കേരളം

kerala

എന്‍. ശങ്കരയ്യയുടെ ഓർമകളിൽ എസ് രാമചന്ദ്രൻ പിള്ള

By ETV Bharat Kerala Team

Published : Nov 15, 2023, 3:12 PM IST

Updated : Nov 15, 2023, 3:38 PM IST

S. Ramachandran Pillai remembering Shankaraiah

തിരുവനന്തപുരം:ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ജനാധിപത്യ പ്രസ്ഥാനവും എന്നും ഓർക്കുന്ന നേതാക്കളിൽ മുൻനിരക്കാരനാണ് അന്തരിച്ച സിപിഎം സ്ഥാപക നേതാക്കളിലൊരാളായ എന്‍. ശങ്കരയ്യയെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള. കമ്മ്യൂണിസ്റ്റ്  പാർട്ടി ഓഫ് ഇന്ത്യ മാർകിസ്‌റ്റ്  ആയി കമ്മ്യൂണിസ്റ്റ്  പാർട്ടിയെ പുനഃസംഘടിപ്പിച്ചതിൽ വലിയ സംഭാവന അദ്ദേഹം നൽകിയിട്ടുണ്ട്. 1964 ഏപ്രിൽ മാസത്തിൽ ദേശീയ കൗൺസിൽ നിന്ന് ഇറങ്ങിപ്പോയ 32 അംഗങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം. ഇപ്പോൾ വിഎസ് അച്യുതാനന്ദൻ മാത്രമാണ് അതിൽ ജീവിച്ചിരിക്കുന്നത്. 1964 ജൂലൈ മാസത്തിൽ ആന്ധ്രയിൽ വെച്ച് നടന്ന സമ്മേളനത്തിലാണ് കമ്മ്യൂണിസ്റ്റ്  പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് പുനസംഘടിപ്പിച്ചത്. ഈ സമ്മേളനത്തിൽ പ്രധാന പങ്കുവഹിച്ചിരുന്നു. ദീർഘകാലം പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആശയം പ്രചരിപ്പിക്കുന്നതിൽ ഏറ്റവും വലിയ സംഭാവനയാണ് നൽകിയിട്ടുള്ളത്. പ്രസംഗങ്ങളിൽ വളരെ ശക്തമായി കമ്മ്യൂണിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഇന്ന് രാവിലെയാണ് എന്‍. ശങ്കരയ്യ അന്തരിച്ചത്. പനി ബാധിതനായി ചെന്നൈയിലെ ആശുപത്രിയിൽ ഇന്നലെയാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. 

also read :രക്തപതാകയിലെ തമിഴ് താരകം അസ്‌തമിച്ചു ; കമ്മ്യൂണിസ്റ്റ് മാതൃക സൃഷ്ടിച്ച് ശങ്കരയ്യ മടങ്ങി, അമരക്കാരില്‍ ഇനി വിഎസ് മാത്രം

Last Updated : Nov 15, 2023, 3:38 PM IST

ABOUT THE AUTHOR

...view details