കേരളം

kerala

വണ്ടിപ്പെരിയാർ കേസ്‌; സിബിഐ അന്വേഷണമാവശ്യം, ഹൈക്കോടതിയെ സമീപിക്കുമെന്ന് കെ സുധാകരൻ

By ETV Bharat Kerala Team

Published : Dec 17, 2023, 1:37 PM IST

CBI probe into Vandiperiyar case

ഇടുക്കി : വണ്ടിപ്പെരിയാർ കേസിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ (KPCC president K Sudhakaran). പ്രതി കുറ്റം സമ്മതിച്ചിട്ടും ശിക്ഷ വിധിക്കാത്തത് ആശ്ചര്യമാണ് (CBI probe into Vandiperiyar case). കുട്ടിയുടെ കുടുംബത്തിന് ആവശ്യമായ നിയമ സഹായം നൽകും. ഇടതു സർക്കാരിൻ്റെ ഒരു ഏജൻസിയും അന്വേഷിച്ചാൽ ശരിയാവില്ല. അതിനാൽ പുതിയ അന്വേഷണ ഏജൻസി വേണമെന്നും സുധാകരൻ പറഞ്ഞു. വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയുടെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്ക് നാണവും മാനവും ഇല്ലേയെന്നും കെ സുധാകരൻ ചോദിച്ചു. മുഖ്യമന്ത്രി തൻ്റെ നാട്ടുകാരൻ ആയതിൽ ലജ്ജിക്കുന്നു. ഇനി പ്രവർത്തകരെ തല്ലിയാൽ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്നും കെ സുധാകരൻ ഇടുക്കി വണ്ടിപ്പെരിയാറിൽ പറഞ്ഞു. കേസിലെ വിധിയില്‍ പ്രതിഷേധവുമായി നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തിയിരുന്നു. വിധി റദ്ദാക്കണമെന്നും, പ്രതി അര്‍ജുന്‍ അല്ലെങ്കില്‍ പുനരന്വേഷണം നടത്തി, പ്രതിയെ ഉടന്‍ കണ്ടെത്തി അര്‍ഹമായ ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. വിധിയില്‍ പ്രതിഷേധിച്ച് വണ്ടിപ്പെരിയാറിലും ഇടുക്കിയുടെ വിവിധ ഭാഗങ്ങളിലും പ്രതിഷേധ സ്വരം ഉയര്‍ന്നിരുന്നു.

ALSO READ:വായ്‌മൂടി കെട്ടി നാട്ടുകാരും ബന്ധുക്കളും, വണ്ടിപ്പെരിയാര്‍ വിധിയില്‍ തൊഴിലാളികളുടെ നേതൃത്വത്തില്‍ പ്രതിഷേധം

ABOUT THE AUTHOR

...view details