ETV Bharat / bharat

ജോസ്‌ ആലുക്കാസ് ജ്വല്ലറിയിലെ മോഷണം; പ്രതിയെ തിരിച്ചറിഞ്ഞു; ഭാര്യ കസ്റ്റഡിയില്‍

author img

By ETV Bharat Kerala Team

Published : Dec 2, 2023, 3:39 PM IST

Robbery In Jos Alukkas Jewelry: തമിഴ്‌നാട്ടില്‍ ജ്വല്ലറി മോഷണ കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു. പൊലീസിനെ കണ്ട പ്രതി ഓടി രക്ഷപ്പെട്ടു. ഭാര്യ കസ്റ്റഡിയില്‍. പിടിയിലായത് സുഹൃത്തിന്‍റെ വീട്ടില്‍ ഒളിവില്‍ കഴിയവേ. 3 കിലോ സ്വര്‍ണാഭരണങ്ങള്‍ പൊലീസ് കണ്ടെടുത്തു.

Jos Allukas Jellowry robbery case  Jos Alukkas Jewelry robbery  Jewelry robbery case In Coimbatore  DCP chandeesh  Coimbatore DCP chandeesh  ജോസ്‌ ആലുക്കാസ് ജ്വല്ലറി  ജോസ്‌ ആലുക്കാസ് ജ്വല്ലറി കോയമ്പത്തൂര്‍  ജോസ്‌ ആലുക്കാസ് ജ്വല്ലറി തമിഴ്‌നാട്  ജോസ്‌ ആലുക്കാസ് ജ്വല്ലറി മോഷണം  ജോസ്‌ ആലുക്കാസ് ജ്വല്ലറി കവര്‍ച്ച  തമിഴ്‌നാട്ടില്‍ ജ്വല്ലറി മോഷണം
Jewelry Robbery Case In Coimbatore; DCP chandeesh

ചെന്നൈ: കോയമ്പത്തൂര്‍ ജോസ് ആലുക്കാസ്‌ ജ്വല്ലറി ഷോറൂമിലെ മോഷണ കേസ് പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് കോയമ്പത്തൂര്‍ നോര്‍ത്ത് ഡെപ്യൂട്ടി കമ്മിഷണര്‍ ചന്ദീഷ്‌. പ്രതിയുടെ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ധര്‍മപുരി സ്വദേശിയായ വിജയ്‌യാണ് കേസിലെ പ്രതി. ഇയാളുടെ ഭാര്യ നര്‍മ്മദയാണിപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. മൂന്ന് കിലോ സ്വര്‍ണാഭരണങ്ങളും ഇവരില്‍ നിന്ന് പൊലീസ് പിടികൂടി (Coimbatore DCP chandeesh).

മേഷണത്തിന് പിന്നാലെ ഇയാളും ഭാര്യയും ആനമലയിലെ സുഹൃത്തിന്‍റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. വിജയ്‌യെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് സ്ഥലത്തെത്തിയതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് പൊലീസ് ഭാര്യ നര്‍മ്മദയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഭാര്യയെ പൊലീസ് ചോദ്യം ചെയ്യുകയാണ് (Jewelry robbery case In Coimbatore).

പ്രതിക്കായി പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കേസില്‍ അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കാന്‍ അഞ്ചംഗങ്ങള്‍ അടങ്ങുന്ന പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും കമ്മിഷണര്‍ പറഞ്ഞു. ജ്വല്ലറിയിലെയും സമീപ പ്രദേശങ്ങളിലെയും അടക്കം 400 ഓളം സിസിടിവി കാമറകളാണ് പൊലീസ് പരിശോധിച്ചത് (Jos Alukkas Jewelry robbery).

അന്വേഷണത്തിന്‍റെ ഭാഗമായി കോയമ്പത്തൂരിലെയും ധര്‍മപുരിയിലെയും മുഴുവന്‍ മോഷണ കേസ് പ്രതികളെയും കുറിച്ച് അന്വേഷണം നടത്തി. ഇത്തരത്തില്‍ നടത്തിയ അന്വേഷണവും സിസിടിവികളില്‍ നിന്നും ലഭിച്ച നിര്‍ണായക ദൃശ്യങ്ങളുമാണ് പ്രതിയെ വലയിലാക്കിയത്. കവര്‍ച്ച നടത്താനായി പ്രതി പൊള്ളാച്ചിയില്‍ നിന്നും കോയമ്പത്തൂരിലേക്ക് ബസില്‍ യാത്ര തിരിച്ചതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

നവംബര്‍ 28നാണ് കോയമ്പത്തൂരിലെ ജോസ് ആലുക്കാസ് ജ്വല്ലറി ഷോറൂമില്‍ മോഷണമുണ്ടായത്. 150 പവന്‍ കവര്‍ന്നുവെന്നായിരുന്നു പ്രാഥമിക വിവരമെങ്കിലും മോഷണത്തിന് പിന്നാലെ ജീവനക്കാര്‍ നടത്തിയ കണക്കിലെടുപ്പിലാണ് 575 പവന്‍ ആഭരണങ്ങള്‍ മോഷണം പോയതായി കണ്ടെത്തിയത്. പുലര്‍ച്ചെയായിരുന്നു മോഷണം (Robbery Case In Tamil Nadu).

രാവിലെ ഷോറും തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണം നടന്നതായി കണ്ടെത്തിയത്. ഉടന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് സിസിടിവി കാമറകള്‍ പരിശോധിച്ചപ്പോള്‍ മുഖമൂടി ധരിച്ച ഒരാള്‍ കടയ്‌ക്കുള്ളിലൂടെ നടക്കുന്നത് കണ്ടെത്തിയിരുന്നു. ഷോറൂമിലെ എയര്‍ ഹോളിനുള്ളിലൂടെയാണ് ഇയാള്‍ അകത്ത് കടന്നതെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

പ്രതി മോഷണ സമയത്ത് ധരിച്ച മാസ്‌കും കൈയ്യുറയും കേസ് അന്വേഷണത്തിന് ഏറെ വെല്ലുവിളിയായിരുന്നുവെന്ന് കമ്മിഷണര്‍ പറഞ്ഞു. എന്നാല്‍ വിദഗ്‌ധമായി നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞു. പ്രതിയെ ഉടന്‍ തന്നെ കണ്ടെത്തുമെന്നും ഇയാള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കമ്മിഷണര്‍ ചന്ദീഷ് വ്യക്തമാക്കി.

also read: ജോസ്‌ ആലുക്കാസ് ജ്വല്ലറിയില്‍ വന്‍ മോഷണം; 150 പവന്‍ സ്വര്‍ണം കവര്‍ന്നു; അന്വേഷണം ഊര്‍ജിതം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.