കേരളം

kerala

കോളിങ് ബെല്ലടിച്ച് കള്ളനെത്തി; വീട്ടമ്മയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പൊട്ടിച്ചു, അന്വേഷണം

By ETV Bharat Kerala Team

Published : Dec 4, 2023, 10:42 PM IST

Gold Theft Case In Kasaragod

കാസർകോട്:കാഞ്ഞങ്ങാട് വീട്ടമ്മയുടെ കണ്ണില്‍ മുകളുപൊടി വിതറി മാലപൊട്ടിച്ചു. ബെല്ലാ കടപ്പുറം സ്വദേശി അബ്‌ദുള്‍ ഖാദറിന്‍റെ ഭാര്യ മൈമൂനയുടെ മാലയാണ് അപഹരിച്ചത്. ഇന്നലെ (ഡിസംബര്‍ 3) വൈകിട്ട് ഏഴ്‌ മണിയോടെയാണ് സംഭവം (Kasaragod Theft Case). വീട്ടിലെത്തിയ മോഷ്‌ടാവ് കോളിങ് ബെല്‍ അടിക്കുകയും വാതില്‍ തുറന്ന് പുറത്തെത്തിയ മൈമൂനയുടെ കണ്ണിലേക്ക് മുളകുപൊടി വിതറി മാല പൊട്ടിക്കുകയുമായിരുന്നു. കണ്ണില്‍ മുളകുപൊടി വിതറിയതോടെ മൈമൂന കുതറിമാറി വേഗത്തില്‍ വാതില്‍ അടച്ചു. ഇതോടെ മാലയുടെ ഒരു ഭാഗം പൊട്ടിച്ചെടുത്ത മോഷ്‌ടാവ് ഓടി രക്ഷപ്പെട്ടു. മൈമൂനയും സഹോദരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.  നാല് പവന്‍റെ മാലയാണ് മൈമൂനയുടെ കഴുത്തിലുണ്ടായിരുന്നത്. ഇതിന്‍റെ ഒരു ഭാഗമാണ് മോഷ്‌ടാവ് പൊട്ടിച്ചെടുത്തത് (Gold Theft Case). വാതില്‍ തുറന്ന ഉടന്‍ കണ്ണില്‍ മുളകുപൊടി വിതറിയതോടെ മൈമൂനയ്‌ക്ക് മോഷ്‌ടാവിനെ തിരിച്ചറിയാന്‍ സാധിച്ചില്ല. എന്നാല്‍ ചുവപ്പ് ടീ ഷര്‍ട്ടാണ് മോഷ്‌ടാവ് ധരിച്ചിരുന്നതെന്നും മൈമൂന പറയുന്നു. സംഭവത്തിന് പിന്നാലെ കുടുംബം ഹൊസ്‌ദുര്‍ഗ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു (Gold Chain Theft Case). സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി പരിശോധന നടത്തി. വീടിനെ കുറിച്ച് കൃത്യമായി അറിയാവുന്നയാളാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.  

ABOUT THE AUTHOR

...view details