ETV Bharat / state

നോവായി താനൂര്‍: എട്ട് മാസം പ്രായമുള്ള കൈക്കുഞ്ഞ് ഉൾപ്പെടെ മരിച്ചവരില്‍ ഒരു കുടുംബത്തിലെ 11 പേർ, ബോട്ടുടമക്കെതിരെ നരഹത്യക്ക് കേസ്

author img

By

Published : May 8, 2023, 9:42 AM IST

Updated : May 8, 2023, 11:50 AM IST

ഒളിവിൽ കഴിയുന്ന ബോട്ടുടമ നാസറിനെതിരെ ജാമ്യമില്ല വകുപ്പിൽ കേസെടുത്തു. അപകടത്തില്‍ പെടുമ്പോൾ ആരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല.

Thanur boat accident  Tanur boat accident 14 members of a family died  താനൂർ ബോട്ട് ദുരന്തം  താനൂർ ബോട്ട് അപകടം  ഒട്ടുംപുറം തൂവൽതീരത്ത് വിനോദ സഞ്ചാര ബോട്ട് മുങ്ങി  Malappuram  Tanur boat accident മലപ്പുറം  മന്ത്രിമാർ അപകടം നടന്ന താനൂരിലേക്ക് എത്തി  വിനോദ സഞ്ചാര ബോട്ട് മുങ്ങി  താനൂർ ബോട്ട് ദുരന്തത്തിൽ 22 മരണം  ബോട്ടുടമ താനൂർ സ്വദേശി നാസർ ഒളിവിൽ
Thanur boat accident Tanur boat accident 14 members of a family died താനൂർ ബോട്ട് ദുരന്തം

എൻഡിആർഎഫ് സംഘം നടത്തുന്ന തെരച്ചിലിന്‍റെ ദൃശ്യങ്ങൾ

മലപ്പുറം: കേരളത്തെ ഞെട്ടിച്ച താനൂർ തൂവല്‍ തീരത്ത് വിനോദ സഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 22 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ഇതില്‍ ഒരു കുടുംബത്തിലെ 11 പേര്‍ ഉള്‍പ്പെടുന്നതായാണ് വിവരം. താനൂർ കുന്നുമ്മൽ ജാബിറിന്‍റെ കുടുംബത്തിലെ 11 പേരാണ് അപകടത്തില്‍ മരിച്ചത്. ഇതില്‍ എട്ട് മാസം പ്രായമുള്ള കുട്ടിയുമുണ്ട്. താനൂർ, പരപ്പനങ്ങാടി, ചെട്ടിപ്പടി സ്വദേശികളാണ് അപകടത്തില്‍ മരിച്ചവരിൽ അധികവുെമന്നാണ് പ്രാഥമിക നിഗമനം.

Thanur boat accident  Tanur boat accident 14 members of a family died  താനൂർ ബോട്ട് ദുരന്തം  താനൂർ ബോട്ട് അപകടം  ഒട്ടുംപുറം തൂവൽതീരത്ത് വിനോദ സഞ്ചാര ബോട്ട് മുങ്ങി  Malappuram  Tanur boat accident മലപ്പുറം  മന്ത്രിമാർ അപകടം നടന്ന താനൂരിലേക്ക് എത്തി  വിനോദ സഞ്ചാര ബോട്ട് മുങ്ങി  താനൂർ ബോട്ട് ദുരന്തത്തിൽ 22 മരണം  ബോട്ടുടമ താനൂർ സ്വദേശി നാസർ ഒളിവിൽ
താനൂർ ബോട്ടപകടത്തിൽ മരണപ്പെട്ടവരുടെ പേര് വിവരങ്ങൾ

താനൂർ കുന്നുമ്മൽ ജാബിറിന്‍റെ ഭാര്യ ജൽസിയ എന്ന കുഞ്ഞിമ്മു (42), മകൻ ജറീർ (12) മകൾ ജന്ന (എട്ട്), സൈതലവിയുടെ ഭാര്യ സീനത്ത് (43), മക്കളായ അസ്‌ന (18 ), ഷംന (16), സഫ്‌ല (13), ഫിദ ദിൽന (എട്ട്) സഹോദരി നുസ്‌റത്ത് (35) മകൾ ആയിഷ മെഹ്റിൻ (രണ്ട്), സഹോദരൻ സിറാജിന്‍റെ ഭാര്യ റസീന (27), ഷഹറ (എട്ട്) ഫാത്തിമ റിഷിദ (ഏഴ്), നൈറ ഫാത്തിമ (എട്ട് മാസം). മരിച്ചവരില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനുമുണ്ട്. സബറുദ്ദീൻ (38) ആണ് മരിച്ച പൊലീസ് ഉദ്യോഗസ്ഥൻ.

Thanur boat accident  Tanur boat accident 14 members of a family died  താനൂർ ബോട്ട് ദുരന്തം  താനൂർ ബോട്ട് അപകടം  ഒട്ടുംപുറം തൂവൽതീരത്ത് വിനോദ സഞ്ചാര ബോട്ട് മുങ്ങി  Malappuram  Tanur boat accident മലപ്പുറം  മന്ത്രിമാർ അപകടം നടന്ന താനൂരിലേക്ക് എത്തി  വിനോദ സഞ്ചാര ബോട്ട് മുങ്ങി  താനൂർ ബോട്ട് ദുരന്തത്തിൽ 22 മരണം  ബോട്ടുടമ താനൂർ സ്വദേശി നാസർ ഒളിവിൽ
താനൂർ ബോട്ടപകടത്തിൽ മരണപ്പെട്ടവരുടെ പേര് വിവരങ്ങൾ

പോസ്‌റ്റുമോർട്ടം നടപടികൾ രാവിലെ ആറ് മണി മുതല്‍ ആരംഭിച്ചു. തിരൂര്‍, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ ആശുപത്രികളിലും മഞ്ചേരി മെഡിക്കല്‍ കോളജിലുമാണ് പോസ്റ്റുമോര്‍ട്ടം നടത്തുന്നത്.

