കേരളം

kerala

Price Hike Congress Protest Against LDF Government വിലക്കയറ്റം; സംസ്ഥാന സര്‍ക്കാരിനെതിരെ 'ഉത്രാട പട്ടിണി' പ്രതിഷേധവുമായി കോൺഗ്രസ്

By ETV Bharat Kerala Team

Published : Aug 28, 2023, 4:22 PM IST

Price Hike Congress Protest against goverment

കോഴിക്കോട്: ജില്ല കോൺഗ്രസ്‌ കമ്മിറ്റിയുടെ(District Congress Committee) നേതൃത്വത്തിൽ 'ഉത്രാട പട്ടിണി' പ്രതിഷേധ സമരം(Protest) സംഘടിപ്പിച്ചു. വിലക്കയറ്റം(Price Hike) കൊണ്ട് ജന ജീവിതം ദുസഹമാക്കിയ പിണറായി സർക്കാരിനെതിരെ കോൺഗ്രസ്‌ നേതാക്കൾ റോഡിൽ കഞ്ഞിവച്ചു പ്രതിഷേധിക്കുകയായിരുന്നു. സംസ്ഥാന സർക്കാരിന്‍റെ ജനവിരുദ്ധ പരിപാടികൾക്കെതിരെയാണ് തങ്ങളുടെ പ്രതിഷേധമെന്ന് കോൺഗ്രസ്‌ പറഞ്ഞു. കഴിഞ്ഞ എൽഡിഎഫ്‌(LDF) ഭരണകാലത്ത്‌ 65 ലക്ഷം പേർക്ക് ഓണ കിറ്റ്‌ നൽകിയെന്നാണ് സർക്കാർ അവകാശപ്പെടുന്നത്‌. എന്നാൽ ഇത്തവണ അത്‌ വെറും ആറ് ലക്ഷമായി കുറഞ്ഞു. മുഴുവൻ ജനങ്ങളെയും സർക്കാർ ഓണ പൊട്ടൻമാരാക്കിയിരിക്കുകയാണ്‌, ഡിസിസി പ്രസിഡന്‍റ് പ്രവീൺ കുമാർ പറഞ്ഞു. ഈ ഓണം സംസ്ഥാനത്ത് ദാരിദ്ര്യത്തിന്‍റെ ഓണമാണ്. എൽഡിഎഫ്‌ സർക്കാരിന്‍റെ ദുർഭരണത്തെ തുറന്നു കാണിക്കുകയാണ്‌ ഈ പ്രതിഷേധത്തിന്‍റെ പ്രധാന ലക്ഷ്യം. കേരളത്തിലെ ജനങ്ങൾ സർക്കാരിന്‍റെ അഴിമതിയിൽ, കെടുകാര്യസ്ഥതയിൽപ്പെട്ട് ഗതികെട്ട ജനതയായി മാറിയിരിക്കുന്നുവെന്ന് അഡ്വക്കേറ്റ്‌ കെ ജയന്ത് സമരം ഉദ്ഘാടനം ചെയ്‌തു സംസാരിക്കവെ പറഞ്ഞു. ഡിസിസി പ്രസിഡന്‍റ്‌ പ്രവീൺ കുമാർ, ഗൗരി പുതിയോത്ത് തുടങ്ങിയവർ കിഡ്‌സൺ കോർണറിൽ നടന്ന കഞ്ഞിവെപ്പിന് നേതൃത്വം നൽകി.

ABOUT THE AUTHOR

...view details