കേരളം

kerala

കൊല്ലം കെഎസ്ആർടിസി ഡിപ്പോയില്‍ തീപിടിത്തം; വിഷപ്പുക പടര്‍ന്നതില്‍ ആശങ്ക

By

Published : May 10, 2023, 9:22 AM IST

കെഎസ്ആർടിസി ഡിപ്പോയില്‍ തീപിടിത്തം

കൊല്ലം:കെഎസ്ആർടിസി ഡിപ്പോ ഗാരേജില്‍ തീപിടിത്തം. കൊല്ലം താലൂക്ക് ജംഗ്ഷന് സമീപം ബസുകളുടെ അറ്റകുറ്റപണികള്‍ നടക്കുന്ന വര്‍ക്ക് ഷോപ്പിന് സമീപമാണ് തീപിടിത്തമുണ്ടായത്. ആളപായമോ നാശനഷ്‌ടങ്ങളോ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. 

ചൊവ്വാഴ്‌ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. പരസ്യ ബോർഡ് വയ്‌ക്കാനായി ഇരുമ്പ് തൂണ്‍ സ്ഥാപിക്കാനായി നിര്‍മിച്ച കുഴിയില്‍ നിന്നാണ് തീ പടര്‍ന്നത്. ഇരുമ്പ് തൂണ്‍ സ്ഥാപിക്കുന്നതിനായുള്ള ജോലികള്‍ പുരോഗമിക്കുന്നതിനിടെ വെല്‍ഡിങ് മെഷീനില്‍ നിന്ന് മാലിന്യങ്ങളിലേക്ക് തീ പടരുകയായിരുന്നു. ഗാരേജില്‍ നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട കെഎസ്‌ആർടിസി ജീവനക്കാര്‍ പൊലീസിലും ഫയര്‍ഫോഴ്‌സിലും വിവരം  അറിയിച്ചു. 

തുടര്‍ന്ന് കടപ്പാക്കട, ചാമക്കട എന്നിവിടങ്ങളിൽ നിന്നും നാല് യൂണിറ്റ് അഗ്നിശമന സേന യൂണിറ്റുകളെത്തി തീയണയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഹിറ്റാച്ചി കൊണ്ടു വന്ന് കുഴിയില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്‌തതിന് ശേഷമാണ് തീ അണയ്‌ക്കാന്‍ സാധിച്ചത്. കുഴിയില്‍ ഓയിലും ഗ്രീസും കലർന്ന റെക്‌സിന്‍, സ്പോഞ്ച് മറ്റ് പ്ലാസ്റ്റിക്കുകള്‍ എന്നിവയാണ് ഉണ്ടായിരുന്നത്. ഇതില്‍ നിന്നും ഉയര്‍ന്ന പുക പ്രദേശത്താകെ വ്യാപിച്ചു. 

also read:സെക്രട്ടേറിയറ്റിലെ തീപിടിത്തം : അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി

ABOUT THE AUTHOR

...view details