ETV Bharat / bharat

രക്തപതാകയിലെ തമിഴ് താരകം അസ്‌തമിച്ചു ; കമ്മ്യൂണിസ്റ്റ് മാതൃക സൃഷ്ടിച്ച് ശങ്കരയ്യ മടങ്ങി, അമരക്കാരില്‍ ഇനി വിഎസ് മാത്രം

author img

By ETV Bharat Kerala Team

Published : Nov 15, 2023, 12:21 PM IST

Updated : Nov 15, 2023, 12:26 PM IST

cpm veteran freedom fighter N Sankaraiah passes away; സിപിഎം സ്ഥാപക നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന എന്‍ ശങ്കരയ്യ അന്തരിച്ചു.102 വയസ്സായിരുന്നു. നിരവധി തവണ ജയില്‍ വാസം അനുഭവിച്ച ശങ്കരയ്യ കമ്മ്യൂണിസ്റ്റ് മാതൃക സൃഷ്‌ടിച്ച അപൂര്‍വം നേതാക്കളില്‍ ഒരാളായിരുന്നു.

CPM  N Sankaraiah passes away  veteran freedom fighter  cpm founder  cpm tamil leaders  vs achudanandhan and sankaraiah  സിപിഎം സ്ഥാപക നേതാക്കള്‍  സിപിഎം തമിഴ് നേതാക്കള്‍  വിഎസും ശങ്കരയ്യയും  എന്‍ ശങ്കരയ്യ
sankaraiah-passes-away-veteran-freedom-fighter-founder-cpm

ഹൈദരാബാദ്: തമിഴ്‌നാട്ടിലെ കോവില്‍പെട്ടിയില്‍ നിന്ന് ഇന്ത്യയുടെ തലപൊക്കത്തോളം വളര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് എന്‍ ശങ്കരയ്യ (102 ) അന്തരിച്ചു (cpm veteran freedom fighter N Sankaraiah passes away). 1964 ല്‍ സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങി പോയി സിപിഎം എന്ന മാര്‍ക്‌സിസ്‌റ്റ് സരണി വെട്ടിത്തുറക്കുകയും നയിക്കുകയും ചെയ്‌ത 32 വിപ്ലവ നേതാക്കളില്‍, ജീവിച്ചിരുന്ന അവസാന രണ്ടു പേരില്‍ ഒരാള്‍ കൂടി സമര ജീവിതത്തോട് വിടപറഞ്ഞുവെന്ന് പറയുന്നതാകും ശരി. കാലം കാത്തുവച്ച കനല്‍ നക്ഷത്രങ്ങളായിരുന്നു ആ 32 പേരുമെന്ന് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രം പറയുന്നു.

വിഎസ് തനിച്ചായി: ശങ്കരയ്യക്കൊപ്പം സിപിഎം രൂപീകരണത്തിന് ചുക്കാന്‍ പിടിച്ച നേതാക്കളില്‍ വി എസ് അച്യുതാനന്ദന്‍ മാത്രമാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്. വിഎസ് അച്യുതാനന്ദന്റെ നൂറാം പിറന്നാളിന് ശങ്കരയ്യ ആശംസ അറിയിച്ചതൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ബാല്യ കൗമാരവും രാഷ്ട്രീയവും: 1921 ജൂലൈ 15 ന് തമിഴ്‌നാട്ടിലെ കോവില്‍പ്പെട്ടിയിലായിരുന്നു ശങ്കരയ്യയുടെ ജനനം. തൂത്തുക്കുടിയിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നെ മധുര സെന്‍റ് മേരീസ് സ്‌കൂളിലും തുടര്‍ന്ന് മധുരയിലെ അമേരിക്കന്‍ കോളജിലും ശങ്കരയ്യ പഠിച്ചു. അമേരിക്കന്‍ കോളജില്‍ ചരിത്ര വിദ്യാര്‍ഥി ആയിരിക്കെയാണ് സജീവ രാഷ്ട്രീയം ശങ്കരയ്യ തുടങ്ങിയത്. കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന ശങ്കരയ്യ പതിനേഴാം വയസ്സില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ അംഗത്വം സ്വീകരിച്ചു.

ജയിലറ അഭിമാനം: എതിര്‍പ്പുകളും വിലക്കുകളും ഉണ്ടായിരുന്നെങ്കിലും സ്വതന്ത്ര ഇന്ത്യക്ക് വേണ്ടിയുള്ള തീഷ്ണ സമരങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കാന്‍ ശങ്കരയ്യ തയ്യാറായില്ല. സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിയായതോടെ ബ്രിട്ടീഷ് പട്ടാളത്തിന്‍റെ നോട്ടപ്പുള്ളിയായ ശങ്കരയ്യ 1941 ഫെബ്രുവരി 28 അറസ്റ്റിലായി. പരീക്ഷയ്ക്ക് 15 ദിവസം മാത്രം ശേഷിക്കെയാണ് ശങ്കരയ്യ പിടിയിലായത്. അതോടെ പഠനം മുറിഞ്ഞു. 1947 ആഗസ്‌റ്റ് 14 നാണ് ശങ്കരയ്യ ജയില്‍ മോചിതനായത്. 1962 ലെ ഇന്ത്യാ - ചൈന യുദ്ധകാലത്തും ശങ്കരയ്യ ജയില്‍ വാസം അനുഭവിച്ചു. ജയില്‍ വാസത്തെ അഭിമാനത്തോടെ നേരിട്ട ശങ്കരയ്യ അവസാന ശ്വാസം വരെ ഇടത് ധാരയില്‍ അടിയുറച്ച് നിന്ന സമര പോരാളിയായിരുന്നു.

പദവികളും തെരഞ്ഞെടുപ്പ് ജയങ്ങളും: സിപിഎം ജനറല്‍ സെക്രട്ടറി, ഓൾ ഇന്ത്യ കിസാന്‍ സഭ അധ്യക്ഷന്‍, സിപിഎം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി, സിപിഎം കേന്ദ്രകമ്മിറ്റി അംഗം എന്നീ ചുമതലകള്‍ വഹിച്ചു. 1967,1977,1980 വര്‍ഷങ്ങളില്‍ തമിഴ്‌നാട് നിയമസഭയില്‍ അംഗമായിരുന്ന ശങ്കരയ്യ 1995 മുതല്‍ 2002 വരെയാണ് സിപിഎമ്മിന്റെ തമിഴ്‌നാട് സെക്രട്ടറിയായിരുന്നത്. മധുര മണ്ഡലത്തില്‍ നിന്നാണ് രണ്ട് തവണ ശങ്കരയ്യ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

നവമണിയാണ് ഭാര്യ, മക്കളായ ചന്ദ്രശേഖറും, നരസിമ്മനും സിപിഎം നേതാക്കളാണ്.

Last Updated : Nov 15, 2023, 12:26 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.