കേരളം

kerala

തോളിലേറി എടുപ്പുകുതിരകള്‍, താളത്തില്‍ തുള്ളി കെട്ടു കാളകള്‍; മനം നിറച്ച് മലനട കെട്ടുകാഴ്‌ച

By

Published : Mar 25, 2023, 9:29 AM IST

Updated : Mar 25, 2023, 12:02 PM IST

മലനട കെട്ടുകാഴ്‌ച

കൊല്ലം: ശാസ്‌താംകോട്ട പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ മലക്കുട മഹോത്സവത്തിന്‍റെ ഭാഗമായുള്ള കെട്ടുകാഴ്‌ചയ്‌ക്ക് സാക്ഷിയായി ജന സഹസ്രങ്ങൾ. കത്തുന്ന മീനച്ചൂടിൽ നിന്നും ആശ്വാസം നൽകി പ്രകൃതി നൽകിയ മഴയുടെ അകമ്പടിയോട് കൂടിയാണ് കരക്കാരുടെ നെടും കുതിരകൾ ആയിരം തോളുകളിലേറി വയലും തോടും മലയും കടന്നു മലയീശ്വരനെ വലം വച്ചത്. ഈ നയന മനോഹര കാഴ്‌ച കാണാന്‍ അന്യദേശങ്ങളിൽ നിന്ന് ഉള്‍പ്പടെ ആയിരങ്ങള്‍ ദ്യുര്യോധന സന്നിധിയിലേക്കെത്തി.

അമ്പലത്തുംഭാഗം, കമ്പലടി, പനപ്പെട്ടി, പള്ളിമുറി, നടുവിലേമുറി, വടക്കേമുറി എന്നീ കരകളുടെ അഭിമാനങ്ങളായ കൂറ്റൻ എടുപ്പുകുതിരകളും ഇടയ്ക്കാട് കരയുടെ വലിയ എടുപ്പ് കാളയുമായിരുന്നു കെട്ടുക്കാഴ്‌ചയുടെ പ്രധാന ആകർഷണം. ചെറുതും വലുതുമായ നൂറ് കണക്കിന് കെട്ട് കാളകളും പെയ്‌തിറങ്ങിയ പേമാരി പിൻവാങ്ങിയതോടെ ഉരുവണി കണ്ടത്തിൽ നിരന്നു. മലയപ്പൂപ്പന്‍റെ പ്രതിപുരുഷനായ ഊരാളി കറുപ്പ് കച്ചയുടുത്ത് ഭാരമേറിയ മലക്കുടയേന്തി ഉറഞ്ഞുതുള്ളി മലയിറങ്ങിയതോടെ കെട്ടുകാഴ്‌ചകൾ ഓരോന്നായി അനുഗ്രഹം ഏറ്റുവാങ്ങി കുന്നുകയറി. 

ഇതിനിടയിൽ ഒരു നെടും കുതിരമറിയുകയും ചെയ്‌തു. ദ്രാവിഢ ആചാരപ്പെരുമയിൽ രാത്രി ആൽത്തറയിൽ വായ്ക്കരിപൂജയും നടന്നു.

More Read: ദക്ഷിണേന്ത്യയിലെ ഒരേയൊരു ദുര്യോധനക്ഷേത്രം: പാണ്ഡവ കൗരവ വൈരകഥ നിറയുന്ന പെരുവിരുത്തി മലനട, കെട്ടുകാഴ്‌ചയുടെ മഹാവിരുന്നൊരുക്കാൻ മലക്കുട മഹോത്സവം

Last Updated : Mar 25, 2023, 12:02 PM IST

ABOUT THE AUTHOR

...view details