കേരളം

kerala

ഡല്‍ഹിയിലെ പെയിന്‍റ് ഫാക്‌ടറിയില്‍ തീപിടിത്തം; 11 പേര്‍ വെന്തുമരിച്ചു

By ETV Bharat Kerala Team

Published : Feb 16, 2024, 8:02 AM IST

Updated : Feb 22, 2024, 10:16 PM IST

സംഭവം ഡല്‍ഹി അലിപൂരിലെ ദയാല്‍പൂര്‍ മാര്‍ക്കറ്റില്‍. ഫാക്‌ടറിയിലെ രാസവസ്‌തുക്കള്‍ പൊട്ടിത്തെറിച്ചതാകാം എന്ന് പ്രാഥമിക നിഗമനം. പരിക്കേറ്റവര്‍ ചികിത്സയില്‍

Fire Breaks Out In Paint Factory  പെയിന്‍റ് ഫാക്‌ടറിയില്‍ തീപിടിത്തം  ഡല്‍ഹി തീപിടിത്തം  Delhi Paint Factory Fire
fire-breaks-out-in-paint-factory

ന്യൂഡല്‍ഹി :വടക്കന്‍ ഡല്‍ഹിയിലെ അലിപൂര്‍ ദയാല്‍പൂര്‍ മാര്‍ക്കറ്റിലെ പെയിന്‍റ് ഫാക്‌ടറിയില്‍ തീപടര്‍ന്ന് 11 പേര്‍ മരിച്ചു (Fire Breaks Out In Paint Factory). സംഭവത്തില്‍ നാല് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. അലിപൂരിലെ ദയാല്‍പൂര്‍ മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫാക്‌ടറിയുടെ വളപ്പില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ ബാബു ജഗ്‌ജീവന്‍ റാം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. പരിക്കേറ്റ നാലുപേര്‍ ചികിത്സയിലാണ്. ഇവരില്‍ ഒരാള്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിന് ഇടയിലാണ് പരിക്കേറ്റത്.

ഇന്നലെ (15/02/2024) വൈകിട്ടോടെയായിരുന്നു സംഭവം. വൈകിട്ട് 5.25 നാണ് തീപിടിത്തത്തെ കുറിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്നും ഉടന്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘത്തെ അയച്ചതായും ഡിഎഫ്‌എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. തിപിടിത്തം ഉണ്ടായതിന് തൊട്ടുപിന്നാലെ തന്നെ ഡല്‍ഹി ഫയര്‍ സര്‍വീസസ് ടെന്‍ഡര്‍ സ്ഥലത്തെത്തി തീയണക്കുകയായിരുന്നു. രാത്രി 9 മണിയോടെ തീ നിയന്ത്രണ വിധേയമാക്കി.

Also Read: കോട്ടയത്ത് റബ്ബർ തോട്ടത്തില്‍ വന്‍ തീപിടിത്തം

ഫാക്‌ടറിയില്‍ സൂക്ഷിച്ചിരുന്ന രാസവസ്‌തുക്കള്‍ പൊട്ടിത്തെറിച്ചതാകാം തീപിടിക്കാന്‍ കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഫാക്‌ടറിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ സമീപത്തെ ചില വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അതേസമയം, തീപിടിത്തത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രത്യേക സംഘമാകും അന്വേഷിക്കുക.

Last Updated : Feb 22, 2024, 10:16 PM IST

ABOUT THE AUTHOR

...view details