ഇനിയും മൃതദേഹങ്ങളുണ്ടോ എന്ന് ആശങ്ക: ബോട്ട് മറിഞ്ഞ സ്ഥലത്തെ ചതുപ്പിൽ ഇനിയും മൃതദേഹങ്ങളുണ്ടോ എന്ന് ആശങ്കയുണ്ടെന്ന് പ്രദേശ വാസികൾ പറഞ്ഞു. പുഴ കടലിനോട് ചേരുന്ന ഭാഗമായതില്‍ മണ്ണും മണലും ചെളിയും ചേർന്നിട്ടുണ്ടാകുമെന്നും കൂടുതല്‍ തെരച്ചില്‍ ആവശ്യമാണെന്നും പ്രദേശവാസികൾ പറഞ്ഞു. ബോട്ടില്‍ 40 പേർ ഉണ്ടായിരുന്നതായാണ് പ്രാഥമിക നിഗമനം.

അതേസമയം അപകടത്തില്‍ പെട്ട ഇരുനില ബോട്ട് പൂർണമായി കരക്കുകയറ്റി. ജെസിബിയുടെ സഹായത്തോടെ മറുകരയിലാണ് ബോട്ട് എത്തിച്ചത്. കരയിൽ നിന്ന് അര കിലോമീറ്ററോളം മുന്നോട്ടുപോയ ശേഷം ബോട്ട് ഒരു വശത്തേക്ക് ചരിയുകയായിരുന്നു എന്നാണ് വിവരം. ഇതോടെ യാത്രക്കാർ ആ വശത്തേക്ക് മാറി. പിന്നാലെ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞതാകാനാണ് സാധ്യതയെന്ന് പൊലീസ് പറഞ്ഞു.

അവസാനഘട്ട തെരച്ചിലിന് നേവിയും: പൊലീസ്, ഫയർഫോഴ്‌സ്, എൻഡിആർഎഫ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെയും അപകടത്തില്‍ പെട്ടവർക്കായി തെരച്ചില്‍ തുടരുകയാണ്. തെരച്ചിലിന് സംസ്ഥാന സർക്കാർ നേവിയുടെ സഹായം തേടിയിട്ടുണ്ട്. നേവി സംഘം ഹെലികോപ്‌റ്ററില്‍ സംഭവ സ്ഥലത്ത് ആദ്യഘട്ട നിരീക്ഷണം നടത്തി. തുടർന്ന് പരിശോധന ആരംഭിച്ചു. വെള്ളം തെളിയാൻ തുടങ്ങിയത് രക്ഷാപ്രവർത്തനം സുഗമമാക്കും എന്നാണ് കരുതുന്നത്.

ബോട്ട് സർവീസിനെ കുറിച്ച് നേരത്തെ പരാതി: താനൂർ തൂവല്‍തീരത്ത് നാല് ബോട്ടുകളാണ് വിനോദസഞ്ചാരികൾക്കായി സർവീസ് നടത്തുന്നത്. സുരക്ഷ സൗകര്യങ്ങളില്ലാതെ നടത്തുന്ന ബോട്ട് സർവീസിനെ കുറിച്ച് നേരത്തെ പരാതി ഉയർന്നിരുന്നതായി നാട്ടുകാർ പറഞ്ഞു. ബോട്ട് ഉടമയോടും ഇക്കാര്യം പറഞ്ഞിരുന്നു. അപകടത്തില്‍ പെടുമ്പോൾ ആരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്നും രക്ഷാപ്രവർത്തനത്തില്‍ പങ്കെടുത്തവർ പറഞ്ഞു. അപകടത്തില്‍ പെട്ട ബോട്ടില്‍ ജീവനക്കാർ ഉൾപ്പെടെ 22 പേർക്ക് ഇരുന്ന് യാത്ര ചെയ്യാനാണ് അനുമതി ഉണ്ടായിരുന്നത്. എന്നാല്‍ ഇന്നലെ നാല്‍പതിലധികം പേരാണ് ബോട്ടില്‍ കയറിയതെന്നും പുറപ്പെട്ട ശേഷം വിനോദസഞ്ചാരികളില്‍ ചിലർ ബോട്ടില്‍ ഓടിക്കയറിയതായും നാട്ടുകാർ പറഞ്ഞു.

ബോട്ടുടമ ഒളിവിൽ: ബോട്ടുടമ താനൂർ സ്വദേശി നാസർ ഒളിവിലാണ്. നാസറിനെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തു. വിദോസഞ്ചാരത്തിനു വേണ്ട ഫിറ്റ്നസ് ബോട്ടിനുണ്ടായിരുന്നില്ലെന്നാണ് വിവരം. മത്സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തി വിനോദസഞ്ചാരത്തിന് ഉപയോഗിക്കുകയായിരുന്നു. ഇയാളെ ഉടൻ പിടികൂടാനാകുമെന്ന് പൊലീസ് പറഞ്ഞു.

Last Updated :May 8, 2023, 11:50 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.