കേരളം

kerala

മെഡിക്കല്‍ റീഇംബേഴ്‌സ്മെന്‍റ് നല്‍കിയില്ല; വിരമിച്ച ജീവനക്കാരന് നഷ്‌ടപരിഹാരം നല്‍കാന്‍ ടിഎസ്ആർടിസിയോട് ഉപഭോക്തൃ കമ്മിഷൻ - TSRTC ex employee medical claim

By ETV Bharat Kerala Team

Published : Apr 1, 2024, 3:31 PM IST

കൊവിഡ് ചികിത്സയ്ക്കായി മുൻ ജീവനക്കാരന് 4,05,168 രൂപ നൽകണമെന്ന് ടിഎസ്ആർടിസിയോട് ഉപഭോക്തൃ പാനൽ.

CONSUMER PANEL  TSRTC  COVID TREATMENT  PAY TO FORMER EMPLOYEE OF TSRTC
Consumer Panel Asks TSRTC To Pay Rs 4,05,168 To Former Employee For Covid Treatment

ഹൈദരാബാദ് :ടിഎസ്ആർടിസി വൈസ് ചെയർമാനും മാനേജിങ് ഡയറക്‌ടറുമായ വി സി സജ്ജനാറിനോട് വിരമിച്ച ആർടിസി ജീവനക്കാരന്‍റെ ചികിത്സ ചെലവ് നൽകാൻ നിർദേശിച്ച് ഹൈദരാബാദ് ഉപഭോക്തൃ കമ്മിഷൻ-1. ചികിത്സ ചെലവുകൾക്കായി 3,60,168 രൂപയും മാനസിക വിഷമം ഉണ്ടാക്കിയതിന് ന്യായമായ നഷ്‌ടപരിഹാരമായി 30,000 രൂപയും വ്യവഹാര ചെലവിലേക്ക് 15,000 രൂപയും നൽകാനാണ് നിർദേശിച്ചത്.

ടിഎസ്ആർടിസിയുടെ റീജിയണൽ മാനേജരും ഹൈദരാബാദ് ഗച്ചിബൗളി സ്വദേശിയുമായ ആർ കൃഷ്‌ണ റാവു 1995 ലാണ് സർവീസില്‍ നിന്നും വിരമിച്ചത്. 2022 ഓഗസ്‌റ്റിൽ അദ്ദേഹത്തിന് കൊവിഡ് ബാധിച്ചിരുന്നു. ചികിത്സയ്ക്കായി 3,60,168 രൂപ ചെലവായി.

എഐജി ആശുപത്രികളിലും അപ്പോളോ ആശുപത്രികളിലുമാണ് റാവുവിന് ചികിത്സ ലഭിച്ചത്. 2022 സെപ്‌റ്റംബർ 9-ന്, ചികിത്സ ചെലവുകൾ തിരിച്ചടയ്‌ക്കുന്നതിനായി റാവു ടിഎസ്ആർടിസിയോട് മെഡിക്കൽ റീഇംബേഴ്സ്മെൻന്‍റിന് തനിക്ക് അർഹതയുണ്ടെന്ന് പറഞ്ഞിരുന്നു.

എപിഎസ്‌ആര്‍ടിസി പുറപ്പെടുവിച്ച സർക്കുലർ പ്രകാരം, റാവുവിന് മെഡിക്കൽ ചെലവുകൾ തിരിച്ചടയ്ക്കാൻ അർഹതയുണ്ട്. കമ്പനിയിൽ നിന്ന് പ്രതികരണം ലഭിക്കാതായതോടെ അദ്ദേഹം ഉപഭോക്തൃ കമ്മിഷനെ സമീപിച്ചു. ഇത് നടപ്പാക്കാൻ 45 ദിവസത്തെ സമയപരിധിയാണ് അന്വേഷണ കമ്മിഷൻ നൽകിയത്.

ALSO READ : പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; ആശുപത്രിക്കെതിരെ നടപടിയെടുത്ത് സംസ്ഥാന ഉപഭോക്തൃ കമ്മിഷന്‍

ABOUT THE AUTHOR

...view details