കേരളം

kerala

താനൂർ ബോട്ടപകടം: മന്ത്രി വി അബ്‌ദുറഹ്മാന്‍റെ ഓഫിസിലേക്ക് യൂത്ത് ലീഗ് മാര്‍ച്ച്, പൊലീസ് തടഞ്ഞതോടെ സംഘര്‍ഷം

By

Published : May 12, 2023, 3:21 PM IST

താനൂർ ബോട്ടപകടം; മന്ത്രി വി.അബ്‌ദുറഹ്മാന്‍റെ ഓഫിസിലേക്ക് യൂത്ത് ലീഗ് മാര്‍ച്ച്

മലപ്പുറം:ബോട്ടപകടത്തിൽ 22 പേർ മരിക്കാനിടയായ ദാരുണ സംഭവത്തിൽ പ്രതിഷേധം കടുപ്പിച്ച് യൂത്ത് ലീഗ്. ഇതിന്‍റെ ഭാഗമായി യൂത്ത് ലീഗ് പ്രവർത്തകർ മന്ത്രി വി. അബ്‌ദുറഹ്മാന്‍റെ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മാർച്ച് നടത്തിയ പ്രവർത്തകരെ പൊലീസ്‌ തടഞ്ഞത് സംഘർത്തിൽ കലാശിച്ചു.

ഇതേതുടർന്ന് പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. മന്ത്രി അബ്‌ദുറഹ്മാനെതിരെ പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ഇക്കഴിഞ്ഞ മെയ്‌ ഏഴിനാണ് കേരളത്തെ ഞെട്ടിച്ച താനൂർ തൂവല്‍ തീരത്ത് വിനോദ സഞ്ചാര ബോട്ട് മറിഞ്ഞ് അപകടമുണ്ടാകുന്നത്. അപകടത്തില്‍ ഒരു കുടുംബത്തിലെ 11 പേര്‍ ഉള്‍പ്പെടെ 22 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിരുന്നു.

താനൂർ കുന്നുമ്മൽ ജാബിറിന്‍റെ കുടുംബത്തിലെ എട്ട് മാസം പ്രായമുള്ള കുട്ടിയുള്‍പ്പടെ 11 പേരാണ് അപകടത്തില്‍ മരിച്ചത്. ഇവരെക്കൂടാതെ താനൂർ, പരപ്പനങ്ങാടി, ചെട്ടിപ്പടി സ്വദേശികളാണ് അപകടത്തില്‍ മരിച്ചവരിലധികവും. അപകടത്തിന് പിന്നാലെ ബോട്ടുടമ താനൂർ സ്വദേശി നാസറിനെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. 

വിനോദസഞ്ചാരത്തിന് വേണ്ട ഫിറ്റ്നസ് ബോട്ടിനുണ്ടായിരുന്നില്ലെന്നും മത്സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തി വിനോദസഞ്ചാരത്തിന് ഉപയോഗിക്കുകയായിരുന്നുവെന്നും കണ്ടെത്തി. തൊട്ടുപിന്നാലെ ഒളിവില്‍ പോയ ബോട്ടുടമ നാസറിനെ പൊലീസ് പിടികൂടിയിരുന്നു. 

Also Read:നോവായി താനൂര്‍: എട്ട് മാസം പ്രായമുള്ള കൈക്കുഞ്ഞ് ഉൾപ്പെടെ മരിച്ചവരില്‍ ഒരു കുടുംബത്തിലെ 11 പേർ, ബോട്ടുടമക്കെതിരെ നരഹത്യക്ക് കേസ്

ABOUT THE AUTHOR

...view details