിന് ധാരണയായി. തിങ്കളാഴ്‌ച നടന്ന ഉന്നത തല സൈനിക ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് അതിര്‍ത്തിയിലും എല്‍എസി മേഖലകളിലും സമാധാനം പുനസ്ഥാപിക്കാന്‍ ധാരണയായത്. എന്നാല്‍ മൂന്നര വര്‍ഷമായി തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശത്ത് കാര്യമായ മുന്നേറ്റത്തിന് ചര്‍ച്ചയ്ക്ക് കഴിഞ്ഞില്ലെന്ന് വിഷയവുമായി ബന്ധമുള്ളവര്‍ പറയുന്നു.

ഫെബ്രുവരി 19 ന് ചുഷുൽ-മോൾഡോ ബോര്‍ഡര്‍ മീറ്റിംഗ് പോയിന്‍റിലാണ് ഇന്ത്യ-ചൈന കോർപ്‌സ് കമാൻഡർ ലെവൽ 21-ാം വട്ട ചര്‍ച്ച നടന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

സമാധാനവും സൗഹൃദപരവുമായി നടന്ന ചർച്ചയിൽ ഇരുവിഭാഗവും തങ്ങളുടെ കാര്യങ്ങള്‍ അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 'സൈനിക, നയതന്ത്ര സംവിധാനങ്ങളിലൂടെ മുന്നോട്ട് ആശയവിനിമയം നടത്താന്‍ ഇരുവിഭാഗവും സമ്മതിച്ചു.'' വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയില്‍ പറയുന്നു. ഈ കാലയളവില്‍ അതിർത്തി പ്രദേശങ്ങളിൽ സമാധാനം നിലനില്‍ക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

Also read:വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങവെ ദുരന്തം; ട്രക്കും ടെമ്പോയും കൂട്ടിയിടിച്ച് 9 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ABOUT THE AUTHOR

...view details